സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് നൽകി. കബീർ സിംഗ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ അദ്ദേഹം ബോളിവുഡിനെയും പിടിച്ചുകുലുക്കി. ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂർ നായകനാകുന്ന ‘അനിമൽ’ സംവിധാനം ചെയ്യുന്നത് ആ സന്ദീപ് റെഡ്ഡി വംഗയാണ് .ഗ്യാങ്സ്റ്റർ വേഷത്തിൽ രൺബീർ എത്തുന്നു. അച്ഛൻ–മകൻ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യമായാണ് രൺബീർ ചിത്രത്തിൽ ഒരു ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ചിത്രത്തിൽ കൊടുംക്രൂര വില്ലനായി ബോബി ഡിയോൾ എത്തുന്നു. ഇന്ത്യയിലെമ്പാടുമുള്ള സിനിമാ ആരാധകർക്ക് പുതിയ അനുഭവം നൽകുന്ന സൃഷ്ടിയായാണ് ചിത്രം റിലീസ് ചെയ്തത് . ടി സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ആസ്വാദനക്കുറിപ്പ് ഇങ്ങനെ

Das Anjalil എഴുതിയത് 

അനിമൽ കിടിലൻ മൂവി, മൂന്നു മണിക്കൂർ ഇരുപതു മിനിറ്റോളം നീളമുള്ള സിനിമ ആയിട്ടും ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നു കണ്ണെടുക്കാൻ ആകാത്ത വിധം ഒരുക്കിയ വിഷ്വൽ ട്രീറ്റ്.അതും ഫാമിലി സെന്റിമെന്റ്സ് ഇത്രയധികം ഗംഭീരമായി കാണിച്ച മറ്റൊരു സിനിമ ഈയടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ചെറുപ്പത്തിൽ പെങ്ങൾക്കൊരു പ്രശ്നം വരുന്ന സമയത്ത് നിന്നും നായകനിലെ ‘അനിമലി’നെ കാണിച്ചാണ് സിനിമ തുടങ്ങുന്നത്. പിന്നീട് ഓരോ അവസ്ഥയിലും അയാൾ കൂടുതൽ ശക്തനും മൃഗവുമാകുന്നു.

ബോബി ഡിയോളിന്റെ വില്ലൻ റോൾ കാണാൻ പോയിട്ട് സന്ദീപ് വങ്ങ റെഡ്‌ഡിയുടെയും രണ്ബീർ കപൂറിന്റെയും ഫാൻ ആയി തിരിച്ചു പോരാം. ഒരുപാടു കണ്ട ഒരു കഥയാണ്, എന്നാൽ ഓരോ ഫ്രയിമും ഫ്രഷ് ആണ്. മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാൻ ആകാത്ത വിധം പുതുമയുള്ള സാഹചര്യങ്ങളിൽ,ലോക്കേഷനുകളിൽ, തീവ്രമായ ബന്ധങ്ങളിൽ ചേർത്ത് വയലൻസ് കൊണ്ടൊരു അഴിഞ്ഞാട്ടം. ഡയലോഗുകളും ബാക്ക് ഗ്രൗണ്ട് സ്കോറും ഇല്ലാത്ത സൈലൻന്റ് ഇമോഷൻസ്. അതിനിടയിലേക്ക് കയറി വരുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ.

രൺബീർ ഈ സിനിമയിൽ പതിനേഴു വയസുകാരനിൽ തുടങ്ങി നാൽപതു വയസുവരെയുള്ള കാലഘട്ടത്തെ വേഷപ്പകർച്ചകൾ കൊണ്ട് ഞെട്ടിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് ഇതുവരെ സഞ്ജു ആയിരുന്നു. അതിനും മുകളിൽ പെർഫോം ചെയ്തതായി തോന്നി. വെറുമൊരു നായിക കഥാപാത്രമല്ലാത്ത രഷ്മിക, അതുപോലെ അനിൽ കപൂർ, പിന്നെ ബോബി ഡിയോൾ. ആക്ടിങ് സൈഡ് പെർഫെക്റ്റ്.

You May Also Like

“ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്”

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. വളരെ വ്യത്യസ്തമായൊരു ശൈലിയാണ് ചിത്രത്തിൽ…

പരമ്പരാഗത രീതിയിൽ എംബ്രോയ്ഡറി വർക്ക് ചെയ്തു ജീവിക്കുന്ന ഹോമോ സെക്ഷ്വലായ ഹലീമിൻ്റെയും ഭാര്യ മിനയുടെയും കഥയാണിത്

Sajid AM ഒരേ ലിംഗത്തില്‍പ്പെട്ട വ്യക്തികൾ തമ്മിൽ പ്രണയിച്ചാൽ അത് അവരുടെ മാനസിക വൈകല്യമായി കണക്കാക്കുന്ന…

‘ഇന്ത്യക്കു വേണ്ടി കളിക്കുക ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിന്റെ സ്വപ്നം’, ‘കപ്പ്’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

‘കപ്പ്’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി…

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

തയ്യാറാക്കിയത് രാജേഷ് ശിവ ജെഫി ജെറാൾഡ് സംവിധാനം ചെയ്ത മരയ്ക്കാൻ കടലിന്റെ മക്കളുടെ കഥയാണ്. തിരമാലകളോട്…