സുഡാനിൽ പോയി വന്ന ഒൻപതു നൈജീരിയക്കാർ

89

Anish Mathew

സുഡാനിൽ പോയി വന്ന നൈജീരിയക്കാർ

കടുത്ത ദാരിദ്ര്യത്തിൽ നിന്നും രക്ഷപെടാനായി മുഹമ്മദ് ബിൻ അവദ് ബിൻ ലാദൻ എന്ന മനുഷ്യൻ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം യെമെനിൽ നിന്നും സൗദി അറബിയിലേക്ക് കുടിയേറി. പത്തു കൊല്ലം കഠിനമായി പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് അയാൾ ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. ആ കൺസ്ട്രക്ഷൻ കമ്പനി സൗദി രാജകുടുംബത്തിന്റെ കോൺട്രാക്ടുകൾ കിട്ടി തുടങ്ങിയതോടെ വളരെ വേഗം വളർന്നു. 80 കളോടെ സൗദി അറേബ്യയിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനിയും സൗദിയിലെ ഏറ്റവും സമ്പന്നമായ പത്തുകുടുംബങ്ങളിൽ ഒന്നും ആയി. ഇന്നും സൗദി അറേബ്യയിലെ രാജകുടുംബത്തിൽ പെടാത്ത ഏറ്റവും വലിയ മുതലാളിമാരുടെ കുടുംബമാണ് ബിൻ ലാദൻ കുടുംബം.

