Anirudh
“ഒരു കൊലപാതക വാർത്ത കേട്ടാലേ.. നിനക്ക് എന്ത് അറിയാന താൽപര്യം.?”
“കൊല്ലാനൊരു കാരണം ഉണ്ടാവുമല്ലോ, എനിക്ക് അതറിയാനാ..”
പോലീസുകാർ എഴുതുന്ന സിനിമകളിൽ സാധാരണക്കാർക്ക് അന്യമായ ചില ജീവിതങ്ങൾ/ കണ്ടറിഞ്ഞ നിമിഷങ്ങൾ അവർ അടയാളപ്പെടുത്തി പോകും. ഷാഹി കബീറിൻ്റെ മുൻ ചിത്രങ്ങളായ ജോസഫിലും നായാട്ടിലും അത് തോന്നിയിട്ടുണ്ട്. സിനിമാക്കാരായ തിരക്കഥാകൃത്തുക്കൾ അന്വേഷിച്ച് കണ്ടത്തേണ്ട പല കാര്യങ്ങളും പോലീസുകാരായ അവർ മുന്നേ അനുഭവിച്ചതോ അറിഞ്ഞതോ കൊണ്ട് കൂടിയാവാം അത്. അത് ഷാഹി കബീറായലും പി.എസ്.സുബ്രമണ്യൻ ആയാലും ഇതെഴുതുന്ന നിതീഷ്- ഷാജി ആയാലും.
നിതീഷ്.ജി എഴുതിയ ഇലവീഴാപൂഞ്ചിറ വായിച്ച കഥയാണ്. ഇതുവരെ അറിയാത്ത ഒരു പുതിയ കഥ ആയിരുന്നു മലയ്ക്ക് മുകളിലെ വയർലെസ്സ് സിസ്റ്റത്തിൽ “പെട്ട് പോകുന്ന” 3 പോലീസുകാർ.
ആ നാടിൻ്റെ വയർലെസ് മുഴുവൻ നിയന്ത്രിക്കാൻ അവിടെ എത്തിച്ചേരുന്ന, തിരിച്ച് എത്തുമോ എന്നറിയാത്ത, ഓരോ ദിവസവും എണ്ണി തീർക്കപ്പെടേണ്ടി വരുന്ന ജീവിതങ്ങൾ. ഇടിമിന്നലേറ്റ് വർഷാവർഷം ഒരു പോലീസുകാരൻ എങ്കിലും അവിടെ മരണപെടും എന്ന് പിന്നെ എവിടെയോ വായിച്ചത് ഓർത്തിരുന്നു.
ഇനിയും അറിയാ കഥകൾ വരട്ടെ. സൗബിന് ഇത് ഒരു നല്ല തിരിച്ചുവരവ് ആകുമെന്ന് തോന്നുന്നു.