‘ ഇന്നെന്താ നേരത്തെ വന്നോ …? ‘

‘ ഇന്ന് ക്ലാസ്സ് നേരത്തെ കഴിഞ്ഞു .അതാ ..എന്നാല്‍ ശരി ഞാന്‍ വരട്ടെ ..’അവന്‍ നടന്നു .

അപ്രതീക്ഷിതമായൊരു കണ്ടുമുട്ടലായിരുന്നില്ല .ഞാന്‍ കാത്തു നിന്നതു തന്നെ ആയിരുന്നു.എന്നിട്ടും അത്രമാത്രം പറഞ്ഞും കൊണ്ടവന്‍ …
എന്നായിരുന്നു ഞാന്‍ അവനെ ആദ്യം കണ്ടത് …???

പൂനെയില്‍ നിന്നും തിരിച്ചു വന്നതിനു ശേഷമുള്ള ഒരുവര്‍ഷക്കാലം …രോഗം തളര്‍ത്തിയതിലേറെ മനസ്സ് തളര്‍ന്ന ദിവസങ്ങള്‍ …അങ്ങിനെ ഇരിക്കെയുള്ള ആ വേനലവധിക്കാലത്താണ് അവന്‍ ആദ്യമായി എന്റെ വീട്ടിലേയ്ക്ക് വന്നത് ,അയല്‍വക്കത്തെ കുട്ടികളുമൊത്ത് …കാലിലെ പ്‌ളാസ്റ്റര്‍ വെട്ടാന്‍ രണ്ടു ദിവസം കൂടി വേണമെന്നതിനാല്‍ അവന്‍ അന്ന് ഇറയത്ത് വെറുതെ ഇരുന്നതെ ഉള്ളൂ …

എനിക്ക് എന്റെ ബാല്യം തിരികെ വന്നത് പോലെ ആയിരുന്നു ആ രണ്ടു മാസക്കാലം – കുട്ടികളുമൊത്ത് ആര്‍ത്തുല്ലസിച്ച് …’നിനക്ക് ഇരുപത്തിനാല് വയസ്സായി ‘എന്ന് അമ്മപറയുമ്പോള്‍ മാത്രമാണ് ഞാനത് ഓര്‍ത്തിരുന്നത്…കൂട്ടുകാരില്ലാതെ വീടിനു പുറത്തേയ്ക്കും നോക്കി അവധിക്കാലം ചെലവഴിച്ചിരുന്ന എന്റെ ബാല്യം …വേനലവധി കഴിഞ്ഞു തിരികെ സ്‌കൂളില്‍ വന്ന്! ബന്ധു വീടുകളില്‍ പോയ കഥകളും മറ്റും മറ്റുള്ളവര്‍ പറയുമ്പോള്‍ അസൂയ തോന്നിയിരുന്നു ..എനിക്കന്ന് എവിടെയും പോകുവാനില്ലായിരുന്നു ( ഇന്നും )..അതിനൊരു പകരം വയ്‌പ്പെന്നോണം യൌവനത്തിലൊരു ബാല്യം …

ഒരു അനിയനെ കിട്ടിയതുപോലെ ആയിരുന്നു എനിക്കവനെ ആദ്യം കണ്ടപ്പോള്‍ തോന്നിയത് .’എനിക്കൊരു അനിയനെ വേണം …നമുക്ക് ദത്തെടുത്താലോ അമ്മേ..’അമ്മ ചിരിച്ചു തള്ളിയത് എനിക്കിന്നും ഓര്‍മ്മയുണ്ട് .പിന്നീട് അച്ഛന്റെ മരണശേഷം കണ്ട ആന്റിയുടെ മക്കളെ ഞാന്‍ അനിയന്മാര്‍ എന്ന് വിളിക്കാന്‍ ആഗ്രഹിച്ചിരുന്നു ..പക്ഷെ രണ്ടമ്മമാരുടെ മക്കള്‍ ആയതിനാലാകണം അവര്‍ക്കൊരു അകല്‍ച്ച …

‘ഒരു മാസം കൂടി ഉണ്ട് എനിക്കിനി സ്‌കൂള്‍ തുറക്കാന്‍ ..’

മറ്റു കുട്ടികള്‍ക്ക് ക്ലാസ്സ് തുടങ്ങിയതിനു ശേഷവും അവന്‍ വന്നിരുന്നു …ഓരോ നിമിഷവും അവന്റെ കൂടെ ഉണ്ടാകണം എന്ന് നിനച്ചതിനാലാകണം രാത്രികള്‍ക്ക് ദൈര്‍ഗ്യമേറെ ആയിരുന്നു ..

