എഴുതിയത് : Amal
കടപ്പാട് : CinePhile

“അടുത്ത ജന്മത്തിൽ ഞാൻ പപ്പയുടെ പപ്പയാവണം അപ്പോൾ ഞാൻ കാണിച്ചു തരും എങ്ങനെ മക്കളെ സ്നേഹിക്കണമെന്ന് ; അതിനടുത്ത ജന്മത്തിൽ പപ്പ വീണ്ടുമെന്റെ പപ്പയാവണം . പക്ഷെ പപ്പ ഇപ്പോൾ എങ്ങനെയാണോ അങ്ങനെ തന്നെ അന്നും ആയാൽ മതി; പക്ഷെ ഞാൻ അന്നും നല്ല മകനായിരിക്കും.” – ഇതാണ് അനിമൽ സിനിമയുടെ ചുരുക്കം.എത്ര അവഗണിച്ചാലും തല്ലിയാലും തന്റെ കുടുംബത്തിനു വേണ്ടി കാവലായി നിൽക്കുന്ന രൺവിജയ് (റൺബീർകപൂർ ) എന്ന മകന്റെ /സഹോദരന്റെ കഥ .

   സംഗതി, റൺ വിജയ് സിംഗ് സ്വയം വിശേഷിപ്പിക്കുന്നത് ലോ -ഐ ക്യു ആൽഫ മെയിലായിട്ടാണ്. അതു തന്നെയാണ് സിനിമയിൽ ഉടനീളം ; അച്ഛൻ ബൽബീർ സിംഗ് (അനിൽ കപൂർ) നോടും കുടുംബത്തോടും ; ഭാര്യയോടും അങ്ങേയറ്റം നീതി പുലർത്തുന്ന ആളാണ് റൺവിജയ്. താൻ മറ്റൊരു സ്ത്രീയുമായി സെക്സ് ചെയ്തുവെന്നു കുറ്റ സമ്മതം നടത്താൻ അയാൾക്ക് മടിയുമില്ല.ഭാര്യയുടെ കൈയിൽ നിന്ന് രണ്ടടി കിട്ടിയാലും അയാളിൽ കുഴപ്പമില്ല.രശ്മികയുടെ ഗീതാഞ്ജലി ; ആ കഥാപാത്രത്തിനു കൊടുത്ത സ്പേസ് വലിയ ഇഷ്ടമായി. അവർ നന്നായി ചെയിതു.എന്നിരുന്നാലും അനിമലിലെ സ്ത്രീ കഥാപാത്രങ്ങൾ പുരുഷന്റെ നിഴലുകളും ; ലൈംഗിക പൂർത്തികരണത്തിനും മാത്രമായി പോവുന്നതായും തോന്നിട്ടുണ്ട്.റൺവിജയ് ഗീതാഞ്ജലിയോടു പറയുന്നത് പോലെ Sadly this is mens world !!!

പലരും രണ്ടാം പകുതി പോരാ എന്നു പറയുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് രണ്ടാം പകുതിയാണ്. കാരണം, കഥാപാത്രങ്ങളുടെ ഇമോഷൻസ് തന്നെ. ക്ലൈമാക്സിലെ വലിയൊരു സംഘട്ടനം കഴിഞ്ഞു
ബൽബീർ – റൺവിജയ് തമ്മിലൊരു സംഭാഷണ രംഗമുണ്ട്. ആ രംഗമാണ് സിനിമയുടെ കാതൽ. സാധാരണ മാസ് മസാല സിനിമയിൽ നിന്നു സിനിമയെ പ്രിയപ്പെട്ടതാക്കുന്നത് രണ്ടാം പകുതിയാണ്.
അച്ഛനാണോ – ഭാര്യയാണോ വലുതെന്ന് കോൺഫ്ലിക്ട് റൺവിജയ്ടെ മുന്നിൽ വന്നു നിൽക്കുന്നുണ്ടൊരു ഘട്ടത്തിൽ. എന്തു കൊണ്ടായിരിക്കാം രണ്ടാം പകുതി മടുപ്പിച്ചുവെന്നു ചില അഭിപ്രായങ്ങൾ വരുന്നത് എന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു ;ഇന്ത്യയുടെ നോർത്തിൽ ഇന്നും പരിവാർ ( കുടുംബം ) വലിയൊരു ഘടകമാണ്. അതു പോലെ ജാതിയും മതവും.കൂട്ടു കുടുംബ വ്യവസ്ഥിതി പലയിടത്തും ഇന്നുമുണ്ട്.

