Anish Shamsudheen എന്ന സിപിഎം അനുഭാവിയുടെ പോസ്റ്റാണ് ഇത്. ജാമിയ സമരനായിക ആയിഷ പിണറായിയെ തെറി വിളിച്ചെന്നും അധിക്ഷേപിച്ചു എന്നും പറഞ്ഞു അവരെ കൊണ്ട് മാപ്പു പറയിച്ചു എന്നുള്ള പോസ്റ്റുകൾ ഇന്നലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. ‘അഭിപ്രായം അന്റെ പൊരേല്‌ പോയി പറഞ്ഞാൽ മതി’ യെന്ന സഖാക്കളുടെ ആക്രോശവും പോസ്റ്റുകൾ ആയി വന്നിട്ടുണ്ട്. എന്തിന്റെ പേരിലായാലും ആയിഷയ്ക്കു നേർക്കുള്ള ഫാസിസ്റ്റ് ആക്രമണം ഞങ്ങൾ അംഗീകരിയ്ക്കുന്നില്ല. മറ്റൊരാളിന്റെ അഭിപ്രായ സംരക്ഷണത്തിന് വേണ്ടി പോരാടുമെന്നുള്ള കമ്മ്യൂണിസ്റ്റ് വാക്ധോരണികളെ അപ്രസക്തമാക്കിക്കൊണ്ടാണ് ആയിഷയ്ക്കു നേർക്കുള്ള ആക്രോശങ്ങൾ. ആയിഷയുടെയും ലദീദയുടെയും സമരത്തെ മൗദൂദികൾ ഹൈജാക്ക് ഹെയ്‌തു അല്ലെങ്കിൽ അവരെ ഐക്കണുകൾ ആക്കാൻ മനഃപൂർവ്വം തന്ത്രങ്ങൾ മെടഞ്ഞു എന്നതൊക്കെ ചിലപ്പോൾ ശരിയാകാം. അനീഷ് ഷംസുദ്ദീന്റെ പോസ്റ്റ് അതുകൊണ്ടു തന്നെ ഞങ്ങൾ ഷെയർ ചെയ്യുന്നു.

സമരനായികമാരിൽ ആയിഷയും ലദീദയും നിറഞ്ഞ്‌ നിൽക്കുമ്പോൾ കൂടെയുള്ള ചന്ദ യാദവിനെ പ്രമോട്ട് ചെയ്യാത്തത് മനഃപൂർവമെന്നോ ?

ജാമിയ സമര നായിക ആയിഷ റെന്ന , ലദീദ ..
ഒരാൾ കൂടിയുണ്ട്‌ . ഈ ഫോട്ടോകളിലെല്ലാം അവരുടെ കൂടെ നിൽക്കുന്ന ചന്ദ യാദവിനെ നിങ്ങൾ അറിയുമൊ ? ഉത്തർപ്രദേശിലെ ചന്ദോലിയിൽ നിന്നുള്ള ചന്ദ യാദവ്‌ ജാമിയ മിലിയയിൽ ഹിന്ദി സാഹിത്യ വിദ്യാർത്ഥിയാണ്‌ .
ആയിഷയുടെ ഭർത്താവ്‌ അഫ്സൽ റഹ്മാൻ‌ ഡെൽഹിയിൽ പത്ര തൊഴിലാളി ആണെന്ന് പറയുന്നു . ഏത്‌ പത്രമാണെന്നൊന്നും അറിയില്ല . ഏതായാലും ഡെൽഹി മാധ്യമ തൊഴിലാളികളുടെ വാട്സപ്പ്‌ ഗ്രൂപ്പിലൊക്കെ അംഗമാണ്‌ അയാൾ . ജമാഅത്‌ ഇസ്ലാമിക്കാരായ ഇയാൾ പ്ലാൻ ചെയ്ത്‌ മൗദൂദിയൻ ചാനലായ മീഡിയാ വണ്ണിലൂടെ തന്റെ ഭാര്യ ആയിഷ റെന്നയെ സമരത്തിന്റെ നായികയാക്കി മാറ്റിയെടുത്തത്‌ എങ്ങനെ എന്ന് പറയാം .
ജാമിയയിൽ എന്താണ്‌ നടന്നതെന്ന് നോക്കാം.
ജാമിയ മിലിയ കേന്ദ്രീകരിച്ച്‌ 12 ആം തീയതി സമാധാനപരമായി ആദ്യ ദിവസങ്ങളിൽ സമരം ഉണ്ടാകുന്നു . നമ്മുടെ സമര നായികമാരും ഉണ്ട്‌ അതിൽ. ആയിഷയുടെ ഭർത്താവ്‌ തന്റെ ഭാര്യയുടെ പല പോസിലുള്ള ഫോട്ടോകൾ ഒപ്പിയെടുത്ത്‌ മാധ്യമ തൊഴിലാളികളുടെ വാട്സപ്പ്‌ ഗ്രൂപ്പിൽ ഇടുന്നു , മീഡിയാ വണ്ണിന്‌ അയച്ച്‌ കൊടുക്കുന്നു . ഔട്ട്‌ ലുക്കിന്‌ കൊടുക്കുന്നു . തന്റെ ഡെൽഹിയിലെ പരിചയങ്ങളിലേക്കെല്ലാം ഇയാൾ തന്റെ ഭാര്യയുടെ വിവിധ പോസിലുള്ള ഫോട്ടൊകൾ എത്തിക്കുന്നു .
ഡിസംബർ 13 തീയതിയിലും ഇത്‌ തന്നെ ആവർത്തിക്കുന്നു . ( ഇയാൾ തന്നെയാണ്‌ മാധ്യമതൊഴിലാളികളുടെ വാട്സപ്പ്‌ ഗ്രൂപ്പിൽ ജാമിയയിൽ വെടിവെപ്പ്‌ നടന്ന് രണ്ട്പേർ മരിച്ചു എന്ന് എഴുതിയത്‌ )
സ്വന്തമായ്‌ ഒരു ഫോട്ടോഗ്രാഫറെയും കൊണ്ട്‌ സമരത്തിനു പോയതിനാൽ 12, 13 തീയതികളിലെ ജാമിയ സമരത്തിന്റെ മിക്കവാറും ഫോട്ടൊയിൽ ആയിഷയും ലദീദയും നിറഞ്ഞ്‌ നിൽക്കുന്നു . കൂടെ ചന്ദ യാദവും ഉണ്ടെങ്കിലും അവരെ പ്രമോട്ട്‌ ചെയ്യാൻ ആരും ഇല്ല .
എന്നാൽ 14 ആം തീയതി കളം മാറി . സമരത്തിനു നേരെ പോലീസ്‌ ആക്ഷൻ ഉണ്ടാകുന്നു . അതോടെ നമ്മുടെ സോ കോൾഡ്‌ നായികമാർ അവിടെ നിന്ന് ഓടി രക്ഷപെടുന്നു . ഭാര്യ പോകുന്നിടത്തേക്കൊക്കെ ക്യാമറയും തിരിച്ച്‌ വെച്ച്‌ ഭർത്താവും കൂടെ ഉണ്ട്‌ .
ആ സമയം ക്യാംബസിൽ അതിക്രൂരമായ ലാത്തിചാർജ്ജ്‌ നടക്കുകയാണ്‌ . ലൈബ്രറിയിൽ , ക്യാംബസിലെ മസ്ജിദിലെല്ലാം പോലീസ്‌ അക്രമം നടക്കുന്നു . എന്നാൽ ഈ സമയത്തൊന്നും നമ്മുടെ നായികമാർ ചിത്രത്തിലേ ഇല്ല !! എവിടെ ആയിരുന്നു അവർ ?
നമ്മുടെ സോ കോൾഡ്‌ നായികമാർ ലാത്തിചാർജ്ജ്‌ വന്നതോടെ സൗത്ത്‌ ഡെൽഹിയിലെ മാതാമന്ദിർ റോഡിനടുത്ത്‌ ന്യൂ ഫ്രണ്ട്സ്‌ കോളനിയിലെ ഒരു വീട്ടിൽ ഓടി കയറി ഒളിച്ചു .
ലാത്തി ചാർജ്ജ്‌ കഴിഞ്ഞ്‌ സമീപത്തുള്ള കെട്ടിടങ്ങളൊക്കെ തിരയുന്ന കൂട്ടത്തിൽ പോലീസ്‌ നമ്മുടെ ” ജാമിയ മിലിയ സമര നായികമാർ ” ഒളിച്ചിരുന്ന വീട്ടിലുമെത്തി . അവരുടെ കൂടെ ഉണ്ടായിരുന്ന ഷഹീൻ അബ്ദുള്ള എന്ന ആളെ പോലീസ്‌ അറസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുന്നു . അവിടെ നടന്ന കാര്യങ്ങളാണ്‌ പിന്നീട്‌ നമ്മൾ വീഡിയോയിലൂടെ കണ്ടത്‌ . ആസ്ഥാന ഫോട്ടൊഗ്രാഫർ ആയിഷയുടെ ഭർത്താവ്‌ അഫ്സൽ റഹ്മാൻ അതെല്ലാം കൃത്യമായ്‌ ഒപ്പിയെടുത്തു . മീഡിയാ വൺ വഴി അവർ ആ വീഡിയൊ പുറത്ത്‌ വിടുന്നു .
ശ്രദ്ധിക്കേണ്ട കാര്യം അവിടെയും നമ്മുടെ ചന്ദ യാദവ്‌ ഉണ്ട്‌ . പക്ഷെ ആയിഷയുടെ ഭർത്താവ്‌ ചന്ദ യാദവിന്റെ പേരു മനപൂർവ്വം ഒഴിവാക്കുന്നു . അതുകൊണ്ട്‌ അവരെ ആരും അറിയുന്നില്ല . പിറ്റേ ദിവസം ചന്ദയാദവിനെ ഒഴിവാക്കി ആയിഷയും ലദീദയെയും ജാമിയ നായികമാരാക്കി ബർഖാ ദത്തിന്റെ ഇന്റർവ്വ്യൂ വരുന്നു . പിന്നീട്‌ ജാമിയയിലെ സമര ഐക്കണായ്‌ മാറ്റി .
സത്യത്തിൽ ജാമിയ ക്യാംബസിൽ ക്രൂരമായ പോലീസ്‌ ആക്ഷൻ നടക്കുംബോൾ ആ പരിസരത്ത്‌ പോലും നിൽക്കാതെ ഓടി ഒളിച്ചവരാണ്‌ നമ്മുടെ സമര നായികമാർ !! അവർ ജാമിയ സമരത്തിന്റെ ഐക്കൺ ആയ്‌ .
സ്വന്തമായ്‌ ഒരു ഫോട്ടൊഗ്രാഫറെകൊണ്ട് നടന്നതിന്റെ ഗുണം നോക്കണെ !!
എന്നിട്ട്‌ ഇപ്പോൾ ജാമിയ സമര നായികമാർ എവിടെ ?
അവർ കേരളത്തിൽ സ്വീകരണം ഏറ്റ്‌ വാങ്ങുന്നു
അപ്പൊ ജാമിയയിൽ സമരം തീർന്നൊ ?
