Anirudh
“എന്റെ ജീവിതത്തിൽ നല്ലതൊന്നും കിട്ടിയിട്ടില്ല.. മുഴുവൻ അഴുക്കാ, അഴുക്കാ ഞാൻ..”
വിനോദും പ്രമോദും എന്ന ഇരട്ടകളിൽ വിനോദിൻ്റെ ഡയലോഗ് ആണിത്. ആ അഴുക്ക് നിറഞ്ഞ ജീവിതം ജോജു സ്ക്രീനിൽ അതിഗംഭീരം ആയി അഭിനയിച്ചു തകർക്കുന്നുണ്ട്. അത് മാത്രമല്ല, ഫിസിക്കലി വലിയ വ്യത്യാസമില്ലാതെ തന്നെ ഈ രണ്ടു പേരെയും തീർത്തും വ്യത്യസ്തമായി തന്നെ അദ്ദേഹം അഭിനയിച്ചുവെച്ചിട്ടുമുണ്ട്.
പണ്ട് കണ്ണൂരിലെ ഒരു പോലീസ് സ്റ്റേഷനിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണെന്ന് ചിത്രത്തിൻറെ ആദ്യ എഴുത്ത് നടന്നുകാണുക തോന്നുന്നു. ആ സംഭവം കൃത്യമായി അറിയുന്ന ആളുകൾക്ക് പോലും വളരെ ഇൻട്രസ്റ്റിംഗ് ആയി പോകുന്ന തിരക്കഥയാണ് ചിത്രത്തിൻ്റേത്. ഒരു റിയൽ സംഭവത്തിൻ്റെ ആ ചെറിയ ഏരിയ മാത്രം എടുത്ത് വളരെ മികച്ച ഒരു തിരക്കഥയിൽ സംയോജിപ്പിച്ചത് ഇരട്ട എന്ന ചിത്രത്തെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്, അതിലേക്ക് ഇരട്ടകളായ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയത് പോലും ആ തിരക്കഥയുടെ ബലമായാണ് തോന്നിയത്.
അടുത്ത കാലത്ത് ഡബിൾ റോളിൽ പ്രധാന നടൻ വരുന്ന സിനിമകളിൽ ഒക്കെ എടുത്ത് നോക്കിയാൽ പെർഫോമൻസ് wise ആയാലും ടെക്നിക്കലി ക്രാഫ്റ്റ് ചെയ്തത് ആയാലും ഏറ്റവും മികച്ചു നിൽക്കുന്ന സിനിമ തന്നെയാണ് ഇരട്ട. എല്ലാവരും പറയുന്ന പോലെ ചിത്രത്തിൻ്റെ ക്ലൈമാക്സ് തന്നെയാണ് ഹൈലൈറ്റ്. ആ സിനിമ ട്രാവൽ ചെയ്യുന്ന മൂഡ് എന്താണോ ഡിമാൻഡ് ചെയ്യുന്നേ, അതിനോട് തീർത്തും നീതി പുലർത്താൻ സാധിച്ച ക്ലൈമാക്സ് ആണ് ചിത്രത്തിൻ്റെത്. പടം കഴിഞ്ഞും ആ കഥാപാത്രത്തിൻ്റെ തോന്നലിൽ പ്രേക്ഷകനെ കുടുക്കി ഇരുത്താനും ആ സിനിമക്ക് സാധിക്കുന്നുണ്ട്. ജോജു മാത്രമല്ല, ശ്രീകാന്ത് മുരളി, അഭിരാം, സാബുമോൻ, മനോജ് കെ.യു, ക്രിക്കറ്റ് കളിക്കുന്ന 2 പിള്ളേര്, കോ ഡയറക്ടർ കൂടിയായ ജിത്തു അഷ്റഫ് തുടങ്ങിയവരും വളരെ നന്നായി ചെയ്തിട്ടുണ്ട്.ഒരു പുതുമുഖ സംവിധായകനും എഴുത്തുകാരനും എന്ന നിലയിൽ രോഹിത് എം ജി കൃഷ്ണൻ വലിയ കയ്യടി അർഹിക്കുന്നുണ്ട്