മുഹമ്മദ് ബിൻ അവദ് ബിൻ ലാദനു ഇരുപത്തിരണ്ടു ഭാര്യമാരും 55 മക്കളും ഉണ്ടായിരുന്നു. അതിലൊരു മകനാണ് ഒസാമ ബിൻ ലാദൻ.ഒസാമ ഉണ്ടായപ്പോൾ തന്നെ അദ്ധേഹത്തിന്റെ പിതാവ് അമ്മയെ മൊഴി ചൊല്ലിയതിനാൽ അമ്മയുടെ കൂടെ ആണ് ഒസാമ വളർന്നത്. 1988 യിൽ ഒസാമ ബിൻ ലാദൻ അൽ-ഖയ്ദ രൂപീകരിച്ചു. അൽ-ഖയ്ദാക്കു ചെറിയ വേരോട്ടം ഉണ്ടായപ്പോൾ തന്നെ 1992 ൽ അദ്ദേഹം സൗദി അറേബ്യയിൽ നിന്ന് നാടുകടത്തപ്പെട്ടു, സൗദി അറേബ്യ അദ്ദേഹത്തിന്റെ പൗരത്വവും എടുത്തു കളഞ്ഞു. ബിൻ ലാദൻ തന്റെ തട്ടകം സുഡാനിലേക്കു മാറ്റി – അപ്പോൾ മുതൽ 1996 വരെ അദ്ദേഹം അദ്ദേഹത്തിന്റെ ട്രെയിനിങ് സെന്റർ നടത്തിയിരുന്നത് സുഡാനിൽ ആയിരുന്നു.

~~~~~~~~~~~~~~~~~~~~~~~~~~~~~~

നൈജീരിയ മൂന്നു ട്രിബുകളും രണ്ടു മതങ്ങളും ആയിട്ടുള്ള ജനതയുടെ ഒരു കൂട്ടായ്മ ആണ്സഹാറയോട് ചേർന്ന്കിടക്കുന്ന നോർത്തേൺ നൈജീരിയയിൽ മുസ്ലീങ്ങളായ ഹൗസ എന്ന ഗോത്രക്കാരും സൗത്തിൽ ക്രിസ്ത്യാനികൾ ആയ യൊറൂബ / ഇഗ്ബൊ ഗോത്രക്കാരും ആണ് കൂടുതലെങ്കിലും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇടകലർന്നു തന്നെ കലാകാലമായിട്ടു ജീവിച്ചിരുന്നത്. അർദ്ധ നാടോടികൾ ആയ ഫുലാനി വംശജരുടെ പശു മുസ്ലീങ്ങളുടെ കൃഷി തിന്നു അല്ലെങ്കിൽ മുസ്ലീങ്ങൾ പശുകൂട്ടങ്ങളെ ഓടിച്ചു വിട്ടു തുടങ്ങിയ ചെറിയ പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നൂള്ളൂ ആ സമൂഹത്തിൽ …. 80 കളിലും തൊണ്ണൂറുകളിലും നമ്മുടെ കേരളത്തിൽ നിന്നും കുറെ പ്രൊഫസർമാർ നൈജീരിയയിൽ ജോലിക്കു പോയിട്ടുണ്ട്. ആരോടും ചോദിച്ചോളൂ നോർത്തേൺ നൈജീരിയയിലെ ആളുകൾ നല്ല സ്നേഹമുള്ള നല്ല മനുഷ്യർ ആണെന്നെ നിങ്ങൾ കേൾക്കു .

1995 ഓഗസ്റ്റിൽ നോർത്തേൺ നൈജീരിയയിലെ ഏറ്റവും വലിയ സിറ്റിയായ കനോയിൽ ഖുറാനെ നിന്ദിച്ചു എന്ന് പറഞ്ഞു ഒരു കൂട്ടം ഹൗസ മുസ്ലീങ്ങൾ ഒരു ഇഗ്ബൊ ഗോത്രക്കാരനെ പിടിച്ചുവച്ചു. പ്രശ്നപരിഹാരത്തിനായി രണ്ടു വിഭാഗങ്ങളിലെയും ( ഇഗ്ബൊ- ഹൗസ) എൽഡേഴ്സ് / മൂപ്പന്മാർ അയാളെ പോലീസിൽ ഏല്പിക്കാം അങ്ങനെ നിലവിൽ ഉള്ള നിയമങ്ങൾ അനുസരിച്ചു ശിക്ഷിക്കപ്പെടട്ടെ എന്ന് തീരുമാനിച്ചു. അതനുസരിച്ചു ആ മനുഷ്യനെ പോലീസ് സ്റ്റേഷനിൽ എൽപിച്ചു. എല്ലാവരും പിരിഞ്ഞു പോയി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ആൾകൂട്ടം ആ പോലീസ് സ്റ്റേഷൻ ആക്രമിച്ചു പോലീസ്കാരെ എല്ലാം കൊന്നു അയാളെ പിടിച്ചെടുത്തു അടിച്ചു കൊന്നു – എന്നിട്ടും നിർത്താതെ കഴുത്തു മുറിച്ചു തല ഒരു മരക്കഷ്ണത്തിൽ കെട്ടി വച്ച് നഗരത്തിൽ പ്രദക്ഷിണം നടത്തി. അത് മാത്രമല്ല ഈ സംഭവം മുഴുവൻ മുഴുവൻ ലോക്കൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്തു. ആ കലാപത്തിൽ മുപ്പതോളം പേര് കൊല്ലപ്പെട്ടു .പൈശാചികമായ ആ പ്രവർത്തി നൈജീരിയയെ ഞെട്ടിച്ചു – പട്ടാളഭരണാധികാരി ആയിരുന്ന പ്രസിഡന്റ് സാനി അബാച്ചാ ഈ കലാപം നയിച്ചവരുടെ 9 നേതാക്കളെ പിടിച്ചെടുത്തു വെടി വച്ച് കൊല്ലാൻ ഉത്തരവിട്ടു. സൈന്യം 8 പേരെ വെടി വച്ചു കൊന്നു – ഒരാൾ രക്ഷപെട്ടു തന്റെ പൊളിറ്റിക്കൽ ക്ലൗട്ടു ഉപയോഗിച്ച് കൊല്ലപ്പെട്ടു എന്ന് രേഖ ഉണ്ടാക്കി രണ്ടു കൊല്ലം സോകട്ടോ ജയിലിൽ കഴിഞ്ഞു കോമ്പ്രോമിസ് ചെയ്തു പുറത്തിറങ്ങി.

