മൗദൂദികൾ അത്ര ക്രൂരന്മാരാണു , ജുനൈദ്‌ ഹാഫിസ്‌ എന്ന പാകിസ്താനിയുടെ ജീവിതം മൗദൂദികൾ നശിപ്പിച്ച കഥ

0
66

Anish Shamsudheen

ജുനൈദ്‌ ഹാഫിസ്‌

പാക്കിസ്ഥാനിലെ പഞ്ചാബ്‌ സ്വദേശിയായ മിടുക്കനായ ഒരു യുവാവായിരുന്നു ജുനൈദ്‌ ഹാഫിസ്‌ . ഇഗ്ലീഷ്‌ സാഹിത്യത്തോടുള്ള പ്രണയം കാരണം ലഹോർ ‘ കിംഗ്‌ എഡ്വേഡ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ‘ നിന്ന് മെഡിക്കൽ വിദ്യാഭ്യാസം പാതിയിൽ ഉപേക്ഷിച്‌ മുൾട്ടാനിലെ ” ബഹാവുദ്ധീൻ സക്കരിയ യൂണിവേഴ്സിറ്റിയിൽ (BZU ) ഇഗ്ലീഷ്‌ സാഹിത്യത്തിന്‌ ചേർന്നു . ഏറ്റവും മികവുറ്റ പഠിതാക്കൾക്ക്‌ ലഭിക്കുന്ന US ലെ ഫുൾ ബ്രൈറ്റ്‌ സ്കോളർഷിപ്പ്‌ ലഭിച്ച ജുനൈദ്‌ മെസസിപ്പിയിലെ ജാക്സൺ യൂണിവേഴ്സിറ്റിയിൽ നിന്ന് അമേരിക്കൻ സാഹിത്യത്തിൽ മാസ്റ്റർ ബിരുധം നേടി .

May be an image of 1 personപിറന്ന നാടിനോടുള്ള സ്നേഹം കൊണ്ട്‌ താൻ വിദ്യാർത്ഥിയായിരുന്നു BZU ഇൽ ഗസ്റ്റ്‌ അധ്യാപകനായി ചേർന്നു . 2013 ൽ യൂണിവേഴ്സിറ്റിയിൽ ഒരു മുഴുവൻ സമയ അധ്യാപക വേക്കൻസി വന്നു . ജുനൈദ്‌ എന്ന സാധാരണക്കാരനായ , പരിശ്രമശാലിയായ , മിടുക്കനായ യുവാവിന്റെ ജീവിതം ആ ഒറ്റ കാരണത്താൽ എണ്ണപെട്ടു. പാക്കിസ്ഥാനിലെ ഏറ്റവും വല്യ വിദ്യാർത്ഥി സംഘട ആയ ” ഇസ്ലാമി ജമിയത്‌ – ഇ – തലിബ്‌ ( Islami Jamiat-e-Talaba) ജുനൈദിനോട്‌ ആ പോസ്റ്റിൽ അപ്ലേ ചെയരുത്‌ എന്ന് ആവശ്യപെട്ടു . അവരുടെ വേണ്ടപെട്ട ഒരാൾക്ക്‌ വേണ്ടി ആയിരുന്നു അങ്ങനെ ആവശ്യപെട്ടത്‌ . ആരാണീ ജമിഅത്‌ ഇ താലിബ്‌ എന്നറിയാമൊ ?

ജമാഅത്‌ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടന . അതായത്‌ എപ്പോഴും പരിസ്ഥിതിയെക്കുറിച്ചും , പിന്നോക്ക ദളിതുകളെകുറിചുമൊക്കെ നമ്മളോട്‌ സംസാരിക്കുന്ന ജമാഅത്‌ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടന SIO പോലെ പാക്കിസ്ഥാൻ ജമാഅത്‌ ഇസ്ലാമിയുടെ വിദ്യാർഥി സംഘടന . ജുനൈദ്‌ അപേക്ഷിച്ചാൽ മികച്ച അക്കാഡമിക്‌ യോഗ്യത ഉള്ള ജുനൈദിനു തന്നെ ആ ജോലി കിട്ടും എന്ന് ഉറപ്പായതുകൊണ്ട്‌ പാക്കിസ്ഥാൻ ജമാഅത്‌ ഇസ്ലാമി ഭീഷണിയുടെ സ്വരം എടുത്തു . ജുനൈദ്‌ വഴങ്ങിയില്ല . ജുനൈദിന്‌ ആ ജോലി ലഭിച്ചു .

അതോടെ ജുനൈദ്‌ മൗദൂദികളുടെ നോട്ടപ്പുള്ളിയായി . ക്യാംബസിൽ ജുനൈദ്‌ അമേരിക്കൻ ഏജന്റ്‌ ആണെന്ന് പറഞ്ഞ്‌ മൗദൂദികൾ നോട്ടീസ്‌ അടിച്ചിറക്കി . എന്നാൽ ജുനൈദിനെ നേരിട്ട്‌ അറിയാവുന്ന BZU ക്യാംബസിൽ ജമാഅത്‌ കാരുടെ വിദ്വേഷം ഫലിച്ചില്ല .
അതോടെ മൗദൂദികൾ ജുനൈദിന്റെ പേരിൽ ഫേക്ക്‌ ഐഡി ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രവാചകനെതിരെ പോസ്റ്റ്‌ ഇട്ടു . പുറകെ ജുനൈദിനെ അറസ്റ്റ്‌ ചെയ്യണം എന്നാവശ്യപെട്ട്‌ വൻ സമരവും തുടങ്ങി . അതോടെ ജുനൈദിന്റെ കാര്യം ഏകദേശം തീരുമാനമായി . അയാൾ അറസ്റ്റ്‌ ചെയ്യപ്പെട്ടു .

