തങ്ങളെ എതിർക്കുന്നവർ മുസ്ലീം ആണെങ്കില്‍ ‘ജിഹാദി’, ക്രിസ്ത്യനെങ്കിൽ ‘റൈസ് ബാഗ്’, ഹിന്ദുവെങ്കിൽ അർബൻ നക്സലൈറ്റ് അപരവര്‍ഗ്ഗത്തോടുള്ള വെറുപ്പ് ആണ് സംഘിസം

111

Anil Sree

ഇന്ത്യയിലെ നല്ല മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണു ഫായേ ഡിസൂസ. (Faye D’Souza) അവരുട പല ചര്‍ച്ചകളും, മൂര്‍ച്ചയേറിയ വിമര്‍ശനവും ഇന്നത്തെ ഭരണപക്ഷത്തിനും അണികള്‍ക്കും അവരെ അനഭിമതയാക്കുന്നു. അവരുടെ പല ചോദ്യങ്ങളും അവരെ പൊള്ളിക്കുന്നു. അത് മാത്രം മതി ഇവര്‍ക്ക് അവരെ വെറുക്കാന്‍. ഈ കാണുന്നത് ഇപ്പോള്‍ അവര്‍ ഇട്ട ട്വീറ്റാണു. പലര്‍ക്കും അവരതില്‍ പറഞ്ഞിരിക്കുന്നതിന്റെ പൊരുള്‍ മനസ്സിലാകില്ലായിരിക്കാം. അതിനാല്‍ പറയാം.

വെറുപ്പിന്റെ രാഷ്ട്രീയം എന്നത് എതിന്റെ എല്ലാ പരിധികളും ലംഘിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിയാമല്ലൊ. മുകളില്‍ പറഞ്ഞ കാരണങ്ങളേക്കാള്‍ ഇപ്പോള്‍ ഫായെ വെറുക്കപ്പെടാന്‍ കാരണം അവര്‍ ക്രിസ്ത്യൻ ആണെന്നുള്ളതാണു. വടക്കെ ഇന്ത്യന്‍ സംഘികള്‍ക്ക് അവര്‍ ഇപ്പോള്‍ “അരിച്ചാക്ക്” ആണു. അവരെ വിശേഷിപ്പിക്കാന്‍, അവരെ മാത്രമല്ല ക്രിസ്ത്യൻ മാധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിക്കാന്‍ സംഘികള്‍ ഉപയോഗിക്കുന്നതാണു ഈ അരിച്ചാക്ക് എന്ന പദം. അതായത് ഒരു ചാക്ക് അരിക്കു വേണ്ടി മതം മാറിയവരാണത്രെ ഇവരുടെയൊക്കെ പൂര്‍വ്വികര്‍.

ആയിരിക്കാം, ഒരു ചാക്ക് അരിക്കും തീണ്ടാപ്പാട് അകലെ നിര്‍ത്തിയിരുന്നതില്‍ നിന്ന് ഒഴിവാകാനും ഒക്കെ അവര്‍ മതം മാറിയിട്ടുണ്ടാകാം. എന്നാല്‍, ഒരു ചാക്ക് പോയിട്ട് ഒരു പിടി അരിപോലും അടിയാളന്മാര്‍ക്ക് കൊടുക്കാതിരുന്ന ആ കെട്ടകാലത്തെ പറ്റി ഒരുത്തനും ഓര്‍ക്കില്ല, അത് പറയില്ല. തങ്ങളെ എതിര്‍ത്ത് പറയുന്നവര്‍ മുസ്ലീം ആണെങ്കില്‍ ‘ജിഹാദി’, ഇപ്പോഴിതാ കൃസ്ത്യന്‍ അണെങ്കില്‍ ‘റൈസ് ബാഗ്’. സംഘികളെ, അപരവര്‍ഗ്ഗത്തോടുള്ള വെറുപ്പ് അല്ലാതെ എന്താണു നിങ്ങള്‍ക്ക് കൈമുതലായുള്ളത്?