ആ ജനക്കൂട്ടത്തെ നയിച്ച ഒൻപതു പേരും ഒസാമാ ബിൻ ലാദന്റെ സുഡാനിലെ അൽ-ക്വദാ ക്യാമ്പുകളിൽ നിന്നും ട്രെയിനിങ് കഴിഞ്ഞു വന്നവർ ആയിരുന്നു എന്ന് പിന്നീട് നടന്ന സ്വതന്ത്ര അന്വേഷണ കമ്മീഷൻ കണ്ടെത്തി.ബൊക്കോ ഹറാം തീവ്രവാദ സംഘടനയുടെ തുടക്കം ആയിരുന്നു ഈ സംഭവം. നൈജീരിയയിലും നൈജർ റിപ്പബ്ലിക്കിലും ഛട് റിപ്പബ്ലിക്കിലും കാമറൂണിലും ഘാനയിലും ഒക്കെ പ്രവർത്തിക്കുന്ന ഏതാണ്ട് മുപ്പതിനായിരത്തോളം ആളുകളെ ക്രൂരമായി കൊന്ന ഒരു ഇരുപത്തഞ്ചു കോടിയോളം ജനതയുടെ ജീവിതത്തെ പിന്നോട്ട് വലിക്കുന്ന ഒരു വലിയ തീവ്രവാദ ഗ്രൂപ്പിന്റെ തുടക്കം സുഡാനിൽ പോയി വന്ന ഒൻപതു ബിൻ ലാദന്റെ ട്രെയിനിങ് കിട്ടി വന്ന നൈജീരിയക്കാരിലൂടെ ആണ് .

ബൊക്കോ ഹറാം കൊന്നവർ മുഴുവൻ പേരും മുസ്ലീങ്ങൾ ആണ് – കാലാകാലമായി സമാധാനമായിട്ടു ജീവിച്ചിരുന്ന കഠിനാധ്വാനികളായ മനുഷ്യർ. ചാഡ് തടാകതാഴ്വരയിൽ കാലാകാലമായി കൃഷിചെയ്തു സമൃദ്ധിയിൽ ജീവിച്ചിരുന്ന ആ മനുഷ്യരാണ് ഇന്ന് ലോകത്തേറ്റവും ദരിദ്രർ. നോർത്തേൺ നൈജീരിയയും സുഡാനും യെമെന്നും സൗദിയും ഒക്കെ ഏതാണ്ട് മുഴുവനായും മുസ്ലീങ്ങൾ മാത്രമുള്ള സ്ഥലങ്ങൾ ആണ്. മുമ്പിലത്തെ ഖണ്ഡികയിൽ എഴുതിയപോലെ പൊതുവെ നല്ലവരായ കൃഷിക്കാർ. അവിടെയെങ്ങും ഒസാമ ബിൻ ലാദന്റെ 'സംഘടന' വരുന്നത് വരെ കിരാതമായ കൊലകൾ,ആല്മഹത്യസ്‌ക്വാഡുകൾ ഒന്നും ഇല്ലായിരുന്നു. സുഡാനിൽ പോയി വന്ന ഒൻപതു നൈജീരിയക്കാർ ആണ്, അവർ കൊണ്ടുവന്ന പ്രത്യയശാസ്ത്രം ആണ് വെസ്റ്റ് ആഫ്രിക്കൻ ലോകത്തെ നരകമാക്കിയത്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അമേരിക്കൻ ഇമ്പേറിയലിസത്തിൽ നിന്നും പശ്ചിമേഷ്യയെ രക്ഷിക്കണമെങ്കിൽ ഇവിടങ്ങൾ ഭരിക്കുന്ന രാജാക്കന്മാരുടെ സുഹൃത്തായ അമേരിക്ക അടിസ്ഥാനപരമായി ദുര്ബലമാണെന്ന് ജനങ്ങളെ കാണിച്ചു കൊടുക്കണം – അങ്ങനെ ജനങ്ങളെ തെരുവിലിറക്കാം – ഇസ്ലാമിസ്റ് ഭരണം തിരിച്ചു കൊണ്ടുവരാം. ഇതാണ് മുസ്‌ലിം ബ്രദർഹുഡിന്റെ അടിസ്ഥാന പ്ലാൻ.അതിനാണ് ഒസാമ ബിൻ ലാദൻ ട്വിൻ ടവർ ആക്രമിച്ചതു. പ്ലാനൊക്കെ കുറച്ചു വിജയിച്ചു. മുല്ലപ്പൂ വിപ്ലവം ലിബിയയിലും ഈജിപ്തിലും പടർന്നു.
ഇപ്പോൾ അതെല്ലാം കഴിഞ്ഞിട്ട് തിരിഞ്ഞു നോക്കുമ്പോൾ എന്താണ് കാണുന്നത് – ബ്രദർഹുഡിന്റെ കൂടെകൂടി ജനങ്ങൾ വിപ്ലവം നടത്തിയ നാടുകൾ എല്ലാം നരകമായി മാറി. ഇന്ധ്യയിലും ഹിന്ദുത്വത്തെ തകർക്കാൻ ബ്രദർഹുഡിന്റെ സൗത്ത് ഏഷ്യൻ വകഭേദമായ ജമാ അത്തെ ഇസ്ലാമിയും ദളിത് ഐക്യവും കൂടിചേർന്നാൽ മതി എന്ന് വിചാരിക്കുന്നവർ ഉണ്ട്. അതുമാത്രമാണ് ഏകവഴി എന്നാണ്-പല “ബുദ്ധിജീവികളും” കരുതുന്നത്.എന്തുകൊണ്ടാണ് ഇടതുപക്ഷം എസ് ഡി പി ഐയെയും മൗദൂദികളെയും സഹായിക്കാത്തതു എന്നാണ് സംശയം. അതുകൊണ്ടു മൈൻസ്ട്രീം ഇടതുപക്ഷം ബ്രാഹ്മണിക്കൽ ഇടതുപക്ഷം ആണെന്നാണ് വിധിയെഴുത്ത്.
ഇന്ധ്യയെ നരകത്തിന്റെ അടിത്തട്ടിലേക്ക് എത്തിക്കണമെന്ന് ആഗ്രഹമുള്ളവർക്കു അവരുടെ കൂടെ കൂടാം.
നന്മകൾ വാരി വിതറിയാലോ, തങ്ങൾ എല്ലാം പൊട്ടന്മാരെന്ന് അഭിനയിച്ചാലോ അൽ അൽ ഖൈദ നല്ലതാവൂല്ല. – ജമാ അത്തെ ഇസ്ലാമിയും.നിങ്ങളുടെ സംഘടന എന്നാൽ മൊത്തം പൊട്ടന്മാരാണെന്നും മൊത്തം നന്മയാണെന്നും കണ്ണാടിയിൽ നോക്കി പറഞ്ഞോളൂ- ഒരു പ്രശ്‌നവും ഇല്ല.