ബംഗ്ലാദേശ്‌ അഭയാർത്ഥികളെ സൃഷ്ടിച്ചതിൽ ജമാഅത്‌ ഇസ്ലാമിക്കുള്ള പങ്ക്‌

316

Anish Shamsudheen

ബംഗ്ലാദേശ്‌ അഭയാർത്ഥികളെ സൃഷ്ടിച്ചതിൽ ജമാഅത്‌ ഇസ്ലാമിക്കുള്ള പങ്ക്‌ 

നിലവിൽ ആസാമിലെ പ്രക്ഷോഭം ഹിന്ദു ആയാലും , മുസ്ലിം ആയാലും പൗരത്വം തെളിയിക്കാൻ പറ്റാത്ത 20 ലക്ഷം ആളുകളെയും ആസാമിൽ നിന്ന് ഓടിക്കാനാണ്‌ . BJP അതിലെ 13 ലക്ഷം ഹിന്ദുക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ്‌ ഇപ്പോഴത്തെ കലാപത്തിന്‌ കാരണം. ഈ പതിമൂന്ന് ലക്ഷം ഹിന്ദുക്കളെ പൗരത്വം കൊടുത്ത്‌ നിലനിറുത്തിയാൽ വടക്‌ കിഴക്കൻ സസ്ഥാനങ്ങൾ വീണ്ടുംതീവ്രവാദത്തിലേക്ക്‌ പോകും .

ഇവരെ കൈവിട്ടാൽ തീവ്ര ഹൈന്ദവത എതിരാകും . ചുരുക്കത്തിൽ BJP യുടെ മതപരമായ വിവേചനം ആദ്യ ഹർഡിലിൽ തട്ടി താഴെ വീഴാനാണ്‌ സാധ്യത. ആസാമിലെ ജനങ്ങളോട്‌ പൗരത്വം തെളിയിക്കാൻ ആവശ്യപെട്ട അടിസ്ഥാന വർഷം 1971 ആണ്‌ . അതിന്റെ കാരണം അറിയാമൊ ?

Image result for bangladesh refugees in india"1970 ൽ ‌ പാക്കിസ്ഥാനിൽ അതായത്‌ ബംഗ്ലാദേശും പാക്കിസ്ഥാനും ഉൾപ്പെട്ട പാക്കിസ്ഥാനിൽ ‌ ജനാധിപത്യ രീതിയിൽ നറ്റന്ന ഇലക്ഷനിൽ കിഴക്കൻ പാക്കിസ്ഥാൻ , അതായത്‌ ഇന്നത്തെ ബംഗ്ലാദേശിൽ നിന്നുള്ള അവാമി ലീഗ്‌ ഭൂരിപക്ഷം നേടിയത്‌ . 300 സീറ്റിൽ നടന്ന ഇലക്ഷനിൽ 160 സീറ്റും നേടി ഷേക്ക്‌ മുജീബുറഹ്മാന്റെ അവാമി ലീഗ്‌ ഒറ്റക്ക്‌ ഭൂരിപക്ഷം നേടി . അവാമി ലീഗ്‌ കിഴക്കൻ പാക്കിസ്ഥാനിൽ മാത്രമുള്ള പാർട്ടിയാണ്‌ .

കറുത്ത്‌ കുറുകിയ ബംഗാളികൾ ഞങ്ങളെ ഭരിക്കുകയൊ !!

പാക്കിസ്ഥാൻന്റെ വംശീയ ബോധം ഫണം വിടർത്തി എഴുന്നേറ്റു . ഷേക്ക്‌ മുജീബ്‌ റഹ്മാനു അധികാരം കൈമാറിയില്ല. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയട്ടും ഭരിക്കാൻ അനുവദിക്കാത്തത്‌ കൊണ്ട്‌ ബംഗ്ലാദേശിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി .

ഇതിനെ അടിച്ചമർത്താൻ ” ഓപ്പറേഷൻ സേർച്ച്‌ ലൈറ്റ്‌ ” എന്ന പേരിൽ പാക്കിസ്താൻ സൈനിക നീക്കം തുടങ്ങി . പാക്കിസ്ഥാനിൽ നിന്ന് യാത്രാവിമാനത്തിൽ ബംഗ്ലാദേശിലേക്ക്‌ സൈനികരെ ഇറക്കി . ഇതറിഞ്ഞ ഇന്ത്യ നമ്മുടെ ആകാശത്തിലൂടെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക്‌ പറക്കാൻ അനുവാദം നിഷേധിച്ചു .ഒരു കൂട്ടർ ഒഴികെ ബംഗ്ലാദേശിലെ ആബാല വൃദ്ധം ജനങ്ങളും തെരുവിൽ ഇറങ്ങി ബംഗ്ലാദേശ്‌ വിമോചാനം ആവശ്യപ്പെട്ട്‌. ആ ഒരു കൂട്ടർ ആരെന്ന് അറിയേണ്ടെ ?

ജമാഅത്‌ ഇസ്ലാമി !!

അതെ , ഇന്ന് പരിസ്ഥിതി പ്രേമവും , ഗാർഡ്ഗിൽ റിപ്പോർട്ടും മറ്റും ഉയർത്തിപ്പിടിച്ച്‌ സൗമ്യതയുടെ മൂട്‌ പടം ഇട്ട്‌ നിങ്ങളുടെ മുന്നിലേക്ക്‌ വരുന്ന ജമാഅത്‌ / സോളിഡാരിറ്റി ടീമുകളുടെ ബംഗ്ലാദേശ്‌ വേർഷൻ ആയിരുന്നു അത്‌ !!

കാരണം എന്തെന്ന് അറിയാമൊ ?

പാക്കിസ്ഥാൻ കാരനായ സയ്യിദ്‌ അബുൾ അലാ മൗദൂദിയാണ്‌ ജമാഅത്‌ ഇസ്ലാമി സ്ഥാപിച്ചത്‌ . മൗദൂദിക്ക്‌ കൂർ പാക്കിസ്ഥാൻ എന്ന രാഷ്ട്രത്തോട്‌ മാത്രമാണു . സ്വാഭാവികമായും മൗദൂദിക്ക്‌ കൂർ ഉള്ളിടത്തേക്ക്‌ ബംഗ്ലാദേശ്‌ ജമാഅത്‌ ഇസ്ലാമിയും കൂർ കാണിച്ചു . ( ജമാഅത്‌ ഇസ്ലാമിക്കാരെ മൗദൂദികൾ എന്ന് വിളിക്കാൻ കാരണം ഇതാണ്‌ . അവർക്കും മൗദൂദി കഴിഞ്ഞേ ഒള്ളു മറ്റേന്തും)

Image result for bangladesh refugees in india"പിന്നീട്‌ ബംഗ്ലാദേശിൽ കണ്ടത്‌ ആധുനിക ലോകം കണ്ടതിൽ വെച്‌ ഏറ്റവും വലിയ വംശീയ ഉന്മൂലനമായിരുന്നു !! . അനൗദ്യോഗികമായ്‌ 10 മുതൽ 30 ലക്ഷം വരെ ജനങ്ങൾ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നു . 5 ലക്ഷത്തോളം സ്ത്രീകളാണ്‌ ബലാൽസംഘത്തിന്‌ ഇരയായത്‌ .