ജാമിയയിൽ കഴിഞ്ഞ 18 ദിവസമായ്‌ സമരം തുടരുന്നു . കഴിഞ്ഞ ദിവസം പോലും അവർ ഡെൽഹിയിലെ UP ഭവൻ ഉപരോദിച്ചു . പക്ഷെ നമ്മുടെ നായികമാർ പോലീസ്‌ ആക്ഷൻ തുടങ്ങിയതോടെ മുങ്ങിയതാ . ഇപ്പോൾ കേരളത്തിലങ്ങോളമിങ്ങോളം എട്ട്കാലി മമ്മൂഞ്ഞായ്‌ സ്വീകരണം ഏറ്റുവാങ്ങുന്ന തിരക്കിലാണ്‌ . ജമിയ മില്ലിയ സർവ്വകലാശാലയിലെ തീക്ഷണമായയുവത്വം കഴിഞ്ഞ 18 ദിവസമായ്‌ CAA ക്കും NRC ക്കും എതിരെ സമരം ചെയുന്നു . പോലീസ്‌ ആക്ഷൻ വന്നപ്പോൾ പിന്തിരിഞ്ഞ്‌ ഓടി രക്ഷപെട്ട ഭീരുക്കളാണ്‌ ” ജാമിയ സമര നായികമാരായ്‌ ആഘോഷിക്കപ്പെടുന്നത്‌ എന്നതാണ്‌ വിരോധാഭാസം
എനിക്ക്‌ ചോദിക്കാനുള്ളത്‌ ആയിഷയോടും ലദീദയോടുമാണു .
1, ഈ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തെളിവ്‌ സഹിതം നിങ്ങൾക്ക്‌ ഖണ്ഡിക്കാമൊ ?
2, ജാമിയ ക്യാംബസിൽ 14 ആം തീയതി പോലീസ്‌ ആക്ഷൻ നടക്കുംബോൾ നിങ്ങൾ എവിടെ ആയിരുന്നു ?
3, എന്തുകൊണ്ടാണ്‌ നിങ്ങൾ ഭർഖാ ദത്തിന്റെ ഇന്റർവ്വ്യൂവിൽ തലേദിവസത്തെ വീഡിയോയിൽ നിങ്ങളോടൊപ്പമുണ്ടായിരുന്ന ചന്ദ യാദവിനെയും , AISA മെംബറായ, അക്തരിഷ്ടയെയും ഒഴിവാക്കിയത്‌ ?
4, പൊലീസ്‌ ആക്ഷൻ കഴിഞ്ഞ്‌ ഒരാഴ്ചയോളം നിങ്ങൾ ഡെൽഹിയിൽ ഉണ്ടായിരുന്നു . എത്ര സമരത്തിൽ അതിനു ശേഷം നിങ്ങൾ പങ്കെടുത്തു ? ഫോട്ടൊ സഹിതം ഒന്ന് പറയാമൊ ?
5, ജാമിയയിലെ യുവത്വം കഴിഞ്ഞ 18 ദിവസമായ്‌ തെരുവിൽ സമരം ചെയുമോൾ നിങ്ങൾ എന്തുകൊണ്ടാണ്‌ അതിൽ പെങ്കെടുക്കാതെ കേരളത്തിൽ ?
6, എന്തുകൊണ്ട്‌ പോലീസ്‌ ആക്ഷനു ശേഷം പിന്നെ നിങ്ങൾ സമരത്തിന്റെ മുൻ നിരയിൽ ഉണ്ടായില്ല ?
Note – ഫേമസ്‌ ആയതോടെ നമ്മുടെ ഫേക്ക്‌ നായികമാരുടെ ഭർത്താവിന്റെയും FB അക്കൗണ്ട്‌ മുങ്ങി . അവർ മുക്കിയതാണെന്നും അല്ല FB തന്നെ വർഗ്ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ നടപടി എടുത്തതാണെന്നും പറയപ്പെടുന്നു . എന്നാൽ ആയിഷയുടെ ഭർത്താവ്‌ അയാളുടെ FB അക്കൗണ്ടിൽ നിന്ന് എല്ലാ പോസ്റ്റും ഡിലീറ്റാക്കി ക്ലീൻ ആക്കി രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ആക്റ്റിവ്‌ ആക്കിയട്ടുണ്ട്‌ .
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.