ഒരിക്കൽ ഹിമാചൽ യാത്രക്കിടയിൽ പരിചയപെട്ട ചെറുപ്പക്കാരൻ പറഞ്ഞത് അയാൾ കഴിയുന്നത് രണ്ടു കുടുബങ്ങൾ ചേർന്നൊരു വീട്ടിലാണ്. രണ്ടു മുത്തശ്ശി, രണ്ടു മുത്തശ്ശൻ അവരുടെ മക്കൾ, മക്കളുടെ മക്കൾ എല്ലാം ഒരു കുടകീഴിൽ. മലയാളിക്കു കേൾക്കുമ്പോ ആശ്ചര്യം തോന്നുമെങ്കിലും നോർത്തിൽ പലയിടത്തും ഇന്നും കൂട്ടു കുടുംബ വ്യവസ്ഥി നില നിൽക്കുന്നുണ്ട്. അവർ സ്വന്തം കുടുംബത്തിൽ അഭിമാനികളാണ്. പക്ഷെ നമ്മൾക്കു അതൊരു Overated സംഗതിയുമാണ്. അതാവാം കാരണം,അണു കുടുംബ വ്യവസ്ഥിതിയോട് പോലും കലഹിക്കുന്നവരാണ് നമ്മൾ. നാല് പേരടങ്ങുന്ന അണു കുടുംബത്തിൽ നാലു പേരും നാല് ദ്വീപുകളായി മാറുന്ന അവസ്ഥ.

കുടുംബ കഥ പറയുമ്പോ സ്വാഭാവികമായും സെന്റിമെന്റ്സിന് പ്രധാന്യമുണ്ടാവും.ഇവിടെയുമുണ്ട്. അനിമലിൽ റൺ വിജയ് അച്ഛനൊരു അപകടം സംഭവിക്കുമ്പോൾ അച്ഛന്റെ വേരുകൾ തേടി പോയി ബന്ധങ്ങളെ കൂട്ടി ഇണക്കുന്നുണ്ട്. മഹാഭാരതം കുടുംബ കഥയാണ്. പരസ്പരം കുടുംബങ്ങൾ തമ്മിലുള്ള കലഹവും ചതിയുമാണ്. ഇവിടെയും അങ്ങനെതന്നെ എല്ലാ കുടുംബങ്ങളിലും അങ്ങനെ തന്നെ.
വയലൻസ് അല്പം കൂടുതലാണ്. ലോകേഷ് കനകരാജ് കൊണ്ടു വന്ന ചില പരിപാടികൾ സന്ദീപ്പും കടം കൊണ്ടിട്ടുണ്ട് എന്നു തോന്നി. അടിക്കിടയിൽ പാട്ട് ഇടുക, ടാങ്കർ വെടിവെപ്പ് അങ്ങനെ ചിലത്.

രശ്മിക – റൺബീർ ഇന്റിമസി രംഗങ്ങൾ, റൺബീർ – തൃപ്തി ദിമ്രിയുമായുള്ള രംഗങ്ങളെല്ലാം മിക്കവുറ്റതാണത്.പ്രണയവും രതിയും ഫന്റാസിയുമില്ലാത്ത മനുഷ്യനെ എന്തിന്നു കൊള്ളാം?
എന്നൊരു ചിന്ത എന്നിലുണ്ടായി. അങ്ങനെ റൺവിജയ് പ്രിയപ്പെട്ട കഥാപാത്രമായി മാറി.മനുഷ്യനും മൃഗവും തമ്മിൽ ചെറിയൊരു നൂൽപ്പാലാത്തിന്റെ അകലമേയൊള്ളു.തന്റെ പ്രിയപ്പെട്ടത്തിനു മേൽ മറ്റൊരാൾ ആക്രമണം നടത്തിയാൽ മനുഷ്യനിലെ മൃഗം പുറത്തു വരും. അവൻ ശത്രുവിനെതിരെ ഏതറ്റം വരെയും പോകും.മരിയോ പൂസോ എഴുതിയ ഫ്രാൻസിസ് കൊപ്പോളാ സംവിധാനം ചെയിത ദ ഗോഡ്ഫാദറിലെ വിറ്റോ കോർലിയോണും മകൻ മൈക്കൽ കോർലിയോണിന്റെയും സില്ലിക്കൺ കാറ്റു ബൽബിർ സിംഗ് – റൺ വിജയിലും അടിച്ചിട്ടുണ്ട്.രണ്ടിടത്തും കുടുംബതിനകത്താണ് പ്രശ്നങ്ങൾ. മൈക്കിളിനു അളിയൻ പ്രശ്നമായിരുന്നു. റൺ വിജയ്ക്കും അളിയനൊരു പ്രശ്നമാണ്.! രണ്ടു പേരും ഭാര്യമാരോടു അങ്ങേയറ്റം സ്നേഹം പുലർത്തുന്നവരാണ്.എന്നാൽ അവരെക്കാൾ പ്രാധാന്യത്തിൽ സ്വന്തം കുടുംബത്തിന്റെ അന്തസിനെ നോക്കി കാണുന്നു.

