ഇയാളെന്ത്‌ കപടനായ മനുഷ്യനാണ്‌ ! എന്ത്‌ നുണയനാണിയാൾ !

3519

Anish Shamsudheen എഴുതുന്നു

സുരേഷ്‌ ഗോപി

ഇയാളെന്ത്‌ കപടനായ മനുഷ്യനാണ്‌ ! എന്ത്‌ നുണയനാണിയാൾ ?

ആചാരങ്ങൾ സംരക്ഷിക്കാനും , അയ്യനെ സംരക്ഷിക്കാനും ഇയാളെ എം പി ആക്കുവാനാണ്‌ പറയുന്നത്‌

MP എന്ന നിലയിലെ പ്രവർത്തനം
=================

2016 ഏപ്രിൽ മുതൽ ഇയാൾ ഇന്ത്യൻ പാർലമന്റ്‌ മെംബറാണ്‌ . അതായത്‌ മൂന്ന് വർഷമായി MP ആണ്‌ . ഇയാൾക്ക്‌ മാത്രം അത്‌ അറിയില്ല . അതുകൊണ്ടാണല്ലൊ MP ആയ തന്നെ വീണ്ടും MP ആക്കിയാൽ മല മറിക്കും എന്ന് പറയുന്നത്‌

എന്നിട്ട്‌ ഇയാൾ പാർലമെന്റിൽ ഇത്‌ വരെ എന്ത്‌ മലയാണ്‌ മറിച്ചത്‌ ? ശബരിമലയെക്കുറിച്ച്‌ ഇയാൾ പാർലമെന്റിൽ സംസാരിച്ചോ ?

മൂന്ന് വർഷമായി എംപി ആയ ഇയാൾ വെറും 11 ഡിബേറ്റിലാണ്‌ ഇത്‌ വരെ പങ്കെടുത്തിട്ടുള്ളത്‌ ( സംസ്ഥാന ശരാശരി 16.5%) . അതിൽ ഒന്ന് പോലും ശബരിമലയെക്കുറിച്ചല്ല

വെറും നാലേനാല്‌ ചോദ്യങ്ങളാണ്‌ ഇയാൾ പാർലമെന്റിൽ ചോദിച്ചിട്ടുള്ളത്‌ !! സംസ്ഥാന ശരാശരി 55 ചോദ്യം ആണെന്ന് ഓർക്കണം . ഈ നാലിൽ ഒന്ന് പോലും ശബരിമലയെക്കുറിച്ചല്ല .
ഏറ്റവും രസം 2016 ഏപ്രിലിൽ MP ആയ ഇയാൾ ആദ്യമായി ഒരു ചോദ്യം ചോദിച്ചത്‌ 2018 ഡിസംബറിലാണ്‌ !!

ഒരു പ്രൈവറ്റ്‌ ബില്ല് പോലും ഇയാൾ പാർലമെന്റിൽ കൊണ്ടുവന്നിട്ടില്ല . ശബരിമലയിലെ ആചാര സംരക്ഷണത്തിന്‌ ഇയാൾക്ക്‌ ഒരു ബിൽ കൊണ്ടുവരാമായിരുന്നല്ലൊ ? കൊണ്ടുവന്നോ ?

MP ഫണ്ട്‌ വിനിയോഗം
=============

തൃശൂരിൽ ജയിച്ചാൽ മലമറിക്കും എന്നാണ്‌ ഇയാൾ തള്ളുന്നത്‌ . വെറും 33% മാണ്‌ ഇയാളുടെ MP ഫണ്ട്‌ വിനിയോഗം !! അതായത്‌ ഒരു MP ക്ക്‌ വർഷത്തിൽ നീക്കി വെച്ചിട്ടുള്ള തുക ഏതെങ്കിലും പദ്ധതിക്കായ്‌ ശുപാർശ്ശ ചെയ്താൽ മാത്രം മതി . അതുപോലും ഇയാളെക്കൊണ്ട്‌ ഇത്‌ വരെ കഴിഞ്ഞിട്ടില്ല !!

ഫണ്ട്‌ വിനിയോഗത്തിൽ കേരളത്തിൽ ഏറ്റവും മോശം MP മാരിൽ ഒരാൾ ഇയാളാണ്‌

ടാക്സ്‌ വെട്ടിപ്പ്‌
=========

കേരള പോലീസ്‌ ഇയാൾക്കെതിരെ അടുത്തിടെ രണ്ട്‌ കേസ്‌ എടുത്തിരുന്നു
IPC sections 464 (forgery)
468 (forgery for the purpose of cheating).
എന്തിനാണെന്നറിയാമൊ ?
ഇയാൾ MP ആയതിനു ശേഷം എടുത്ത ഔഡി Q7 ആഡംബര വാഹനത്തിന്‌ നികുതി വെട്ടിക്കാൻ കള്ള രേഖ ചമച്ചു !!
20 ലക്ഷം കേരളത്തിൽ നികുതി അടക്കുന്നത്‌ ഒഴിവാക്കാൻ പോണ്ടിചേരിയിൽ വ്യാജ അഡ്രസ്‌ ഉണ്ടാക്കി വെറും 1.5 ലക്ഷം നികുതി അടച്ച്‌ കാർ രജിസ്റ്റർ ചെയ്തു
നോക്കണേ …
കള്ളപ്പണത്തെയും നികുതിവെട്ടിപ്പിനെയും കുറിച്ചു നിരന്തരമായി സംസാരിക്കുന്ന ഒരാൾ 18.5 ലക്ഷം രൂപ നികുതി വെട്ടിക്കാൻ വ്യാജരേഖ ചമച്ചു , നിലവിൽ ഇയാൾ ഈ കേസിൽ ജാമ്യത്തിലാണ്‌

സുരേഷ്‌ ഗോപി എന്ന നുണയൻ
===========

ദുബായിലെ ഒരു റേഡിയോക്ക്‌ ഇയാൾ കൊടുത്ത അഭിമുഖത്തിൽ പറയുന്നുണ്ട്‌ ഒരിക്കൽ സ്വിറ്റ്‌സർലന്റിൽ പോയ ഇയാൾ ബീഫ്‌ മാത്രം തിന്ന് പെട്ടന്ന് 4 കിലോ കൂടി എന്ന് . ഇത്‌ യൂടൂബിൽ ലഭ്യമാണ്‌

രാജ്യത്ത്‌ ബീഫിന്റെ പേരിൽ ആൾകൂട്ട കൊലപാതകം നടക്കുന്നതിനെ ന്യായീകരിക്കാൻ ഇയാൾ പറഞ്ഞത്‌ ” ഞങ്ങളാരും ബീഫ്‌ കഴിക്കാറുമില്ല , വീട്ടിൽ കയറ്റാറുമില്ല എന്നാണ്‌ . ഇതു യൂടൂബിൽ ലഭ്യമാണ്‌ .

തരത്തിനനുസരിച്ചു നിറം മാറുന്ന ഇയാൾ എന്ത്‌ നുണയനാണ്‌ !!

വാഗ്‌ദാന ലംഘകൻ
============

ഏഷ്യാനെറ്റ് കോടീശ്വരൻ പരിപാടിയിൽ അവതാരകനായ്‌ വന്ന ഇയാൾ, മത്സരാർത്ഥിയായിരുന്ന സൗമില നജീമിന് , എംപിയെന്ന രീതിയില്‍ തനിക്ക് ലഭിക്കുന്ന മാര്‍ച്ച്‌ മാസത്തിലെ ശമ്പളം വീട് പണിയുന്നതിന് തരുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഈ തുക ലഭിച്ചില്ലെന്ന് പറഞ്ഞ് യുവതി ഫെയ്സ്ബുക്കിലൂടെ രംഗത്ത് വരികയായിരുന്നു.

