അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ . ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നാണ് ചിത്രം . രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രത്തിലെ ചൂടേറിയ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പെഹ്‍ലെ ഭീ മേം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാജ് ശേഖര്‍ ആണ്. വിശാല്‍ മിശ്ര സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഗാനരംഗത്തിൽ രൺബീർ കപൂറും തൃപ്തി ദിമ്രിയുമാണ് അഭിനയിച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ്. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയ് ചായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍,രാമേശ്വര്‍,ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിച്ചത്

You May Also Like

കീർത്തി വ്യവസായിയുമായി പ്രണയത്തിലോ?, താരത്തിന്റെ പ്രതികരണം ഇങ്ങനെ

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയാണ് കീർത്തി സുരേഷ്. താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും ഉയർന്നുവരുന്നു. ആദ്യം,…

മുറിവേറ്റ സിംഹത്തിൽ നിന്ന് ഗർജിക്കുന്ന സിംഹമായി തിരിച്ചെത്തിയ കഥ, ജന്മദിനാശംസകൾ ഫഹദ് …

“4 അല്ല 400 ആളുകൾ കുറ്റപ്പെടുത്താൻ ശ്രമിക്കും.. തളരരുത്, നാളെ 4000 ആളുകളെ കൊണ്ട് നല്ലത്…

വെള്ളയും കറുപ്പും നിറമുള്ള ചുരിദാറിൽ തിളങ്ങി സാധിക. വൈറലായി ഫോട്ടോസ്.

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ-ചലച്ചിത്ര നടിമാരിലൊരാളാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം അരങ്ങേറ്റം കുറിച്ചത്.

വ്യക്തമായ പൊളിറ്റിക്സ് സംസാരിക്കുന്ന ബ്രില്ലിയന്റ് ആയൊരു സ്റ്റോറി, അതിന്റെ ഗംഭീര എക്സിക്യൂഷൻ

Three Billboards Outside Ebbing, Missouri (English, USA, 2017) Jaseem Jazi ലോകത്തുള്ള സകല…