മരണം മുൻകൂട്ടി കണ്ട മനുഷ്യൻ

662

Anil Vega എഴുതുന്നു

മരണം മുൻകൂട്ടി കണ്ട മനുഷ്യൻ

കാർട്ടൂണിസ്റ്റ് ടോംസാറ് തന്റെ മരണം മുൻകൂട്ടി കണ്ട വ്യക്തിയായിരുന്നു. അദ്ദേഹം മരിക്കുന്നതിനു മുൻപ് ഒരു ഉൾവിളിയെന്നോണം എല്ലാ ദിവസവും 40നോടടുത്തു ഫുൾപേജുകൾ വരച്ചു തീർത്തിട്ടാണ് അദ്ദേഹം വീഴുന്നത്.
അദ്ദേഹത്തിനു ആദ്യസ്ട്രാക്ക് വന്നതിനു ശേഷം 250 ൽ അധികം ബോബനും മോളിയും വരച്ചു വെച്ചിരുന്നു.

Anil Vega
Anil Vega

വരയ്ക്കുന്നതിനു ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ രാവും പകലുമില്ലാതെ വരച്ചുകൊണ്ടിരുന്നു. ഒടുവിൽ വരച്ച 80-ൽ അധികം പേജ് പൂർത്തിയായശേഷമാണ് അദ്ദേഹത്തിനു വലിയ സ്‌ട്രോക്ക് വരുന്നത്.

അദ്ദേഹത്തിന്റെ ആത്മകഥ ഞാനാണ് പ്രസിദ്ധീകരിച്ചത്. സാഹിത്യപ്രവർത്തക സഹകരണസംഘമായിരുന്നു വിതരണം നടത്തിയത്.

അദ്ദേഹത്തിനു ആ ആത്മകഥ പ്രസിദ്ധീകരിച്ചുകാണുവാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ മറ്റു പലർക്കും( പേരുകൾ വെളിപ്പെടുത്തുവാൻ താത്പര്യമില്ല) അതു ഇറങ്ങുന്നതിനോടു വലിയ യോജിപ്പുണ്ടായിരുന്നില്ല.

Cartoonist Toms
Cartoonist Toms

അദ്ദേഹം പുതിയ പല അദ്ധ്യായങ്ങൾ എഴുതിയതും വരച്ചതും എന്നെ ഏൽപ്പിക്കുവാൻ രഹസ്യമായി ആണ് വന്നിരുന്നത്. പീറ്ററേട്ടന്റെ മകന്റെ വിവാഹത്തിനു അദ്ദേഹം വന്നിരുന്നു. അന്നു തിരികെ കാറിൽ കയറുംമുൻപ് അദ്ദേഹം എന്നോടു പറഞ്ഞു.

Image result for cartoonist tomsഎനിക്കുറപ്പുണ്ട്. എന്റെ പുസ്തകം അനിൽ പുറത്തിറക്കും എന്നു….

ഞാൻ ഒന്നിനെയും ഭയപ്പെട്ടില്ല. എന്നിരുന്നാലും അദ്ദേഹം വാരികയിൽ എഴുതിയപ്പോൾ സംഭവിച്ച ചില പിഴവുകൾ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തിരുത്തിയാണ് കൊടുത്തത്. ആർട്ടിസ്റ്റ് ശങ്കരൻകുട്ടിച്ചേട്ടനെക്കുറിച്ചു എഴുതിയതടക്കം.

ഇന്നു അദ്ദേഹത്തിന്റെ 3-ാം ചരമദിനം. കഴിഞ്ഞ ചരമദിനവും ആരും അറിയാതെ കടന്നുപോയി. ഇപ്പോൾ 3-ാമത്തെതും.

അദ്ദേഹത്തിന്റെ ഓർമ്മകൾ മായുന്നതിനു തൊട്ടുമുൻപുവരെ തന്റെ പ്രസ്ഥാനം തുടർന്നും ചലിക്കണം എന്ന ചിന്തയാൽ അവിശ്വസനീയമായി ആളിക്കത്തിത്തീർന്ന മഹാപ്രതിഭയുടെ മുൻപിൽ നമസ്‌ക്കരിക്കുന്നു.

കേരളത്തിലെ ഒരു സാധാരണ കാർട്ടൂണിസ്റ്റിനു സങ്കൽപ്പിക്കാൻപോലും ആകാത്ത സാമ്പത്തിക ഭദ്രതയിലേക്ക് ഒരു കുടുബത്തെ എത്തിച്ചത്. ഒരിഞ്ചുപോലും നീളം വെയ്ക്കാതെ എന്നും കുട്ടികളായി നിന്ന ബോബനും മോളിയേയും സൃഷ്ടിച്ച മാന്ത്രിക വിരലുകളാണ്.

Image result for cartoonist tomsഅദ്ദേഹത്തിന്റെ കാർട്ടൂണുകളുടെ ഒർജിനുകൾ സംരക്ഷിക്കപ്പെടണം. പുതിയ കാർട്ടൂൺ തലമുറയക്ക് അറിയുവാനും മനസ്സിലാക്കുവാനും അദ്ദേഹത്തിന്റെപേരിൽ, കായംകുളത്ത് കാർട്ടൂണിസ്റ്റ് ശങ്കറി ന്റെ
നാമധേയത്തിൽ വന്നപോലെ ഒരു കാർട്ടൂൺ ഗാലറി കോട്ടയത്തും വരേണ്ടതല്ലേ?

മഹാനായ ഒരു കാർട്ടൂണിസ്റ്റ്, ജീവിച്ചിരിക്കുമ്പോൾ പത്മശ്രീപോലെ ഒരു പുരസ്‌ക്കാരവും ലഭിക്കാതെ കടന്നുപോയ പ്രതിഭ.

അങ്ങ് ഞങ്ങളുടെ മനസ്സിൽ മാങ്ങയാണ് തേങ്ങയാണ് എന്നൊക്കെ പറയാം. എന്നാൽ അതൊക്കെ കേവലം മനസ്സിൽമാത്രം ഒതുങ്ങും. കാർട്ടൂണിസ്റ്റ് ടോംസ് അതുക്കുംമേലേയാണ്.

മലയാളകാർട്ടൂണിനെ സംരക്ഷിക്കാൻ അദ്ദേഹം എന്തു സംഭാവനയാണ് ചെയ്തത് എന്നു ഒരാൾ എന്നോടു ചോദിച്ചു.

അദ്ദേഹം ഇത്രയംനാൾ വരച്ചുകൂട്ടിയ ആയിരക്കണക്കിനു കാർട്ടൂണുകളുടെ ശേഖരമാണ് മലയാളകാർട്ടൂണിനുള്ള അദ്ദേഹത്തിന്റെ സംഭാവന. അതിനു പകരംവെയ്ക്കാൻ തത്ക്കാലം വേറൊന്നില്ല.

ടോംസാറിന്റെ ജീവതരേഖയിൽ അദ്ദേഹത്തൊടൊപ്പം പ്രവർത്തിക്കാനായ ചെറിയസമയത്തെ എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായി കാണാനാണ് താത്പര്യം

മറക്കില്ലസാർ..

Previous articleപിതൃവ്യഥ (കഥ)
Next articleചപ്പാത്തിക്ക് ഒരു സൂപ്പർ കടലപരിപ്പ്, മുരിങ്ങ കറി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.