ചാക്കോച്ചനിലെ നടനും അനിയത്തിപ്രാവിനും ഇന്ന് 25 വയസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
173 VIEWS

ഇന്നത്തെ ദിവസം കുഞ്ചാക്കോ ബോബന് വളരെ പ്രത്യേകതകൾ ഉള്ള ദിവസമാണ്. എന്തെന്നാൽ അനിയത്തി പ്രാവിനും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ അഭിനയ ജീവിതത്തിനും ഇന്ന് 25 വയസു തികയുകയാണ്. എന്നും മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​ണ് അ​നി​യ​ത്തി പ്രാ​വ്. ഫാ​സി​ല്‍ എന്ന പ്രതിഭാധനൻ
സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ അത്രമാത്രം ജനപ്രീതിയോടെ തുടരുന്നു. പ്രധാന കഥാപാത്രമായ സു​ധി​യും മി​നി​യു​മൊ​ക്കെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സു​ക​ളി​ല്‍ അനശ്വരമാണ്. കുഞ്ചാക്കോ ബോബനെ കുറിച്ചും ശാലിനിയെ കുറിച്ചും പറയുമ്പോൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ ആ​ദ്യം ഓ​ടി​യെ​ത്തു​ന്ന​ സിനിമ അ​നി​യ​ത്തി പ്രാ​വാ​ണ്. 1997​ ​മാ​ർ​ച്ച് 26​നാ​ണ് ഈ സിനിമ റിലീസ് ആകുന്നത് .

എ​ന്നാ​ൽ മറ്റൊരു കാര്യമുണ്ട് , അ​നി​യ​ത്തി പ്രാ​വി​ലെ സു​ധി എ​ന്ന ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന് ആ​ദ്യം താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​നി​യ​ത്തി പ്രാ​വ് താ​ന്‍ വേ​ണ്ടെ​ന്ന് വെ​ച്ച സി​നി​മ​യാ​ണെ​ന്നും അ​ച്ഛ​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് സി​നി​മ ചെ​യ്ത​തെ​ന്നു​മാ​ണ് ചാക്കോച്ചൻ പറയുന്നത്. “സി​നി​മ​യി​ല്‍ ചാ​ന്‍​സ് ല​ഭി​ച്ച​പ്പോ​ള്‍ തു​ട​ക്ക​ത്തി​ല്‍ എ​നി​ക്ക് പ​റ്റി​യ പ​ണി​യ​ല്ല ഇ​തെ​ന്നാ​ണ് വി​ചാ​രി​ച്ചി​രു​ന്ന​ത്. അ​നി​യ​ത്തി പ്രാ​വ് വേ​ണ്ടെ​ന്ന് വെ​ച്ച ചി​ത്ര​മാ​യി​രു​ന്നു.അ​ച്ഛ​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് അ​ന്ന് സ്ക്രീ​ന്‍ ടെ​സ്റ്റി​ന് പോ​കു​ന്ന​ത്.എ​ന്നാ​ല്‍ പാ​ച്ചി​ക്ക( സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍) ഞാ​ന്‍ മ​തി​യെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.എ​ന്നാ​ല്‍ അ​ന്ന് ഇ​തൊ​രു സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​യാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. കോ​ള​ജി​ല്‍ പോ​കു​ന്ന ലാ​ഘ​വ​ത്തോ​ടെ​യാ​ണ് സി​നി​മാ സെ​റ്റി​ല്‍ പോ​യി​രു​ന്ന​ത്.ഇ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ടു​മെ​ന്നോ, വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​വും ഓ​ര്‍​ത്ത് വ​യ്ക്കു​മെ​ന്നോ വി​ചാ​രി​ച്ചി​ല്ല. “ചാ​ക്കോ​ച്ച​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ .

ചാക്കോച്ചൻ ഇപ്പോൾ ​’ന്നാ​ ​താ​ൻ​ ​കേ​സ് ​കൊ​ട്’ എന്ന സിനിമയുടെ സെറ്റിൽ ആണ്. അവിടെ അനിയത്തി പ്രാവിന്റെ കാൽനൂറ്റാണ്ട് കേക്കുമുറിച്ചു ആഘോഷിച്ചു എന്നാണു വിവരം. എന്തായാലും സുധിയിൽ നിന്നും തുടങ്ങിയ അഭിനയ ജീവിതം  ‘പട’യിൽ ഒക്കെ എത്തി നിൽക്കുമ്പോൾ ഏറെ നവീകരിക്കപ്പെട്ടിട്ടുണ്ട് എന്ന ചാരിതാർഥ്യമാണ് ചാക്കോച്ചന്.

പ്രിയയ്ക്ക് കേക്ക് നല്‍കി ചാക്കോച്ചൻ
പ്രിയയ്ക്ക് കേക്ക് നല്‍കി ചാക്കോച്ചൻ

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി