Anish Tharayil
തോറ്റുകൊടുക്കാൻ പറ്റാത്തവന്റെ…ദൃഢനിശ്ചയം…വാശി
1946 ജൂലൈ 6 ന്യൂയോർക് നഗരത്തിലെ ഒരു ഹോസ്പിറ്റലിൽ തന്റെ ഭാര്യയുടെ പ്രസവം കാത്തിരിക്കുകയാണ് ഫ്രാൻസിസ്കോ. ഭാര്യയുടെ പ്രസവം അത്ര സുഖകരമല്ല എന്ന വാർത്ത അയാളെ ഒന്ന് ഭയപ്പെടുത്തി. പ്രസവസമയത്തെ ഒരു കൈയബദ്ധം കാരണം ജനിച്ച കുട്ടിയുടെ മുഖത്തെ ഇടതുഭാഗത്തിനു താഴെയായി പാരലൈസ് ചെയ്യപ്പെട്ടു. പ്രസവസമയത്തു ഉപയോഗിച്ച ഉപകരണം ഉപയോഗിച്ചതിന്റെ പാളിച്ചയാണ് ഈ അപകടം വരുത്തിയത്. വളർന്നുവന്നപ്പോൾ ആ വികൃത മുഖം അവനെ നൊമ്പരപ്പെടുത്തി. മുഖത്തെ വൈകല്യം മാത്രമല്ല സംസാരിക്കുമ്പോൾ വാക്കുകൾ സ്പഷ്ട്ടമാകുന്നില്ല എന്നതും മറ്റുള്ള കുട്ടികളിൽനിന്നും അവനെ തഴയപ്പെടാൻ കാരണമാക്കി. വളർച്ചയുടെ ഘട്ടത്തിൽ അച്ഛനും അമ്മയും വേർപിരിഞ്ഞതും അവനെ സങ്കടപ്പെടുത്തി.
ഈ വൈകല്യം കാരണം നിനക്കൊരു ജോലിയും കിട്ടാൻ പോകുന്നില്ലടാ എന്ന അമ്മയുടെ വാക്കുകൾ അവന്റെ ഹൃദയം തകർത്തു. തലച്ചോറില്ലാത്ത കുട്ടിയാണെന്ന് അച്ഛനും.പറഞ്ഞത് ആരും തനിക്കില്ല എന്ന് സ്വന്തമായി വിശ്വസിപ്പിക്കാൻ അവനെ സഹായിച്ചു. പഠിപ്പിലും മോശമായ അവൻ സ്കൂളിൽ നിന്നും 3 വട്ടം പുറത്താക്കപ്പെട്ടു. അവസാനം വൈകല്യമുള്ള കുട്ടികൾക്ക് മാത്രമായുള്ള സ്കൂളിൽ പഠിക്കേണ്ടിവന്നു.
അവനു താല്പര്യം സിനിമാലോകമായിരുന്നു. മിയാമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അഭിനയം പഠിക്കാനായി അവൻ ചെന്നെത്തി. പക്ഷെ കാര്യങ്ങളുടെ പോക്ക് അവന്റെ ആഗ്രഹങ്ങൾക് നേരെ വിപരീതമായിരുന്നു. പഠനശേഷം സംവിധായകന്മാർ മാത്രമല്ല സ്വന്തം ഭാര്യപോലും അവന്റെ വൈകല്യമുള്ള മുഖത്തിന്റെ ഉടമയാണ് എന്ന ഒരൊറ്റ കാര്യംകൊണ്ട് അവന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായിനിന്നു. സിനിമാമോഹം നിർത്തി വല്ല പണിക്കുംപോകാൻ ഭാര്യ നിരന്തരം ഉപദേശിക്കാൻ തുടങ്ങി പക്ഷെ അവൻ തളർന്നില്ല. ഒരു ചെറിയ അപാർട്മെന്റിൽ നിരന്തരം വഴക്കിടുന്ന ഒരു ഭാര്യയോടൊപ്പം അവൻ ജീവിതത്തോട് മല്ലിട്ടു.
പിന്നീട് പതുക്കെ പതുക്കെ ചെറിയ റോളുകളൊക്കെ അവനു ലഭിക്കാൻ തുടങ്ങി, പക്ഷെ വലിയ റോളുകളിനൊന്നും അവനെ ആരും വിളിച്ചില്ല. കാരണം വൈകല്യമുള്ള ഒരാളെ നായകനാക്കാൻ ആരും തയ്യാറായിരുന്നില്ല. വൈകല്യമുള്ളവൻ എന്ന കുത്തുവാക്കുകൾക്കുമുന്നിലും അവൻ തളർന്നില്ല.
ഒടുവിൽ ഒരു നായക കഥാപാത്രം അവനു ലഭിച്ചു. അതുപക്ഷേ ഒരു പോൺ സിനിമയിലായിരുന്നു. ആ നീലച്ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇനിയൊരു നല്ല റോൾ ലഭിക്കും എന്ന ഒരു പ്രതീക്ഷയായിരുന്നു അവന്റെ ഉള്ളിൽ. പക്ഷെ ഒന്നും സംഭവിച്ചില്ല. കളിയാക്കലും ഭാര്യയുടെ കുത്തുവാക്കുകളും അവനെ തളർത്തി പക്ഷെ തെന്റെ അഭിനയമോഹം കൈവിടാൻ അവൻ തയ്യാറായില്ല. പിന്നെ കഥയെഴുത്തിൽ ഒന്നു ശ്രമിച്ചു പക്ഷെ അതും നടന്നില്ല . കഥ എഴുതന്നിലൂടെ എങ്ങനെ സിനിമയിലേക്ക് കടക്കാം എന്നതായിരുന്നു ശ്രമം. അതും നടന്നില്ല.
വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തവർ ഇരുട്ടിന് സൂര്യനുദിക്കുന്നതുവരെ സമയമുള്ളൂ എന്ന് മനസിലാക്കിയവരാണ് : ( നോട്ട് ദിസ് പോയിന്റ് )
അങ്ങനെയിരിക്കെയാണ് എല്ലാവരോടും തോറ്റ് തുന്നംപാടുന്ന ചക് വെബിനെർ എന്ന ബോക്സിങ് താരം പ്രശസ്ത ബോക്സിങ് താരമായ മുഹമ്മദലിയെ തോൽപ്പിക്കുന്നത്. ഇത്തവന്റെ മനസ്സിൽ ഒരു ആശയം ജനിപ്പിച്ചു എപ്പോളും തോൽക്കുന്നവന്റെ ഒരു വിജയം. വെറും 3 ദിവസംകൊണ്ട് അവൻ അതൊരു കഥയും തിരക്കഥയുമാക്കി. അതിനൊപ്പോം റോളുകൾ തേടിയുള്ള യാത്രയും.
അതിനിടെ ഒരു ഒഡിഷനിൽ പങ്കെടുത്തു റോളുകളൊന്നും ലഭിച്ചില്ല. അതൊരു പുത്തരിയായിരുന്നില്ല. പക്ഷെ തോൽക്കാൻ മനസ്സില്ലായിരുന്നു. പക്ഷെ തന്റെ കയ്യിലുള്ള കഥ ഓഡിഷൻ നടത്തുന്നവരെ കേൾപ്പിച്ചു. അവർക്കത് ഇഷ്ട്ടപെട്ടു ഈ കഥയിൽ തൻ തന്നെ നായകൻ ആകണമെന്നുള്ള അവന്റെ വാശി അവർ ചെവികൊണ്ടില്ല. വൈകല്യമുള്ള നിന്നെ എങ്ങനെ ഒരു നായകസ്ഥാനത്തുകൊണ്ടുവരും എന്നായിരുന്നു അവരുടെ ചോദ്യം. അങ്ങനെ വലിയൊരു തുകക്കു ഈ കഥ ഞങ്ങൾ മേടിച്ചോളാം എന്ന ഒരു ഓഫർ അവർ മുന്നോട്ടുവച്ചു. വലിയൊരു തുക ഓഫർ ചെയ്തെങ്കിലും അവതു നിരസിച്ചു. തന്റെ സിനിമയിൽ നായകനാവാൻ ഞാൻ തന്നെ മതിയെന്ന് അവൻ തീരുമാനിച്ചു. ഒടുവിൽ പ്രൊഡക്ഷൻ കമ്പനി വഴങ്ങി ഒരു മില്യൺ ഡോളർ ചെലവുവരുന്ന സിനിമയെടുക്കാനാണ് പദ്ധതി.
അവഗണകൾക്കും കളി യാക്കലുകൾക്കും ഇടയിൽ അവന്റെ സിനിമ പുറത്തിറങ്ങി. മുഖത്തൊരു വൈകല്യമുള്ളവന്റെ സിനിമ. 1976 ൽ പുറത്തിറങ്ങിയ റോക്കി എന്ന സിനിമയായിരുന്നു അത്. നായകനായി അഭിനയിച്ചത് മറ്റാരുമായിരുന്നില്ല. ഒന്നുമില്ലായ്മയിൽനിന്നും കളിയാക്കലുകൾക്കും സ്വന്തം ഭാര്യയുടെ കുത്തുവാക്കുകൾക്കുമിടെയിലും ജീവിതത്തോട് മല്ലിട്ട് ഇന്ന് 40 കോടി us ഡോളർ അഥവാ 2855 കോടിയോളം രൂപയുടെ ആസ്തി ഉണ്ടാക്കിയെടുത്ത ഹോളിവുഡ് സിനിമാ പ്രേമികളുടെ രോമാഞ്ചമായ റോക്കിയയും റാംബോയുമായിയുമൊക്കെ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ …. സിൽവർസ്റ്റർ സ്റ്റാലിൻ.ഒരു സിനിമക്ക് 15 മുതൽ 20 മില്യൺ ഡോളർ വരെയാണ് ഇദ്ദേഹത്തിന്റെ ശമ്പളമെന്നു കേൾക്കുമ്പോൾ ഞെട്ടരുത്.
അമേരിക്കയിൽ ഒരു പഴംചൊലുണ്ട് ‘ Try and try until you succeed ‘ വിജയിക്കുന്നതുവരെ ശ്രെമിച്ചുകൊണ്ടേയിരിക്കുക. മറ്റൊരാളുടെ കൈയബദ്ധംകൊണ്ട് ജീവിതത്തിന്റെ നല്ലൊരു ഭാഗവും പഴികേൾക്കേണ്ടിവ ന്ന സിൽവേർസ്റ്റെർ സ്റ്റാലിൻ . Try and try until you succeed എന്ന പഴംചൊല്ലിനെ അന്ന്വർത്ഥമാക്കിയ പോരാളി.
Sylvester Stallone