Anish Mathew

“suppose- കേരളത്തിൽ ബിജെപി ഗവണ്മെന്റ് വന്നു ഗോവധം നിരോധിച്ചു കഴിഞ്ഞിട്ട് എന്റെ വീട്ടിൽ ബീഫോണ്ടെന്നു പറഞ്ഞു ഒരു കൂട്ടം ആളുകൾ കൂടി കലാപമുണ്ടാക്കിയാൽ നീയെന്നെ രക്ഷിക്കുമോ” എന്ന് ചോദിച്ചപ്പോൾ – – “ഗോവധം നിരോധിച്ചതിനു ശേഷം ബീഫ് വീട്ടിൽ വച്ചാൽ നീ അനുഭവിക്കും ഞാനെന്തിന് നിന്നെ രക്ഷിക്കണം” എന്ന് പറഞ്ഞ ഒരു സുഹൃത്തുണ്ട്. – പണ്ട് പെഹലു ഖാനെ തല്ലിക്കൊന്ന സമയത്താണ്- ഈ സംസാരം ഉണ്ടായതു.

1994 ൽ ലോകം മുഴുവൻ സൗത്ത് ആഫ്രിക്കയിലെ വർണവിവേചനം അവസാനിച്ചു നെൽസൺ മണ്ടേലയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഉണ്ടാക്കുന്നത് ആഘോഷിക്കുമ്പോൾ അധികം ദൂരെ അല്ലാതെ ഈസ്റ്റ് ആഫ്രിക്കയിലെ ചെറിയ ഒരു രാജ്യമായ റുവാണ്ടയിൽ ഭൂരിപക്ഷ ഗോത്രമായ ഹുട്ടുകൾ ന്യുനപക്ഷമായ റ്റുട്സികളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയുടെ വിമാനത്തെ ടുട്സി മിലിഷിയാ വെടിവച്ചിട്ടു എന്ന ഒരു നുണയിൽ ആരംഭിച്ച കലാപവും വംശഹത്ര്യയും പത്തുലക്ഷം റ്റുട്സികളെ – അതായത് ഏതാണ്ട് 70 ശതമാനം പേരെ കൊന്നു തീർത്തു-നൂറു ദിവസം കൊണ്ട്. രക്ഷപെടാനായി പള്ളികളിലും സ്‌കൂൾ കെട്ടിടങ്ങളിലും ഒളിച്ചിരിക്കുന്ന ഇരകളെ ഹുത്തു സംഘങ്ങൾ തിരഞ്ഞു പിടിച്ചു വെട്ടിക്കൊന്നു. കൊന്നത് മിക്കവാറും അയൽവാസികളും സഹ ഗ്രാമവാസികളും ആയിരുന്നു. – മിശ്രവിവാഹിതർ ആയിരുന്നവർ – സ്വന്തം ഭാര്യയെയും പെൺമക്കളെയും കൊല്ലുന്നതിനു മുമ്പ് ബലാത്സംഗം ചെയ്യാതിരിക്കാൻ – അല്ലെങ്കിൽ വെട്ടിക്കൊല്ലുന്നതിനു പകരം വേദന കുറവുള്ള രീതിയിൽ വെടിവെച്ചു കൊല്ലാൻ വേണ്ടി കൈക്കൂലി കൊടുക്കേണ്ടി വന്നവർ ഉണ്ട് – റുവാണ്ടയിൽ ഇന്നും ജീവിച്ചിരിക്കുന്നവർ.
റുവാണ്ടൻ കൂട്ടക്കൊലയുടെ തോതും ക്രൂരതയും ലോകമെമ്പാടും ഞെട്ടലുണ്ടാക്കി, പക്ഷേ കൊലപാതകങ്ങൾ തടയാൻ ഒരു രാജ്യവും ഇടപെട്ടില്ല.

ലോകം വെറുതെ “ഞെട്ടി” പക്ഷെ ആരും – റുവാണ്ടൻ ടുട്‌സിയെ -ആരും സഹായിച്ചില്ല.-ഇപ്പോഴത്തെ പ്രസിഡന്റ് ആയ പോൾ കിഗാമും അദ്ദേഹത്തിന്റെ ടുട്‌സി മിലിഷ്യയും – റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് (ആർ‌പി‌എഫ്) തങ്ങളുടെ ചെറിയ ടുട്സി മിലീഷ്യ വഴി സർക്കാറിന്റെ വിതരണ മാർഗങ്ങൾ വെട്ടിച്ചുരുക്കി രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്യന്നത് വരെ ഒരു രാജ്യവും ഇടപെട്ടില്ല..


