പാർവതിയും നിത്യയും പങ്കുവച്ച പ്രഗ്നന്സി കിറ്റ് ചിത്രങ്ങൾക്ക് പിന്നിലെ കഥപറയുകയാണ് സംവിധായികയായ അഞ്ജലി മേനോന്‍

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
233 VIEWS

പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര തുടങ്ങിയവര്‍ പങ്കുവച്ച പ്രഗ്നന്‍സി കിറ്റ് വലിയതോതിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ ആ ചിത്രങ്ങൾക്ക് പിന്നിലെ കഥപറയുകയാണ് സംവിധായികയായ അഞ്ജലി മേനോന്‍. താൻ സംവിധാനം ചെയുന്ന വണ്ടര്‍ വുമണ്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആണ് ആ പോസ്റ്റർ പങ്കുവച്ചതെന്നു അഞ്ജലിമേനോൻ പറഞ്ഞു. അഞ്ജലി മേനോന്റെ വാക്കുകളിലൂടെ

“ഞാനിപ്പോള്‍ വന്നിരിക്കുന്നത് ഒരു സന്തോഷവാര്‍ത്ത പറയുവാന്‍ വേണ്ടിയാണ്. എന്തായാലും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വാര്‍ത്തയല്ല. അതിനെക്കുറിച്ചെല്ലാം ഈ സിനിമയിലെ അഭിനേതാക്കള്‍ പറഞ്ഞു കാണും. ഇത്തരം വാര്‍ത്തകളോട് പ്രേക്ഷകര്‍ എങ്ങിനെ പ്രതികരിക്കും എന്നറിയാനുള്ള പരീക്ഷണമായിരുന്നു. തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും സ്‌നേഹവും ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. ഞങ്ങളോട് കാണിച്ച ആവേശകരമായ പ്രതികരണങ്ങള്‍ക്കും സ്‌നേഹത്തിനും മനസ്സുനിറഞ്ഞ നന്ദി”

“ഞങ്ങളുടെ പുതിയ സിനിമയെക്കുറിച്ചാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്. ‘വണ്ടര്‍ വുമണ്‍’ റിലീസിന് തയ്യാറെടുക്കുന്നു. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് വളരെ രസകരമായ യാത്രയായിരുന്നു ഈ സിനിമ. സോണി ലീവിലൂടെ ചിത്രം റിലീസ് ചെയ്യും. നാദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.”- അഞ്ജലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