ബോളിവുഡ് കാത്തിരുന്ന ‘അനിമല്‍’ നാളെ എത്തുന്നു

ബോളിവുഡ് സിനിമാലോകം ആകാംശയോടെ കാത്തിരിക്കുന്ന അനിമല്‍ നാളെ ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിലെത്തും. രണ്ബീര്‍ കപൂര്‍ നായകനാകുന്ന ഈ ബിഗ്‌ ബഡ്ജറ്റ് ചിത്രത്തിന് വേണ്ടി ഇന്ത്യയൊട്ടാകെ വലിയ രീതിയിലുള്ള പരസ്യപ്രചാരണങ്ങളാണ് നടത്തിയത്.അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ്. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിത് റോയ് ചായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍,രാമേശ്വര്‍,ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1‑ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്.

You May Also Like

ഇനിയും രൂപപ്പെടാനിരിക്കുന്ന ജല ജീവിത സാധ്യതകളിലേക്കുള്ള കാഴ്ചയുടെ അധിനിവേശമാണ് അവതാർ ദി വേ ഓഫ് വാട്ടർ

ജോണി 2022 ലെ അനിവാര്യമായ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഈ വാരാന്ത്യത്തിൽ എത്തുന്നത് എഴുത്തുകാരനും സംവിധായകനുമായ…

കിംഗ് ഓഫ് കൊത്ത പ്രതീക്ഷകൾ നിറവേറ്റിയോ ? പ്രേക്ഷകപ്രതികരണങ്ങൾ ഇങ്ങനെ …

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയുള്ള നായക കഥാപാത്രത്തിലൂടെ…

“ക്വിയർ വ്യക്തികളെ ചോദ്യം ചോദിച്ചും ഒറ്റപ്പെടുത്തിയും ഇനിയും മതിവരാത്ത മനുഷ്യരുടെ പ്രതിനിധി മാത്രമാണ് മീര”, കുറിപ്പ്

റിയാസ് സലീം ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു . റിയാസ്…

സീക്രട്ടായി ഒരു മുറിക്കകത്തിരുന്ന് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തത്, ബാക്കി രംഗങ്ങൾ പോലെ തന്നെയാണ്

ഇന്റിമേറ്റ് സീനുകളുടെ പേരിലും ലിപ്‌ലോക് ചുംബനങ്ങളുടെ പേരിലും സദാചാരവാദികളുടെ സൈബർ ആക്രമണം നേരിട്ടതാരമാണ് ദുർഗാ കൃഷ്ണ.…