സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് നൽകി. കബീർ സിംഗ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ അദ്ദേഹം ബോളിവുഡിനെ പിടിച്ചുകുലുക്കി. ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂർ നായകനാകുന്ന ‘അനിമൽ’ സംവിധാനം ചെയ്യുന്നത് സന്ദീപ് റെഡ്ഡി വംഗയാണ് .ഇന്ത്യയിലെമ്പാടുമുള്ള സിനിമാ ആരാധകർക്ക് പുതിയ അനുഭവം നൽകുന്ന സൃഷ്ടിയായാണ് ചിത്രം ഒരുങ്ങുന്നത്. ടി സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഈ പുതുവർഷം ആരാധകർ ആഘോഷിക്കുന്ന വേളയിൽ അനിമലിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഫസ്റ്റ് ലുക്കിൽ ഭയാനകമായ ആക്ഷൻ ലുക്കിൽ രൺബീർ കപൂർ അമ്പരപ്പിക്കുന്നു. ഈ ചിത്രം ഒരു വ്യത്യസ്തമായ ആക്ഷൻ ഡ്രാമയായാണ് രൂപപ്പെടുന്നത്.ആദ്യമായാണ് രൺബീർ ചിത്രത്തിൽ ഒരു ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീണ്ട മുടിയും കട്ടിയുള്ള താടിയും മൂർച്ചയുള്ള കോടാലിയുമായി രണ് ബീറിന്റെ ഫസ്റ്റ് ലുക്ക് ആരാധകരെ ആകർഷിക്കുന്നു .
ചിത്രത്തിൽ രൺബീറിനൊപ്പം രശ്മിക മന്ദാനയും നടൻ അനിൽ കപൂറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധർ അഭിനയിക്കുന്ന ഈ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2023 ഓഗസ്റ്റ് 11 ന് തിയേറ്ററുകളിലെത്തും. വളരെ വ്യത്യസ്തമായ ലുക്കിൽ രൺബീർ കപൂർ എത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിനെതിരെ വിമർശനം ഉണ്ടാക്കുകയാണ് . അർജുൻ റെഡ്ഡി സിനിമയിൽ പ്രണയം കൈകാര്യം ചെയ്ത സംവിധായകൻ ഈ സിനിമയിൽ ചോരക്കളി നടത്തിയെന്നാണ് നെറ്റിസൺസ് പറയുന്നത്.