ഷേക്ക് മുജീബുറഹ്മാന്റെ നേതൃത്വത്തിൽ “മുക്തിബാഹിനി ” എന്ന പേരിൽ രൂപം കോടുത്ത ഗറില്ലാ സേന പാക്കിസ്ഥാൻ സൈന്യത്തോട്‌ പൊരുതുംബോൾ ബംഗ്ലാദേശ്‌ ജമാഅത്‌ ഇസ്ലാമിക്കാർ ” റസാക്കർ ” ( വളണ്ടിയർ ) എന്ന പേരിൽ പാക്കിസ്ഥാൻ സൈനികരെ ബംഗ്ലാദേശിൽ കൊണ്ട്‌ നടന്ന് കൊല്ലാൻ ഉള്ള ബംഗാളികളെ കാണിച്ച്‌ കൊടുക്കുകയായിരുന്നു . അവർക്ക്‌ ആവുന്ന രീതിയിൽ അവരും കൊന്നു കുറേ പേരെ

അതോടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക്‌ അഭയാർത്ഥി പ്രവാഹം ഉണ്ടായി . അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കൻ പറ്റാതായതോടെ ഇന്ത്യ, ബംഗ്ലാദേശ്‌ വിഷയത്തിൽ ഇടപെടുകയും പാക്കിസ്ഥാനെ തോൽപിച്ച്‌ ബംഗ്ലാദേശിനെ വിമോചിപ്പിക്കുകയും ചെയ്തു . 1971 ലാണ്‌ യുദ്ധം മൂലം ഇന്ത്യയിലേക്ക്‌ അഭ്യാർത്ഥി പ്രവാഹം ഉണ്ടായത്‌ .

അതുകൊണ്ടാണ്‌ NRC യിൽ 1971 നു മുൻപ്‌ ഇന്ത്യയിൽ താമസിച്ചതായ്‌ തെളിയിക്കാൻ ആവശ്യപ്പെടുന്നത്‌ . 71 ൽ അഭയാർത്ഥി ആയി വന്നതാണൊ അല്ലയൊ എന്ന് തെളിയിക്കാൻ

ഇന്ന് NRC ക്ക്‌ എതിരെ പ്രധിഷേധവുമായ്‌ ഇറങ്ങിയട്ടുള്ള ” ജമാഅത്‌ ഇസ്ലാമി ” ക്കാർ, ബംഗ്ലാദേശ്‌ അഭയാർത്ഥികൾ ഉണ്ടാവാൻ കാരണം അവർ കൂടിയാണെന്ന് എല്ലാവരും മറന്നു എന്നാണ്‌ കരുതുന്നത്‌ !!

പിൻകുറി – 2010 ൽ മുജീബുറഹ്മാന്റെ മകൾ ഷേക്ക്‌ ഹസീന ഭരണത്തിൽ വന്നപ്പോൾ രൂപീകരിച്ച ” ഇന്റർനാഷണൽ ക്രൈം ട്രൈബ്യൂണൽ ” യുദ്ധകുറ്റവാളി എന്ന് കണ്ടെത്തിയ ജമാഅത്‌ ഇസ്ലാമി നേതാക്കളെ തൂക്കിക്കൊന്നു . അസിസ്ടന്റ്റ് അമീര്, അബ്ദുല് ഖാദിര് മുല്ല അറിയപ്പെട്ടിരുന്നത്‌ തന്നെ ” മിർപൂരിലെ കശാപ്പ്‌ കാരൻ ” എന്ന പേരിൽ ആയിരുന്നു .

മുഹമ്മദ് ഖമർസമാൻ , അബ്ദുൾ ഖാദർ മൊല്ല , അലി അഹ്സന് മുജാഹിദീൻ എന്നിങ്ങനെ പ്രധനപ്പെട്ട്‌ ജമാഅത്‌ നേതാക്കളെ തൂക്കിലേറ്റി ചരിത്രത്തോട്‌ നീതി പുലർത്തി .

കേരള ജമാഅത്‌ ഇസ്ലാമിയും മാധ്യം പത്രവുമൊക്കെ ഇവരെ ” രക്തസാക്ഷികളായ്‌ ” ഏറ്റെടുത്തു എന്നത്‌ പ്രത്യേകം പറയേണ്ടല്ലൊ 🙂