ലിംഗമാറ്റം എന്തിനു ചെയ്യുന്നു ? തുറന്നുപറപറഞ്ഞു അഞ്ജലി അമീർ

0
1470

ട്രാൻസ്ജെൻഡറായ സുഹൃത്ത് അനന്യ കുമാരിയുടെ മരണത്തിൽ പ്രതികരിച്ച് നടിയും ട്രാൻസ്‌ജെണ്ടറുമായ അഞ്ജലി അമീർ. തൻ്റെ ഫേസ്ബുക്കിലാണ് താരം പ്രതികരണം എഴുതിയത്. ഹിജഡ, ചാന്ത്‌പൊട്ട്, നപുംസകം, രണ്ടും കെട്ടവൻ, ഒൻപത് തുടങ്ങിയ സമൂഹത്തിൻ്റെ പരിഹാസവാക്കുകൾ സഹിക്കവയ്യാതെയാണ് പലരും ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്നതെന്ന് അഞ്ജലി പറയുന്നു. എന്നാലും അതിന് ശേഷവും ഇത്തരം പരിഹാസങ്ങൾ തുടരുകയാണെന്നും താരം പറയുന്നുണ്ട്.

Anjali Ameer - ലാലേട്ടാ <3 <3 | Facebookമനസും ശരീരവും ഒന്നിപ്പിക്കാനുള്ള ശ്രമം ആണ് ശാസ്ത്രക്രിയയയിലൂടെ ലക്ഷ്യമിടുന്നത് എന്ന് പറയുന്ന താരം അതിന് ശേഷവും മുമ്പും ഉണ്ടാവുന്ന പീഡനങ്ങളെയും പരിഹാസങ്ങളെയും കുറിച്ചും പറയുന്നു. പറയൂ സമൂഹമേ ഈ ലോകത്തു സ്വൈര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കാനുള്ള അവകാശം ഞങ്ങൾക്കില്ലേ എന്ന ചോദിച്ചുകൊണ്ടാണ് അഞ്ജലി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മമ്മൂട്ടി ചിത്രം പേരൻപിലെ അഭിനേത്രിയാണ് അഞ്ജലികഴിഞ്ഞ വർഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചത് മൂലം കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ച് വന്നിരുന്ന Rising Actor Anjali Ameer: I Was In My 10th When I Realized I Was A Woman  Inside My Male bodyഅനന്യ എന്ന ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റിൻ്റെ മരണം വലിയ ചർച്ച ആയി മാറിയിരിക്കുകയാണ്. ശസ്ത്രക്രിയക്ക് ശേഷം അനന്യ തന്നെ ഈ വിവരങ്ങൾ പരസ്യമായി പറയുകയും, പുനർ ശസ്ത്രക്രിയ നടത്തണം എന്ന ആവശ്യം ഉയർത്തുകയും ചെയ്തിരുന്നു.

ട്രാൻസ്‌ജെൻഡറുകളുടെ സംരക്ഷണത്തിനും, സുരക്ഷിതമായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യവും സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ചൊവ്വാഴ്ച ആണ് അനന്യ കുമാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് അനന്യയുടെ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അനന്യയുടെ മരണത്തിൽ മനംനൊന്താണ് സുഹൃത്തിൻ്റെ ആത്മഹത്യ എന്ന് കരുതുന്നു . അനന്യ മരിക്കുമ്പോൾ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയിരിക്കുകയായിരുന്നു. പോലീസ് വിശദമായി ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ ആണ് സുഹൃത്തിൻ്റെ ആത്മഹത്യ.

Anjali ameer hot and sexy exposing photoshoot Photos: HD Images, Pictures,  Stills, First Look Posters of Anjali ameer hot and sexy exposing photoshoot  Movie - Mallurepost.com

**