ആനയ്ക്കു അതിന്റെ വലിപ്പമറിയില്ല, വലിപ്പം മനസ്സിലാക്കിയത് അതിലെ രാഷ്ട്രീയം ഉപയോഗിക്കുന്നവർ

438

Anil Vega എഴുതുന്നു 

ദിഗന്തങ്ങൾ പൊട്ടുന്ന ശബ്ദത്തിൽ പതിനായിരങ്ങൾ ആർത്തുവിളിച്ചു. രാമാ.. രാമാ…

ആ വിളിയുടെ തുടർച്ചകളാൽ തൃശൂർ നാളിതുവരെ കണ്ടിട്ടില്ലാത്ത ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ തെച്ചിക്കാട്ടു രാമചന്ദ്രൻ സാക്ഷാൽ ശ്രീരാമചന്ദ്രനായി ലോറിയിൽ കയറി മടങ്ങി.

Anil Vega
Anil Vega

കാതങ്ങൾ അകലെനിന്നാണെങ്കിലും തങ്ങളുടെ ആരാധ്യപുരുഷനെ ഒരു നോക്കു കാണാൻ ദൂരദേശത്തുനിന്നുപോലും ആളുകൾ ഒഴുകിയെത്തി..

സിരകളിൽ തീപിടിപ്പിക്കുന്ന, ദേഹമാസകലം രോമാഞ്ചം കൊണ്ടുവരുന്ന അനൗൺസ്‌മെന്റിന്റെ അകമ്പടിയൊടെ അവർ തങ്ങളുടെ പ്രതിപുരുഷനെ മതിയാവോളം കണ്ടു.

ഈ കാഴ്ചകൾ അതിബുദ്ധിജീവികൾക്കൊപ്പം സാധാരണക്കാരനായ ഞാനും കണ്ടു.

മീൻ കൃഷി ചെയ്താൽ അതിനെ ഭക്ഷണത്തിനു എടുക്കാൻ കഴിയാത്ത ഒരാളെ എനിക്കറിയാം.

സ്വന്തം ഓമനയായ പൂച്ചയെ കുഴിച്ചിട്ടിരിക്കുന്നിടത്ത് അവനോട് ഇപ്പോഴും സംസാരിക്കുന്ന എന്നെ എനിക്കറിയാം.

ആനയുടെ ഒരു കണ്ണു മർദ്ദനത്തിൽ പൂർണ്ണമായും തകർന്നപ്പോൾ ഒരാളും രാമാ, രാമാ എന്നു വിലപിക്കുന്നത് കണ്ടിട്ടില്ല,

ഈ ആന സ്‌നേഹിക്കൾക്കു എല്ലാമറിയാം കൊടിയ മർദ്ദന ചട്ടങ്ങളിലൂടെയാണ് ഈ വലിയ മൃഗത്തെ മെരുക്കുന്നത് എന്ന്.

ആനയെ ആഞ്ഞടിക്കമ്പോൾ പാപ്പാന്റെ മുകളിലേക്ക് കാൽ വഴുതി വീണതും പിന്നീട് തന്റെ തെറ്റ് മനസ്സിലാക്കിയ ആന 8 ഇഞ്ച്് ലൂണാർ തുമ്പികൈയ്യിൽ ചുരുട്ടിപ്പിടിച്ച വാർത്തവായിച്ചും നാം ഉൾപുളകംകൊണ്ടു.

അവനവന് സുഖത്തിനായി എന്തും നാം നേടിയെടുക്കും.
അതിനെ നാം ആചാരമെന്നും അനിഷ്ടാനമെന്നും ഓമനപ്പേരിട്ടു വിളിക്കും.

ഹിന്ദുക്കളെ തകർക്കാൻ സാക്ഷാൽ ശ്രീരാമചന്ദ്രൻ്സമ്മതിക്കില്ല എന്നപോലുള്ള കൊടിയസംഘി കമൻുകളും വന്നു തുടങ്ങിയിട്ടുണ്ട്.

ആനയ്ക്കു അതിന്റെ വലിപ്പമറിയില്ല എന്നു പറയുന്നത് എത്ര ശരിയാണ്. ആനയുടെ ശരിയായ വലിപ്പം മനസ്സിലാക്കിയത് അതിലെ രാഷ്ട്രീയം ഉപയോഗിക്കുന്നവരാണ്.