യഥാർത്ഥത്തിൽ ഇത്രമാത്രം നാം പരിഹസിച്ച് ചിരിച്ച് തള്ളേണ്ടുന്ന ഒരു വ്യക്തിയാണോ ബോബി ചെമ്മണ്ണൂർ ?

0
384

അനിൽ വടക്കാഞ്ചേരി

ബോബി ചെമ്മണ്ണൂർ …
ഇന്നത്തെ ദിവസം വാട്ട്സപ്പ് പോലുള്ള സോഷ്യൽ മീഡിയകളിൽ നിറഞ്ഞ പരിഹാസം ഏറ്റുവാങ്ങിയ മനുഷ്യൻ .. മലയാളി ആർത്ത് ചിരിച്ച് പരസ്പരം ഫോർവേർഡ് ചെയ്ത് രസിക്കുന്ന 2 മിനിട്ട് ദൈർഘ്യം മാത്രമുള്ള ഒരു ക്ലിപ്പ്….
(45 മിനിട്ടുള്ള ഇൻ്റർവ്യുവിൽ നിന്ന് അടർത്തിമാറ്റിയ കുറച്ച് ഭാഗം)

യഥാർത്ഥത്തിൽ ഇത്രമാത്രം നാം പരിഹസിച്ച് ചിരിച്ച് തള്ളേണ്ടുന്ന ഒരു വ്യക്തിയാണോ ബോബി ചെമ്മണ്ണൂർ ??
സ്നേഹം കൊണ്ട് ലോകം കിഴടക്കൂ എന്നത് മുഖമുദ്രയാക്കിയിട്ടുള്ള ഒരു തൃശ്ശൂർക്കാരനായ ബിസ്നസ്സ്കാരൻ … അയാൾ തനിക്കിഷ്ടമുള്ളത് പോലെ ജീവിക്കുന്നു .. ആരുടേയും മോഷ്ടിച്ചൊ പിടിച്ച് പറിച്ചോ അല്ലാതെ മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്നു … ഒരാൾ ധനികനാവുന്നത് ഒരു വലിയ തെറ്റല്ല ..കുറ്റവുമല്ല …നാമെത്രത്തോളം പരിപൂർണ്ണരായിട്ടാണ് മറ്റുള്ളവരെ പരിഹസിക്കുന്നത് എന്ന് ആരും ചിന്തിക്കാറില്ല എന്നതാണ് സത്യം ..

BobyChemmanur.comഇന്നത്തെ video യിലേക്ക് വരികയാണെങ്കിൽ 6 ൽ പഠിക്കുമ്പോൾ കാറെടുത്ത് ഹൈവേയിൽ ഓടിച്ച കാര്യം പറയുന്നുണ്ട് … തലമുറകളായി സമ്പന്നരായിരുന്നു ബോബിയുടെ കുടുംബം .. ഓർമ്മ വച്ച നാൾ മുതൽ വീട്ടിൽ കാറുകൾ കാണുന്നതാണ് . വളരെ ചെറുപ്പം മുതൽ കാർ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നീക്കിയിട്ട് ഓടിക്കാൻ അറിയുന്ന ഒരു 12 വയസ്സ്കാരൻ്റെ ആത്മധൈര്യമായിരുന്നു അച്ഛൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് ആരുമറിയാതെ കാറിൻ്റെ ചാവി എടുത്ത് ഹൈവയിലൂടെ വാഹനമോടിക്കാൻ പ്രേരിപ്പിച്ചത് … ഇതിൽ നിയമലംഘനം ഒഴിച്ചാൽ എന്ത് അസ്വാഭാവികതയാണ് ഉള്ളത് .. ഡ്രൈവിങ്ങ്സ്കൂളിൽ പോയി പഠിക്കണമെന്നില്ല കാറോടിക്കാൻ അറിയാൻ … ഇതേ ലോജിക്ക് തന്നെ 15 വയസിൽ ബാംഗ്ലൂർക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് കാമുകിയെ കാണാൻ പോയതും .. (അന്നത്തെ കാലത്ത് പോലീസ് ചെക്കിങ്ങ് ഇന്നത്തെ പോലെ വ്യാപകവുമല്ല )

ഇതെല്ലാമാണ് നമുക്ക് ബ്രഹ്മാണ്ഡ തള്ളലായി തോന്നിയത് .. തമിഴ് സിനിമയിൽ നായകൻ പത്താളെ അടിച്ച് വീഴ്ത്തിയാൽ അയ്യേ പറയുന്ന നാം മലയാള സിനിമയിലെ നായകൻ അത് ചെയ്യുമ്പോൾ മാസ് എന്ന് പറയുന്ന അതേ സംഭവം തന്നെ ഇതും…. വേറൊരു തലത്തിൽ …ഈ പരിഹാസമെല്ലാം പോസറ്റീവ് ആയി എടുക്കുന്ന ബുദ്ധിമാനായ ബിസ്നസ്സുകാരനാണ് ശരിക്കും ബോബി ചെമ്മണ്ണൂർ .. പത്ത് പൈസ ചിലവില്ലാതെ തൻ്റെ ബ്രാൻഡ്‌ നെയിം മനോഹരമായി മൂപ്പര് പരസ്യം ചെയ്യുന്നു …ബോബി എപ്പോഴും ലൈംലൈറ്റിൽ നിറഞ്ഞ് നിൽക്കാനാഗ്രഹിക്കുന്നു . അത് സംഭവിക്കുന്നുമുണ്ട് .. സിനിമയിൽ പോലും പരിഹാസ കഥാപാത്രമായി അവതരിക്കപ്പെട്ടപ്പോഴും അയാൾ പരിഭവിച്ചില്ല .. ആത്മവിശ്വാസത്തോടെ തൻ്റെ പ്രവൃത്തന മേഘലയിൽ വ്യാപൃതനാവുകയായിരുന്നു …