വിശക്കുമ്പോൾ അടുത്ത്‌ കാണുന്ന വീട്ടിൽ കയറി ആഹാരം കഴിക്കുന്ന സുരേഷ്‌ ഗോപി
=========

ഇയാൾ കഴിഞ്ഞ 30 വർഷമായി മലയാള സിനിമയിലുണ്ട്‌ . ഷൂട്ടിംഗ്‌ ആവശ്യത്തിന്‌ കേരളത്തിന്റെ മുക്കിലും മൂലയിലും ഇയാൾ സഞ്ചരിച്ചിട്ടുണ്ട്‌ . എന്നെങ്കിൽ ഇയാൾ ഏതെങ്കിലും ഒരു വീട്ടിൽ ഉച്ചയായപ്പോൾ കടന്നുചെന്ന് ഒരു ഉരുള ചോർ വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടൊ ? ഇയാൾ കഴിഞ്ഞ 3 വർഷം MP ആയിരുന്നിട്ട്‌ തന്റെ നാടായ കൊല്ലത്ത്‌ ഏതെങ്കിലും ഒരു വീട്ടിൽ കടന്നുചെന്നു ഒരു നേരത്തെ ആഹാരം കഴിച്‌ സുഹൃദം പങ്ക്‌ വെച്ചിട്ടുണ്ടൊ ? പൊള്ളാച്ചിയിൽ ഷൂട്ടിന്‌ പോയ ഇയാൾ കുളിക്കാൻ മിനറൽ വാട്ടർ കൊടുത്തില്ല എന്ന് പറഞ്ഞ്‌ പ്രശ്നമുണ്ടാക്കിയതായി ആരോപണം ഉണ്ട്‌ , അല്ലാതെ ഒരു വറ്റ്‌ ചോറ് ഇന്ന് വരെ ഒരു പാവപ്പെട്ട വീട്ടിൽ കയറി കഴിച്ചിട്ടില്ല .

എന്നിട്ടാണ്‌ ഇലക്ഷനിൽ മൽസരിക്കാൻ വരുന്ന ഇയാൾ ഇപോൾ കാണിച്ചു കൊണ്ടിരിക്കുന കോപ്രായങ്ങൾ

ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ സുരേഷ്‌ ഗോപി
==============

1, ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ കേസ്‌ കൊടുത്തത്‌ സങ്കി ആയ പ്രേരണ കുമാരി . അവർ ഇപ്പൊൾ BJP തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ സജീവം
2, ശബരിമലയിൽ സുപ്രീംകോടതിയുടെ അന്തിമവിധി വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്ത്ത്‌ , K സുരേന്ദ്രൻ , TG മോഹൻദാസ്‌ , ജന്മഭൂമി , സംഘികളുടെ ദേശീയ നേതൃത്വം
3, കോടതി വിധിക്ക്‌ എതിരെ ഒരു ഓഡിനൻസ്‌ കൊണ്ട്‌ വന്ന് സ്ത്രീപ്രവേശനം നിരോധിക്കാതിരുന്നത്‌ സുരേഷ്‌ ഗോപി MPയും , കുമ്മനവും , സുരേന്ദ്രനുമൊക്കെ പിന്തുണക്കുന്ന മോദിസർക്കാർ

എന്നിട്ടും ഇനി ഇയാൾ ജയിച്ച്‌ രാജ്യസഭയിൽ നിന്ന് ലോകസഭയിലേക്ക്‌ മാറി ഇരുന്നാൽ ശബരിമല ആചാരം സംരക്ഷിക്കാൻ എന്ത്‌ ചെയ്യും എന്നാണ്‌ പറയുന്നത്‌ ? ആരെയാണ്‌ ഇയാൾ പൊട്ടനാക്കുന്നത്‌ ?

Anish Shamsudheen