Vidhya Vivek

ഇതൊരു സന്ദീപ് റെഡ്ഢി വാങ്ക പടമാണെന്നുള്ള ബോധ്യത്തോടെ വേണം കാണാൻ. യാതൊരു വിധ കോംപ്രമൈസും ഇല്ലാതെ ആണ് അയാളുടെ പടം അയാൾ എടുത്ത് വെച്ചേക്കുന്നത്. വയലൻസ് സീനുകൾ ആയാലും സെക്സ് സീനുകൾ ആയാലും യാതൊരു വിധ വിട്ടുവീഴ്ചക്കും തയ്യാറാവാതെ തീവ്രമായി തന്നെ എടുത്തു വെച്ചിട്ടുണ്ട്.ഒരു ടോക്സിക് ആയ അച്ചനെ ജീവനു തുല്യം സ്നേഹിക്കുന്ന എക്സ്ട്രാ ടോക്സിക് ആയ മകൻ. അച്ഛന് വേണ്ടി എത്ര പേരെ വേണമെങ്കിലും കൊല്ലാൻ അയാൾക് മടി ഇല്ല. അയാളുടെ ഭാഷയിൽ അത് കൊലകൾ അല്ല.പ്രോഗ്രസ്സ് ആണ്. അച്ഛനുമായി ഉണ്ടായ ഒരു വഴക്കിന്റെ പേരിൽ വിദേശത്തു പോയി കുടുംബമായി ജീവിതം നയിക്കുന്ന വിജയ് അയാളുടെ അച്ഛനെതിരെ ഉണ്ടായ ഒരു കൊലപാതക ശ്രമത്തെ തുടർന്നു നാട്ടിൽ തിരിച്ചു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് പ്രധാന ഇതിവൃത്തം . രൺബീർ അവതരിപ്പിച്ച വിജയ് എന്ന കഥാപാത്രത്തെ പോലൊരു നായക കഥാപാത്രം ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ല.

2 മണിക്കൂർ ഉള്ള ആദ്യ പകുതി കഴിയുമ്പോൾ തന്നെ ഒരു ടോറന്റിനോ പടം കണ്ട പ്രതീതി ആയിരുന്നു. ആക്ഷൻ – മാസ്സ് പ്രേമികൾക് ഒരു വിരുന്ന് തന്നെ ആണ് സിനിമയുടെ ആദ്യപകുതി. കോളേജ് ഫയർ സീൻ, ഫാക്ടറി സ്പീച് സീൻ പഞ്ചാബിൽ കസിന്സിനെ വിളിക്കാൻ പോകുന്ന സീൻ, ഇന്റർവെൽ ഹോട്ടൽ ആക്ഷൻ സീനുകൾ എല്ലാം തീ ആയിരുന്നു. രണ്ടാം പകുതി പക്ഷെ ഇമോഷനാണു കൂടുതൽ പ്രാധ്യാനം കൊടുത്തത്. പക്ഷേ അത് മറ്റു പടങ്ങളിൽ കാണുന്ന പോലെയുള്ള ഫാമിലി ഇമോഷൻസ് ഒന്നുമല്ല. അത് കണ്ടു തന്നെ മനസ്സിലാക്കണം. ബോബി & തൃപ്തി ഡിമ്രിയുടെ ഇന്ട്രോയോട് കൂടി പടം വീണ്ടും മാസ്സ് ആവും.ക്ലൈമാക്സ് ഉഗ്രനായി.