Boby Chemmanur (@Boby_Chemmanur) | Twitterഒന്നും മറച്ച് വയ്ച്ച് ബോബി ചെമ്മണ്ണൂർ ജീവിച്ചിട്ടില്ല. ഒരു തുറന്ന പുസ്തകമായിരുന്നു അയാളെന്ന് തൃശ്ശൂരുള്ള മൂപ്പരുടെ അടുത്ത ചങ്ങാതിമാർ പറഞ്ഞറിവുണ്ട് . മദ്യപാനവും സ്ത്രീ സൗഹ്യദങ്ങളും പാർട്ടി ലൈഫും തുടങ്ങി സാമൂഹിക വ്യവസായിക ജീവിതം വരെ എന്നും സുതാര്യമായിരുന്നു . സത്യസന്ധമായിരുന്നു …നല്ല വസ്ത്രം ധരിച്ചില്ലെങ്കിൽ ആത്മ വിശ്വാസം നഷ്ടപ്പെടുന്ന ഫോർമാലിറ്റികളിൽ വിശ്വസിക്കുന്ന മലയാളിക്ക് മുൻപിൽ എത്ര വില കൂടിയ വസ്ത്രം ധരിക്കാനും കഴിയുമെന്നിരിക്കെ എൻ്റെ മനസ്സിന് സന്തോഷം തരുന്ന വേഷം ഞാൻ ധരിക്കുന്നു എന്ന് ഉറപ്പിച്ച് സ്വന്തം പരമ്പരാഗത വസ്ത്രം ധരിച്ച് ബോബി ചെമ്മണ്ണൂർ ലോകം മുഴുവൻ സ്നേഹം കൊണ്ട് കീഴടക്കാനായി ചിരിച്ച് നിൽക്കുന്നുണ്ട് .സ്വന്തം ക്രഡിബിലിറ്റിയിൽ വിശ്വസിച്ച് തലയുയർത്തി .:
മാനുഷികമായ ഇച്ചിരി തമാശയും കാട്ടിക്കൂട്ടലും പൊങ്ങച്ചവും മാറ്റി നിർത്തിയാൽ നേർമ്മയുള്ള മനുഷ്യസ്നേഹിയായ ഒരു ബിസ്നസ്സുകാരണ് അദ്ദേഹം….എൻ്റെ കാശ് എൻ്റെ ഇഷ്ടം എൻ്റെ ജീവിതം എന്ന മട്ടിൽ ലളിതമായി ….

How kung fu shaped Boby Chemmanur's life and personality - The Economic Timesഎതിർപ്പുമായി വരുന്ന ഒരാളെ നമ്മൾ കാണും കേൾക്കും പക്ഷെ ബോബി ചെമ്മണ്ണൂർ സഹായിച്ച പതിനായിരങ്ങളുണ്ട് ഇവിടെ പണമായും ,സ്വാധീനമായും , തൊഴിലായും , അന്നമായും , രക്തമായും ജീവിതമായും അദ്ദേഹത്തിൻ്റെ കാരുണ്യ സ്പർശമറിഞ്ഞവർ ..
മുറ്റത്ത് പോലും ഇറങ്ങി നടക്കാതെ വയറ് ചാടിയ നമുക്ക് മികച്ച ശരീര സംരക്ഷകനായ ബോബിയെ പരിഹസിക്കാം ..
മൂപ്പരുടെ മാർഷൽ ആർട്ട് അഭ്യാസങ്ങളോട് പുച്ഛം തോന്നാം.. ഒരു മരം പോലും നട്ട് സംരക്ഷിക്കാനാവാത്ത നമുക്ക് പ്രകൃതിയെ വാക്കിലല്ല പ്രവൃത്തി കൊണ്ട് സ്നേഹിക്കുന്ന ബോബിയെ കളിയാക്കിച്ചിരിക്കാം …ഇന്ന് വരെ സഹജീവികൾക്ക് സ്വാന്തനമേകാത്ത നമുക്ക് ട്രോളാം നിരവധി ജീവകാരുണ്യ പ്രവൃത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ബോബിയെന്ന വ്യക്തിയെ …
അടുത്ത തലമുറ പക്ഷെ ചിരിക്കില്ല അവർ ഉറപ്പായും പറയും , മ്മടെ ത്യശ്ശൂക്കാരൻ ഒരു ഗഡിണ്ട് ട്ടാ മൂപ്പരാ ഫുഡ്ബോൾ ദൈവമായ മറഡോണയെ ആദ്യമായി കേരളത്തിൽ കൊണ്ട് വന്നത് ….14 കോടി രൂപ വിലയുള്ള റോൾസ്റോയ്സ് കാർ ആദ്വായി ടാക്സിയാക്കി മ്മടെ കേരളത്തിൽ പെടച്ച ആ ഗഡി മ്മടെ തൃശ്ശൂർക്കാരനാ ട്ടാഇന്ത്യേല് ആദ്യത്തെ ഇലട്രിക്ക് ബെൻസ് കാറ് മേടിച്ചത് മ്മടെ തൃശ്ശൂക്കാരൻ ചുള്ളനാട്ടാ …മൂപ്പര് വേറെ ലവലാട്ടാ …

അതേ…ഭ്രാന്തമായി സ്വപ്നങ്ങൾ കാണുന്നവൻ അത് പ്രാവർത്തികമാക്കുന്നവൻ എന്നും പരിഹാസപാത്രമായിരുന്നു ലോകത്തിന് മുന്നിൽ എന്നതാണ് ചരിത്രം .. പക്ഷെ …അവരായിരുന്നു ചരിത്രം എന്നതാണ് ശരിക്കുള്ള ചരിത്രം …