Anirudh Narayanan ·

നല്ല രസമാണ് ടൊവിനോയുടെ ഇൻ്റർവ്യൂകൾ കണ്ടിരിക്കാൻ.അടുത്ത വീട്ടിലെ പയ്യൻ എന്നൊക്കെ പറയുന്ന ഒരു ഫീലാണ്. വളരെ സത്യസന്ധമായാണ് ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകുക. മറ്റ് അഭിനേതാക്കളിൽ അധികം കണ്ടിട്ടില്ലാത്ത,പ്രോഗ്രസ്സീവായ ഒരു ചിന്താഗതിയാണ് ടൊവിനോയുടെ എന്ന് തോന്നിയിട്ടുണ്ട്.
കുട്ടികളുടെ ഒരു റിയാലിറ്റി ഷോയ്ക്കിടെ അവതാരക കോണ്ടസ്റ്റന്റ് ആയ ഒരു കുട്ടിയുടെ ഹെയർസ്റ്റെലിനെ കളിയാക്കി സംസാരിക്കുന്നുണ്ട്.ടൊവിനോ ഉടനെ ഇടപെട്ട് കുട്ടിയെ സപ്പോർട്ട് ചെയ്ത് ആ ഹെയർസ്റ്റൈലിനെ അഭിനന്ദിക്കുന്നു !

പരിപാടി കണ്ടുനിന്നവർക്കുപോലും പോലും അതൊരു പോസിറ്റീവ് വൈബാണ് നൽകിയത്.അപ്പോൾപ്പിന്നെ ആ കുട്ടിക്ക് അത് എത്രത്തോളം ആശ്വാസം ഉണ്ടാക്കിയെന്ന് പറയണ്ടല്ലോ. ഷൈൻ ടോം ൻ്റെ കൂടെയുള്ള ഇൻ്റർവ്യൂവിൽ പുള്ളിക്കെതിരെയുള്ള വിമർശനങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും ചോദിച്ചപ്പോൾ പുള്ളി പറഞ്ഞൊരു മറുപടിയുണ്ട്.”എല്ലാവരും നമ്മളെപ്പോലെ ആകണം എന്ന് ചിന്തിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണ്.ഓരോരുത്തരും എങ്ങനെയാണോ അതിനെ സ്വീകരിക്കുക എന്നതല്ലേ നല്ലത്”. കൂടെയുള്ളവരെ കംഫർട്ടാക്കി പേഴ്സണലി ഇൻസൾട്ട് ചെയ്യാതെ സംസാരിക്കുക എന്നത് പുള്ളിയുടെ പേഴ്സണാലിറ്റിയുടെ ക്വാളിറ്റി വ്യക്തമാക്കുന്നു.

തൻ്റെ വിശ്വാസത്തെക്കുറിച്ച് ചോദിക്കുമ്പോഴും ക്ലിയർ കട്ട് ആയ ഒരുത്തരം ടൊവിനോക്കുണ്ട്. ദൈവത്തേക്കാൾ സയൻസാണ് തന്നെ സ്വാധീനിച്ചതെന്ന് ടൊവിനൊതന്നെ പറയുന്നുണ്ട്. അവിടെയൊന്നും ഒരു മാസ് ഓഡിയൻസിനെ പ്രീതിപ്പെടുത്താനുള്ള as usual ഡിപ്ലോമാറ്റികായ ഉത്തരങ്ങൾ നൽകുന്നില്ല.
തൻ്റെ ചേട്ടനെക്കുറിച്ച് പറയുമ്പോൾ വികാരഭരിതനായി കരയുന്ന ടൊവിനോയുടെ ഇൻ്റർവ്യൂ കഴിഞ്ഞ ദിവസമാണ് കണ്ടത്.സ്ട്രഗിൾ സമയങ്ങളിൽ കൂടെനിന്ന എല്ലാവരെയും ടൊവിനൊ തൻ്റെ നല്ല സമയത്തും ഓർക്കുന്നു !

അതുപോലെ കരിക്ക് ടീമിനൊപ്പമുള്ള എപിസോഡ്, ഇൻ്റർവ്യൂ, M4 tech ൻ്റെ കൂടെയുള്ള എപിസോഡ്, ഫാമിലിയുടെ കൂടെ behind the woods ൻ്റെ എപിസോഡ് എല്ലാം കണ്ടിരിക്കാൻ തന്നെ രസമാണ്. ഒരു സിനിമ സെലിബ്രിറ്റിയേക്കാൾ വളരെ പരിചയമുള്ള ആരോ ഒരാളായി ടൊവിനോ മാറുന്നുണ്ട്.പലപ്പോഴായുള്ള ഇൻ്റർവ്യൂകളിൽ ഇത് വ്യക്തമാണ്.അതുകൊണ്ട് ജീവിതത്തലും കരിയറിലും ടൊവിനോ ജയിക്കുന്നത് കാണുമ്പോൾ ഒരു ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.

Leave a Reply
You May Also Like

“ഈ കാല് വച്ച് ഞാൻ ഒരാളെ തല്ലുമെന്നു നിങ്ങൾ കരുതുന്നുണ്ടോ ?”

‘തല്ലുമാല’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരിൽ ഒരാളെ തല്ലിയ വിഷയം…

എംപയര്‍ മാഗസിന്റെ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിൽ നിന്നും ഷാരൂഖ് ഖാൻ

എംപയര്‍ മാഗസിന്റെ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിൽ നിന്നും ഷാരൂഖ് ഖാനും. ഷാരൂഖ്…

“ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്തോ ?” തന്റെ പിന്നാലെ നടക്കുന്ന അജ്ഞാതനെ കുറിച്ച് ഗായത്രി സുരേഷ്

2015 ൽ റിലീസ് ചെയ്ത ജാമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിൽ വന്ന ഗായത്രി സുരേഷ് അടുത്ത…

എട്ടു വർഷങ്ങൾ ആകുന്നു ബോക്സ് ഓഫിസിനെ അമ്മാനമാടിയ ആ മായാജാലാക്കാരനെ പൂർണ ഫോമിൽ കണ്ടിട്ട്

Sanal Kumar Padmanabhan പടം കണ്ടു കൊണ്ടിരിക്കുമ്പോൾ സിനിമയുടെ സംവിധായകനെ തേടി ടൈറ്റിൽ കാർഡോ പോസ്റ്ററുകളിലെ…