Anish Shamsudheen

ഫോട്ടൊയിൽ കാണുന്നത്‌ ഷെഫാലി ഹെജോങ്ങ്‌ .വയസ്‌ ഏതാണ്ട്‌ 26 ( രേഖകൾ ഒന്നുമില്ലാത്തത്‌ കൊണ്ട്‌ ഉറപ്പില്ല )ജോലി 300 രൂപ ദിവസകൂലിക്ക്‌ ആസാമിലെ ഗോൽപാരയിൽ ഡിറ്റൻഷൻ സെന്റർ പണിയുന്ന സൈറ്റിൽ കൂലിപണിക്ക്‌ പോകുന്നു , ഷെഫാലിയും അമ്മയും .“ഹെജോങ്ങ്‌ ” എന്ന പുരാതന ആദിവാസി ഗോത്രവർഗ്ഗക്കാരിയാണ്‌ ഷഫാലി .

ഷെഫാലിക്കും മാതാവിനുമൊന്നും ആസാം NRC യിൽ ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കഴിഞ്ഞില്ല . അവർ വിയർപ്പൊഴുക്കി പണിയുന്ന ഡിറ്റൻഷൻ സെന്റർ പണി കഴിയുംബോൾ അതിൽ അടക്കപ്പെടുന്നത്‌ ഷെഫാലിയും മാതാവും ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന്‌ ആദിവാസി ഗോത്രവർഗ്ഗക്കാർ കൂടിയാണ്‌ !!

ഷെഫാലിയെ പോലുള്ളവർക്ക്‌ ഇനി പൗരത്വം തെളിയിക്കണമെങ്കിൽ ഒന്നുകിൽ ഹൈക്കൊടതിയിൽ കേസ്‌ നടത്തണം , അല്ലെങ്കിൽ ബംഗ്ലാദേശി ആണെന്ന് തെളിയിച്ച്‌ CAA പ്രകാരം പൗരത്വത്തിന്‌ അപേക്ഷിക്കണം . രണ്ടും നടക്കാത്ത കാര്യം . 300 രൂപ ദിവസക്കൂലിക്ക്‌ തനിക്ക്‌ തന്നെ താമസിക്കാനുള്ള ഡിറ്റൻഷൻ സെന്റ്ർ പണിയുന്ന ഷഫാലി ഹെജോങ്ങിനെ പോലെ ആദിവാസി യുവതിക്ക്‌ കനത്ത തുക നൽകി ഹൈക്കൊടതിയിൽ കേസ്‌ നടത്തുന്നതൊക്കെ ചിന്തകൾക്ക്‌ അപ്പുറമാണ്‌ .

ശേഷിക്കുന്ന കാലം താൻ കൂടി വിയർപ്പൊഴുക്കി പണിത ഡിറ്റൻഷം സെന്ററിൽ കഴിയാം അവർക്ക്‌ ഭൂമിയുടെ ഉടമസ്ഥാവകാശവും സ്കൂൾ സർട്ടിഫിക്കറ്റുകളും ഇല്ലാത്തവർ ഏറ്റവും കൂടുതൽ ദളിതരും ആദിവാസികളുമാണ്‌ . NRC നടപ്പിലാക്കുംബോൾ ആദിവാസികളെയും ദളിതരെയും ഒക്കെ സംരക്ഷിക്കും എന്ന് സങ്കികൾ വലിയ വായാലെ തള്ളുന്നുണ്ട്‌ ‌ . ഒന്നും ഉണ്ടാവില്ല എന്ന് ഷെഫാലി ഹെജോങ്ങിനെ പോലുള്ള ഗോത്രവർഗ്ഗക്കാരുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ തന്നെ നമുക്ക്‌ മനസിലാക്കാം

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.