നീ ബീഫ് വീട്ടിൽ വച്ചാൽ ഞാൻ എന്തിനു സഹായിക്കണം എന്ന് പറഞ്ഞത് സത്യമാണ് – ഒരു സഹായവും പ്രതീക്ഷിക്കരുത് സംഘികളിൽ നിന്നും . ഇനി ആ കൂട്ടത്തിൽ ആരെങ്കിലും സഹായിക്കാൻ വരാമെന്നു വച്ചാലും അയാൾക്കു അയാളുടെ ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ നിങ്ങളെ എങ്ങനെ രക്ഷിക്കാനാണ് ?


ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നു സഞ്ജീവ് ഭട്ടിനെ എന്താ കോൺഗ്രസ് സഹായിക്കാത്തതെന്നു-ശ്വേതാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്നു – പക്ഷെ എങ്ങനെ സഹായിക്കാനാണ് എന്ന് മനസിലായി പിന്നീട് -ചിദംബരം അടക്കം അകത്തായില്ലേ?


EU Parliament #CAA #NRC എതിരെ പ്രമേയം പാസാക്കി എന്ന് ഇന്ന് വായിച്ചു – നല്ല കാര്യം – അത്രേ ഉള്ളു- ഒരു ഫീൽ ഗുഡ് ഫാക്ടർ അത്രേ ഉള്ളു .ലോകം യുണൈറ്റഡ് നേഷൻ അല്ലെങ്കിൽ അമേരിക്ക റഷ്യ ചൈന ഒക്കെ വന്നു നമ്മളെ രക്ഷിക്കുമെന്ന് കരുതുന്നതും മണ്ടത്തരമാണ്.
ഒരേ ഒരു വഴിയേയുള്ളൂ .തിരിച്ചടിക്കുക – എല്ലാ എലെക്ഷനിലും – തോൽപ്പിക്കുക –
ഇവിഎം ടാമ്പേർ ചെയ്തു എന്ന് പറഞ്ഞു കരയരുത്. – എന്തെങ്കിലും സംശയം ഉണ്ടായാൽ – അപ്പോൾ തന്നെ – ആ നിമിഷം തന്നെ പ്രശ്നമാക്കുക – രാഹുൽ ശിവശങ്കരനും അർണാബും പിന്നെ നമ്പിയാരുടെ പൈസ മുഴുവൻ അടിച്ചു മാറ്റിയ ചന്ദ്രശേഖരനും ഒന്നും സത്യം എഴുതില്ല – സംശയമുണ്ടെങ്കിൽ എലെക്ഷൻ നടക്കരുത് -സംശയം തീരും വരെ.

ബന്ധക്കാരനല്ലേ -പരിചയക്കാരനല്ലേ – അമ്മാവനല്ലേ -അടുത്തവീട്ടിലെ- അങ്കിൾ അല്ലെ – ആന്റി അല്ലെ എന്നൊന്നും വച്ച് വർഗീയത പറയുന്നത് കേട്ട് ignore ചെയ്യരുത് – തിരിച്ചു അതെ ഭാഷയിൽ തന്നെ – യാതൊരു മനഃസാക്ഷിയും വേണ്ട. നുണകൾ പൊളിക്കുക …അവന്റെ whatsapp wisdom പിന്നെ ഒരിക്കലും അയാൾ / അവർ ഒരിടത്തും വിളമ്പരുത്. — മറക്കരുത് ഒരു കലാപം ഉണ്ടായാൽ ഇവനൊന്നും ഒരു സഹായവും ചെയ്യില്ല -പകരം സന്തോഷിക്കും. ഞാൻ സമാധാനമായിട്ടു കിടന്നുറങ്ങിയില്ലെങ്കിൽ നീയും സമാധാനമായിട്ടു ഉറങ്ങില്ല എന്ന് അമിത് ഷാ മുതൽ സുമേഷ് ആണ്ടിമുക്ക് വരെയുള്ള എല്ലാ സംഘിക്കും തോന്നുന്നത് വരെ പ്രതിരോധിക്കുക.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.