Anil Vega എഴുതുന്നു 
Anil Vega
Anil Vega

ഇടുക്കി കല്ലാർകുട്ടി സെന്റ് ജോസഫ് ഇടവക നിർമ്മിച്ചിരിക്കുന്ന പള്ളിയാണിത്.

കല്ലാർകുട്ടി മാങ്കുളം റോഡിലെ ഒരു മല പകുതിയോളം ഇടിച്ചാണ് സഭ ഇവിടെ പള്ളി നിർമിച്ചിരിക്കുന്നത്.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും കോടതി വിധികളും വേണ്ടെന്ന വാദവുമായി രംഗത്ത് വരുന്നവർക്ക് ആര് കുടപിടിച്ചാലും താഴ്‌വരകളിലേക്ക് പൊട്ടിച്ചിതറുന്ന ഉരുളിൽ പുതഞ്ഞുപോകുന്ന മനുഷ്യശരീരങ്ങളിൽ നിങ്ങളുടെ കുഞ്ഞാടുകളും ഉൾപ്പെടുന്നു.

കർത്താവ് ഈശോമിശിഹാ തമ്പുരാനുപോലും ഇനം തിരിച്ച് ആളെ പെറുക്കിയെടുക്കാനാവില്ല.

ഈ ചിത്രം ഒരു ചെറിയ ഉദാരണംമാത്രം .

ഈ ചിത്രം ഒരു നാൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ഇതിനു സമാനമായ രീതിയിൽ എത്രയോ കുന്നുകൾ അപ്രത്യക്ഷമായി.

ഇനിയൊരിക്കലും തിരിച്ചുവരാത്തപോലെ.

ഇനിയെങ്കിലും രാഷ്ട്രീയത്തിന്റെ സാധ്യതകൾ നോക്കി ഇത്തരം നിർമ്മാണങ്ങളെ വോട്ടുബാങ്കിന്റെ അടിസ്ഥാനത്തിൽ പേടിച്ചാൽ വോട്ടു ചെയ്യാൻ പിന്നെ
ആരും ബാക്കിയുണ്ടാവില്ല.

ഓരോ വർഷവും തുടർച്ചയായി ഇങ്ങനെ പ്രളയം ആവർത്തിച്ചാൽ കേരളം എന്തുചെയ്യും..???

Image may contain: sky, plant, tree, outdoor and nature

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.