പാക്കിസ്ഥാനിലെ ഏറ്റവും ഭീകരമായ കരിനിയമമാണു മത നിന്ദ . കൃസ്ത്യാനികളെയും , അഹമ്മദിയാക്കളെയും ,യുക്തിവാദികളെയുമൊക്കെ യാതൊരു തെളിവും ഇല്ലാതെ ” മത നിന്ദയിൽ ” കുടുക്കും . ജുനൈദിനു വേണ്ടിയും അവർ ഒരു തൂക്കുകയർ തയ്യാറാക്കി . അറസ്റ്റ്‌ ചെയ്യപ്പെട്ട ജുനൈദിനു വേണ്ടി ഹാജരായ വക്കീൽ ” മുദസിറിനെ ” മൗദൂദികൾ ഭീഷണിപ്പെടുത്തി ഒഴിവാക്കി . തുടർന്ന് ” റാഷിദ്‌ റഹ്മാൻ ” എന്ന പ്രഗൽഭനായ വക്കീൽ കേസ്‌ ഏറ്റെടുത്തു . എന്നാൽ മൗദൂദികൾ അവരുടെ ഭീഷണി തുടർന്നു .2014 ഏപ്രിൽ 3ന്‌ കോടതിയിൽ നടന്ന ഹിയറിങ്ങിൽ ” അടുത്ത വാദത്തിനു ഞാൻ ഉണ്ടാവില്ല . എന്നെ അവർ കൊന്നിട്ടുണ്ടാകും ” എന്ന് പറഞ്ഞെങ്കിലും കോടതി പോലും മൗദൂദികൾക്ക്‌ അനുകൂലമായി നിന്നു . ഏതാനും ദിവസങ്ങൾക്ക്‌ ശേഷം റാഷിദ്‌ റഹ്മാനെ മൗദൂദികൾ അദ്ദേഹത്തിന്റെ ഓഫീസിൽ കയറി വെടിവെച്ച്‌ കൊലപ്പെടുത്തി .

May be an image of 6 people, people standing and people sittingതുടർന്ന് കേസ്‌ ഏറ്റെടുത്ത ഷഹബാസ്‌ ഗുർമ്മാനി എന്ന വക്കീലിനെ കൊലപ്പെടുത്താൻ പല തവണ ശ്രമിചെങ്കിലും ഇതുവരെ നടന്നിട്ടില്ല . പകരം മുൾട്ടാൻ ജയിലിനകത്ത്‌ ‌ ജുനൈദ്‌ ഹാഫിസിനെ മർദ്ദിച്ച്‌ കൊല്ലാൻ ശ്രമിച്ചു പല തവണ . കേസ്‌ വാദം കേട്ട 7 ജഡ്ജ്മാരെ ട്രാൻസ്ഫർ ചെയ്തു . കള്ളത്തെളിവും , കള്ള സാക്ഷിയും ഉണ്ടാക്കി . ജുനൈദിനു അനുകൂലമായ സാക്ഷികളെ എല്ലാ ഭീഷണിപ്പെടുത്തി ഒഴിവാക്കി . അതിനെ തുടർന്ന് 2019 ൽ ജുനൈദ്‌ ഹാഫിസിനെ മത നിന്ദ നടത്തിയതിന്‌ കോടതി വധശിക്ഷ വിധിച്ചു .
ഇപ്പോൾ പാക്കിസ്ഥാനിലെ മുൾട്ടാൻ ജയിലിൽ വധശിക്ഷയും കാത്ത്‌ നാളുകൾ എണ്ണി കഴിയുകയാണു മിടുക്കനായ ആ ചെറുപ്പക്കാരൻ ‌ . ആംനസ്റ്റി ഇന്റർ നാഷണൽ മുതൽ ലോകമാകെയുള്ള മനുഷ്യാവകാശ സംഘടനകൾ ജുനൈദിനു വേണ്ടി രംഗത്ത്‌ വന്നിട്ടുണ്ട്‌ എന്നതാണ്‌ ഏക ആശ്വാസം

ഒന്ന് ആലോചിച്ച്‌ നോക്ക്‌ . അയാൾ ചെയ്ത തെറ്റെന്താണു ? ജമാഅത്‌ ഇസ്ലാമിക്കാരൻ അപേക്ഷിച ഒരു അധ്യാപക പോസ്റ്റിലേക്ക്‌ അയാളും അപേക്ഷിച്ചു . ജമാഅത്‌ ഇസ്ലാമിക്കാരൻ ആഗ്രഹിച ജോലി വിട്ടുകൊടുക്കാതിരുന്നതിനു ഒരാളെ വധ ശിക്ഷക്ക്‌ വിധിചിരിക്കുന്നു !! ആധുനിക ലോകത്തിനു ചിന്തിക്കാൻ പോലും കഴിയാത്ത അത്ര ക്രൂരന്മാരാണു മൗദൂദികൾ . ഇവിടെ അവർ ന്യൂനപക്ഷം ആയത്‌ നമ്മുടെയൊക്കെ ഭാഗ്യം