വാക്കുകളേക്കാള്‍ മൂര്‍ച്ചയാണ് ആക്ഷന്; റണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ ടീസര്‍ സെപ്തംബര്‍ 28ന്

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘ആനിമല്‍’ ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീസര്‍ സെപ്റ്റംബര്‍ 28-ന് രാവിലെ 10 മണിക്ക് പുറത്തിറങ്ങും. നീല ജാക്കറ്റില്‍ സണ്‍ ധരിച്ച് നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി സിഗരറ്റ് വലിക്കുന്ന രണ്‍ബീറാണ് പോസ്റ്ററിലുള്ളത്. അവന്‍ സുന്ദരനാണ്… അവന്‍ വന്യമാണ്… സെപ്തംബര്‍ 28 ന് നിങ്ങള്‍ അവന്റെ രോഷം കാണും. എന്നാണ് ടി സീരിസ് ട്വീറ്റ് ചെയതത്.

ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ രണ്ട് ഭീമന്‍മാരെ ഒന്നിപ്പിക്കുന്ന ക്ലാസിക് ഇതിഹാസമാണ് ‘ആനിമല്‍’: രണ്‍ബീര്‍ കപൂറും എഴുത്തുകാരനും സംവിധായകനുമായ സന്ദീപ് റെഡ്ഡി വംഗ എന്നവരാണ് ഈ മഹത്തായ സംരംഭത്തിന് പിന്നില്‍, ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി വണ്‍ സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു കോടാലിയുമായി രണ്‍ബീര്‍ കപൂര്‍ മുഖം മൂടിധാരികളുമായി സംഘട്ടനം നടത്തുന്ന പ്രീ ടീസര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. രണ്‍ബീറിന് പുറമെ അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്താ പ്രചരണം: ടെന്‍ ഡിഗ്രി നോര്‍ത്ത്

You May Also Like

സന്തോഷിക്കുന്ന രണ്ടുപേർ തമ്മിൽ ചേർന്നാലോ പെരുത്ത സന്തോഷം, അതാണ് ആരാധകർ കാത്തിരിക്കുന്നതും

കെജിഎഫ് ചാപ്റ്റർ 2 നേടിയ ബ്രഹ്മാണ്ഡ വിജയം കാരണം പ്രശാന്ത് നീലും രാജമൗലി സംവിധാനം ചെയ്ത…

ഇനിയുള്ള കാലം രാജേഷുമാരുടെ ഭാവി അത്ര ശോഭനമല്ല

രജിത് ലീല രവീന്ദ്രൻ ‘ജയ ജയ ജയ ജയ ഹേ ‘- ഹെവി സ്പോയിലേഴ്‌സ് ഒപ്പം…

ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തിൽ നല്ലൊരു കാടകത്തിന്റെ കഥ കൂടി പറയുന്ന ചിത്രമാണ് “കുറിഞ്ഞി”

‘കുറിഞ്ഞി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിച്ച് ഗിരീഷ് കുന്നുമ്മൽ സംവിധാനം…

‘ഇത് ക്രിസ്റ്റഫറിലെ സുലേഖ’, പരിചയപ്പെടുത്തി മമ്മൂട്ടി

ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആണ് മമ്മൂട്ടി നായകനായ ‘കിസ്റ്റഫർ’. ചിത്രം റിലീസിന്…