എന്റെ മനസ്സിലെ മഞ്ഞുരുകുകയായിരുന്നു …ഒന്നുകൂടെ വ്യക്തമാക്കിയാല്‍ ഡിപ്രഷന്‍ടെ മഞ്ഞ്…പലര്‍ക്കും ഞാനൊരു ഉത്തരവാദിത്വ ബോധമില്ലാത്തവനാണെന്ന് തോന്നിയിട്ടുണ്ടായിരിക്കണം…പക്ഷെ ,ഞാന്‍ ഒരേട്ടനായതിന്റെ അഹങ്കാരത്തിലായിരുന്നു….വീടിന്നടുത്തെ കുന്നിന്‍ മുകളിലൂടെ നീയുമൊന്നിച്ചു നടന്നപ്പോള്‍ ,കമ്പ്യൂട്ടര്‍ ഗെയിമിനു മുന്നില്‍ നീ ചിരിക്കുന്നതും ദേഷ്യപ്പെടുന്നതും നോക്കിയിരുന്നപ്പോള്‍ …നീ അറിഞ്ഞിരുന്നോ നിന്നെ എത്രമാത്രം സ്‌നേഹിച്ചിരുന്നെന്ന്! ??അമ്മൂമ്മ ഉണ്ടാക്കിത്തന്നിരുന്ന ചക്കയട പകുത്തു നിനക്ക് നീട്ടുമ്പോള്‍ ശരിക്കും …ശരിക്കും ഞാനൊരേട്ടന്റെ സുഖം അനുഭവിച്ചിരുന്നു .

‘നാളെ ക്ലാസ്സു തുടങ്ങും ..ഇനി എനിക്ക് വരന്‍ പറ്റുമോ എന്നറിയില്ല …’

നിന്റെ നഖമുനകള്‍കൊണ്ടെന്റെ ഹൃദയത്തിലാണ് നീയാവാക്കുകള്‍ എഴുതിയത് …മഴ നനഞ്ഞു നീ നടന്നകന്ന ആ സന്ധ്യ …മഴയില്‍ കുതിര്‍ന്ന്,കലങ്ങിയ കണ്ണുകളുമായി ഞാന്‍ …

എന്നിട്ടും ഇന്നൊരു അഞ്ചു മിനിറ്റ് പോലും എന്നോട് മിണ്ടുവാന്‍ നില്‍ക്കാതെ നീ …അച്ഛന്‍ എന്നെയും അമ്മയെയും വിട്ടുപോയത് ,എന്നും കൂടെ ഉണ്ടാകും എന്നുകരുതിയ പല കൂട്ടുകാരും ഒരു യാത്ര പോലും പറയാതെ പിരിഞ്ഞു പോയത് ..ചിലപ്പോള്‍ ബന്ധങ്ങള്‍ ഇത്രയൊക്കെയേ ഉണ്ടായിരിക്കു..എത്ര തവണ മനസ്സിങ്ങനെ കീറി മുറിക്കപ്പെട്ടിരിക്കുന്നു …വേണ്ട….. ഇനി വേണ്ട …പക്ഷെ തലച്ചോറിന്റെ കടിഞ്ഞാണ്‍ കണ്ണുകള്‍ക്ക് ലഭിക്കാത്തതുപോലെ….

‘ഏട്ടാ …’

ഞാന്‍ എഴുത്ത് നിര്‍ത്തി തിരിഞ്ഞു നോക്കി .

‘വീട്ടില്‍ ചെന്നപ്പോള്‍ എനിക്ക് വീണ്ടും കാണണം എന്ന് തോന്നി ….’അവന്‍ പറഞ്ഞു

ഞാനവനെ കെട്ടിപ്പിടിച്ചു .

‘എനിക്കും………….’

You May Also Like

പെണ്ണായാൽ പൊന്നു വേണം’ എന്നതിൽ നിന്ന് ‘ട്രാൻസ് വുമണായാലും പൊന്നു വേണം എന്നതിലേക്കെങ്കിലും ….

കഴിഞ്ഞ ദിവസമാണ് ഭീമ ജ്യുവല്ലറിയുടെ പുതിയ പരസ്യം കണ്ടത്. നിങ്ങളിൽ പലരും അത് കണ്ടിട്ടുണ്ടാകുമെന്നറിയാം. കാണാത്തവർക്കു വേണ്ടി

പിറകിലെക്കൊഴുകുന്ന നിഴലുകള്‍ – ബൈജു ജോര്‍ജ്ജ് (ഭാഗം 7)

തുണി കഴുകി കുളിക്കാന്‍ തുടങ്ങിയപ്പോഴാണ് .., അപ്പുറത്തെ മുറിയില്‍നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്…, ആ സ്ത്രി കുളിക്കാനായി കേറിപ്പോകുന്നതു ഞാന്‍ കണ്ടിരുന്നു ..!,

കറന്റ് പോയി, മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ഹൃദയ ശസ്ത്രക്രിയ നടത്തി. : വീഡിയോ

രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ മൊബൈല്‍ ഫോണുകളിലെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തി.

വെള്ള ട്രൗസറൊക്കെയിട്ട് സ്റ്റൈലായിട്ട് കാർ കഴുകുന്ന ഈ പഴയകാല ഫ്രീക്കനെ മനസ്സിലായോ ?

വെള്ള ട്രൗസറൊക്കെയിട്ട് നല്ല സ്റ്റൈലായിട്ട് കാർ കഴുകുന്ന ഒരു പഴയകാല ഫ്രീക്കൻ.. ചുമ്മാതങ്ങ് കഴുകുകയല്ല, ആനയെ കുളിപ്പിക്കും പോലെ കാറിൻ്റെ