രൺബീറിനെ അങ്ങ് അഴിച്ചു വിട്ടേക്കുകയാണ് സംവിധായകൻ. രൺബീർ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ കൂടി പറ്റാത്ത രീതിയിൽ അയാൾ അത് മനോഹരമാക്കിയിട്ടുണ്ട്. പക്ഷെ സത്യത്തിൽ ഞെട്ടിച്ചത് രശ്‌മിക ആണ്. മറ്റ് സിനിമകളിൽ കുട്ടിപ്പാവാട ഇട്ടു ഡാൻസും കളിച്ചു നായകൻറെ നിഴൽ ആവാറുള്ള രശ്‌മിക അല്ല ഇവിടെ .വേറെ ലെവൽ പെർഫോമൻസ് . ട്രെയ്ലറിൽ ഉള്ള സീനിനു ഒരുപാട് ട്രോളുകൾ കണ്ടിരുന്നു.പക്ഷെ ആ സീനിനു തിയേറ്ററിൽ വൻ കയ്യടി ആയിരുന്നു. രൺബീറിനോട് കട്ടക്ക് നിൽക്കുന്ന പെർഫോമൻസ്. കുറച്ചു സീനേ ഉള്ളുവെങ്കിലും ബോബി ഡിയോൾ വന്നു കലക്കിയിട്ട് പൊയി. അയാളുടെ ഇൻട്രോ സീനിന്റെ സമയത്തു ഒരു വൈബ് സോങ് ഉണ്ട്. ഇനീ റീൽസ് & ടിക്‌ടോക് ഒക്കെ കുറെ കാലം ഭരിക്കാൻ പോകുന്ന ഐറ്റം.

തൃപ്തി ഡിമ്രി ചുമ്മാ വന്നു നിന്നാൽ തന്നെ പെരുന്നാളാണ്. തൃപ്തി ആയുള്ള രണ്ബീറിന്റെ സെക്സ് സീൻസ് വളരെ forced & വൾഗർ ആയി തോന്നി. BGM & Songs എല്ലാം top notch ആയിരുന്നു. 3.21 hrs ദൈർഖ്യം ഉണ്ടായിട്ടും അധികം കഥാപാത്രങ്ങൾ ഒന്നുമില്ല.ഉള്ളവർക്കു അവരുടേതായ സ്പേസും ഉണ്ട്. ആകെ മൊത്തത്തിൽ തിയേറ്ററിൽ കാണുന്നവർക്കു ഒരൊന്നൊന്നര വിരുന്ന് തന്നെയാണ് അനിമൽ . Enjoy The 18+ Bloodshed Blockbuster in Theatres. NB: DONT MISS THE POST CREDIT SCENES.

You May Also Like

പഴയകാല ഗോഡ്സില്ല ചിത്രങ്ങൾ – രണ്ടാംഭാഗം

Heisei era Godzilla (പഴയകാല ഗോഡ്സില്ല ചിത്രങ്ങൾ – രണ്ടാംഭാഗം, ഒന്നാം ഭാഗം ഈ ലിങ്കിൽ…

നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി, എന്നെ നോക്കാൻ എനിക്കറിയാം. വിമർശകൻ്റെ വായടപ്പിച്ച് അനസൂയ.

തെലുങ്കിലെ സജീവമായ നടിയാണ് അനസൂയ ഭരദ്വാജ്. എന്നാൽ താരത്തിനെ മലയാളികൾക്ക് അത്ര പരിചിതമല്ല. എന്നാൽ ഇപ്പോൾ അനുസൂയയെ അറിയാത്ത ഒരു മലയാള സിനിമ ആരാധകരും ഉണ്ടാവുകയില്ല.

ഒടുവിൽ സസ്പെൻസ് പൊളിച്ചുകൊണ്ടു മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്‍റെ സിനിമയുടെ പേരെത്തി

ഒടുവിൽ സസ്പെൻസ് പൊളിച്ചുകൊണ്ടു മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്‍റെ സിനിമയുടെ പേരെത്തി. ആ പേര് ഇതാണ്…

പാൽതൂ ജാൻവറിൽ സ്റ്റെഫി എന്ന കഥാപാത്രം എന്ത്‌ ഭംഗിയായായാണ് മനുഷ്യരോട് ഇടപഴകുന്നത്

Tinku Johnson സഹായകരമാകുമെങ്കിൽ മനുഷ്യരോട് നമ്മൾ പേഷ്യന്സ് കാട്ടേണ്ടതുണ്ട്.പലപ്പോഴും മനുഷ്യർക്ക്‌ മനുഷ്യരെ ആവശ്യമുണ്ടെന്നത് തന്നെയാണ് കാര്യം!ചിലപ്പോഴൊക്കെ…