സിനിമ അവസാനിപ്പിച്ചു വെക്കുന്നത് രണ്ടാം പകുതിക്കുള്ള സൂചന നൽകി കൊണ്ടാണ്. അതിനോട് താല്പര്യം തോന്നിയില്ല.സന്ദീപ് റെഡി വംഗയിൽ പ്രതീക്ഷകൾ ഇനിയുമുണ്ട്. കാരണം, അയാൾ കഥ പറയുന്നതിനൊപ്പം ഇമോഷനസും കൂടെ പ്രേക്ഷകർക്കു സമ്മാനിക്കുന്നുണ്ട്.നായക കഥാപത്രത്തോടു ഇഷ്ടവും സഹതാപവും ചേർന്നൊരു വൈകാരികത തോന്നിപ്പിക്കുന്നുണ്ട്.രൺബീർ നെപോ-കിഡ്സിലെ ഏറ്റവും കഴിവുള്ള അഭിനയതാവാണന്ന കാര്യത്തിൽ തർക്കം പണ്ടേയില്ല.ചുരുക്കി പറഞ്ഞാൽ , അനിമൽ ബാധിക്കുന്ന സിനിമയാണ്.കണ്ടിറങ്ങി കഴിഞ്ഞാൽ നമ്മളിലെ അനിമൽ മില്ലി മിറ്റർ അളവിൽ പുറത്തു വരാം. നിയറസ്റ്റ് ബാറിലേക്കു വെച്ചു പിടിച്ചാലോ എന്നു ചിന്തിച്ചപ്പോൾ നമ്മുടെ ബാറുകൾ വാർദ്ധക്യകേന്ദ്രങ്ങളായി മാറിയിരിക്കുന്ന വസ്തുത നിക്കറിട്ടു വന്നു. പിന്നെ വിട്ടു ;മിക്സിയിൽ അടിച്ച പഴം പോലെ ചിന്തകൾ പേറി ഞാൻ തീയ്റ്റർ വിട്ടു. അനിമൽ പൂർണമായും എന്റെ പാത്രത്തിലെ കഞ്ഞി

You May Also Like

ഏവരും കാത്തിരുന്ന അനിമലിലെ ആ ചൂടേറിയ വീഡിയോ ഗാനം എത്തി, വെറും ചൂടല്ല, കൊടുംചൂട് !

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ്…

വർക്ക് ഔട്ട് ലുക്കിൽ ഗ്ലാമർ താരം റിതിക സിംഗ്

ഹിന്ദി , തെലുങ്ക് , മലയാളം ഭാഷാ ചിത്രങ്ങൾക്ക് പുറമേ തമിഴ് സിനിമകളിലും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന…

മമ്മൂട്ടിയെ കുറിച്ച് അധികമാരും കേള്‍ക്കാത്ത ചില കാര്യങ്ങള്‍

മമ്മൂട്ടിയെ കുറിച്ച് അധികമാരും കേള്‍ക്കാത്ത ചില കാര്യങ്ങള്‍ അറിവ് തേടുന്ന പാവം പ്രവാസി അതിരുകളില്ലാത്ത ഭാഷാ…

അഭിനയത്തിന്റെ സൗകുമാര്യം സുകുമാരിയുടെ 83-ാം ജന്മവാർഷികം

അഭിനയത്തിന്റെ സൗകുമാര്യം സുകുമാരിയുടെ 83-ാം ജന്മവാർഷികം Saji Abhiramam അരനൂറ്റാണ്ടിലേറെ വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നൃത്ത-…