തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ച ഒരു തീവ്രവാദിയോട് എന്താ കളിയും ചിരിയും !

121

എന്താ കളിയും ചിരിയും ആരോടാ ? ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിനെ അട്ടിമറിക്കാൻ പുറപ്പെട്ടിറങ്ങിപ്പോയ ഒരു തീവ്രവാദിയോട്… കോപ്പിലെ മാധ്യമധർമ്മം

Anilkumar K എഴുതുന്നു

“ഇത്‌ പോലൊരു നാറിയ പത്ര പ്രവർത്തനം.ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അട്ടിമറിക്കാനും പാർലിമെന്റ് മന്ദിരം പിടിച്ചടക്കാനും പോയ ഒരു കലാപകാരിയേയാണ് മോർണിംഗ് ഷോയിൽ ഒരു താരത്തിന്റെ പരിവേഷം നൽകി ചില മാധ്യമങ്ങൾ എഴുന്നള്ളിച്ചിരിക്കുന്നത്.. കണ്ടാൽ തോന്നും ഇവൻ ഏതോ ഒളിമ്പിക്സിൽ മെഡൽ വാങ്ങി വന്നതാണെന്ന് .പേര് : വിൻസെന്റ് സേവ്യർ.

ഒരു രാജ്യത്തെ ജനങ്ങളെയും അവരുടെ ജനാധിപത്യ ബോധത്തേയും ഒറ്റുകൊടുത്ത ഒരുത്തനെയാണ് ഭവ്യതയും ആദരവും വഴിഞ്ഞൊഴുകുന്ന വാക്കുകളിൽ മനോരമ സ്വീകരിച്ചിരുത്തിയിരിക്കുന്നത്.നാണവും ഉളുപ്പും ഇത്തിരിയും ബാക്കിയില്ലേ മാധ്യമങ്ങളെ .എന്നിട്ടവനോട് ചോദിച്ച ചോദ്യങ്ങൾ നോക്കണം.. ഹോ.. ബഹുമാനം ഒലിച്ചിറങ്ങുകയായിരുന്നു.. ചിരിയും കളിയും തമാശയും വിട്ടൊഴിയാത്ത കിഞ്ചന വർത്തമാനം. അവസാനം അവതാരകന്റെ വക അവനൊരു ഗുഡ് സർട്ടിഫിക്കറ്റ് .നിങ്ങളുടെ ഭാഗത്തും ശരിയുണ്ടെന്ന്. നിങ്ങളുടെ വാദങ്ങൾ കേട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാന് പറ്റിയെന്ന്.

എന്ത് തേങ്ങയാണെടോ മനസ്സിലായത്?.ഇന്ത്യയിലെ നൂറ്റി മുപ്പത് കോടി ജനങ്ങളെ റെപ്രെസെന്റ് ചെയ്യുന്ന ആ പതാക ഒരു ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കാൻ പോയ ഗുണ്ടകളുടെ കൂടെ ചേർന്ന് ദുരുപയോഗം ചെയ്തതോ?.. അതാണോ മനസ്സിലായത്?.

അവൻ ഏത് പാർട്ടിയുടേയും മെമ്പറാകട്ടെ, ഏത് മരപ്പട്ടിയുടെ അനുയായിയുമാകട്ടെ, ഇതുപോലൊരു തെമ്മാടിത്തരത്തിന് പോകുമ്പോൾ ആ ഇന്ത്യൻ പതാക കൊണ്ട് പോയി ഒരു രാജ്യത്തെ നാറ്റിക്കാൻ അവനെന്തവകാശം.. അത്തരമൊരു അലവലാതിയെ ഗ്ലോറിഫൈ ചെയ്യേണ്ട എന്ത് ആവശ്യകതയാണ് നിങ്ങൾക്കുള്ളത്.ട്രമ്പിനെ ആരാധിക്കുന്ന സംഘപരിവാരത്തിന്റെ ചെരുപ്പ് നക്കാം, പക്ഷേ അതിനും ഒരിത്തിരി ഒളിയും മറയുമൊക്കെ വേണം.. പാർലിമെന്റ് മന്ദിരം പിടിച്ചടക്കുന്ന ഒരു ജനാധിപത്യ വിരുദ്ധ കലാപത്തിന് ഇന്ത്യൻ പതാകയുമായി എഴുന്നള്ളി ഒരു രാജ്യത്തെ ഒറ്റുകൊടുത്ത വിവരദോഷിയെ ഇത് പോലെ പെയിന്റടിച്ച് വെളുപ്പിക്കാൻ നോക്കരുത്..”