San Geo

“ഇന്ത്യൻ-ഇംഗ്ലീഷ്” മൂവിയിൽ ചറപറാന്ന്‌ മലയാളം പറയണം എന്ന് ആരും പറയില്ല. എലൈറ്റ് മെട്രോ ഗേൾസ് ആണ് ടാർഗറ്റഡ് ഓഡിയൻസ് എങ്കിലും ഇംഗ്ലീഷ് തന്നെയാണ് നല്ല ഭാഷ. എന്നാൽ ഇതിൽ എന്തോ വലിയ ഇൻഫർമേഷൻ വിസ്‌ഫോടനം എന്ന രീതിയിൽ അവതരിപ്പിക്കുന്ന ലേബർ റൂമിൽ ഗർഭിണിക്ക് ഒരാളെ കൂടി സഹായത്തിനു വിളിക്കാം എന്ന അറിവ് പകർന്നു കൊടുക്കേണ്ടത് സാമാന്യ ബോധം ഇല്ലാത്ത പെൺ പിള്ളേർക്ക് ആണെങ്കിൽ തീർച്ചയായും അതിൽ അവർ സംസാരിക്കുന്ന ഭാഷ കൂടി വേണം. അല്ലെങ്കിൽ സിനിമയുടെ ഉദ്ദേശം വെറും സർക്കസ് മാത്രമായി മാറുമെന്ന് മാത്രം.

ബിഗ്‌ബോസ് ഷോയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പല സ്വഭാവക്കാരായ കുറേ ഗർഭിണികളെ ഒന്നിച്ചു ഒരു കൂരക്ക് കീഴിൽ കൊണ്ടു വന്ന് അവരെ ഫിലോസഫി പഠിപ്പിക്കുന്നതാണ് കഥ. സിനിമ കഴിയുമ്പോൾ ഓർത്തിരിക്കുന്നത് നദിയാ മൊയ്ദുവിന്റെ ഗ്രേസ്ഫുൾ പ്രെസൻസ്, നിത്യ മേനോന്റെ ക്യൂട്ട് ചിരി എന്നിവ മാത്രം.ഉള്ളിലേക്ക് ചുരുണ്ടു കൂടുന്ന പാർവ്വതിയുടെ കഥാപാത്രവും extrovert ആകാൻ ശ്രമിച്ചു പരാജയപ്പെടുന്ന സയനോരയും ഒരേപോലെ ഇറിട്ടെറ്റിംഗ് ആയിരുന്നു. സയനോരയുടെ പങ്കാളി ആയി വന്ന ആളെ പറ്റി ഒരേയൊരു വാക്ക് മനഃപൂർവം പറയുന്നു. ബോർ!

കാരണം ഇനി ഇങ്ങേരെ പറ്റി അഭിപ്രായം പറയാൻ ഒരു അവസരം കിട്ടും എന്ന് കരുതുന്നില്ല. ഗ്ലോബൽ പ്ലാറ്റ് ഫോമിൽ, ഗ്ലോബൽ ലാംഗ്വേജിൽ റിലീസ് ചെയ്തു എങ്കിലും “ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷ നഹി ഹൈ” എന്നും പറഞ്ഞ് ആ പാവം പെണ്ണുമ്പിള്ളയുടെ ദേഹത്തേക്ക് ഇവളുമാരെല്ലാം കൂടി കയറിയ കേറ്റം ഈ സിനിമ സൗത്ത് ഇന്ത്യൻ സിനിമ മാത്രമാക്കി ചുരുക്കി കളഞ്ഞു. മദ്രാസി എന്നോ മലയാളം എന്നൊ പോലും വിശേഷിപ്പിക്കാൻ ആകാതെ മട്ടാഞ്ചേരി സിനിമ എന്ന പേര് മാത്രം അവശേഷിപ്പിച്ചു. ഇത് ചരിത്രത്തിലേക്ക് ആണ്ടു പോകുമ്പോൾ ഒരു മുൻവിധി മാത്രം ഉയർത്തുന്നു.

– നല്ല സിനിമ ചെയ്യാൻ അറിയാമായിരുന്നിട്ടും കൈകളും, ചിന്തകളും കെട്ടിയിടപ്പെട്ട പ്രിയ സുഹൃത്ത് അൻവർ റഷീദിന്റെ സ്ത്രീലിംഗ മായി അഞ്ജലി മേനോനും മാറി കഴിഞ്ഞു. ഇനി മറ്റൊരു മഞ്ചാടികുരുവോ , ബാംഗ്ലൂർ ഡേയ്‌സോ ഉണ്ടാവില്ല. വരാൻ പോകുന്നത് ഇത്തരം വരട്ട് സിനിമകൾ മാത്രമായിരിക്കും.
പക്ഷെ ഒന്ന് മറക്കരുത്. നിങ്ങൾ ആരെ സന്തോഷിപ്പിക്കാൻ ഇത്തരം സിനിമകൾ എടുക്കുന്നോ അവർ അല്ല നിങ്ങളെ നിങ്ങൾ ആക്കിയത് , നിങ്ങൾ ചെയ്ത നല്ല സിനിമകൾ ആണ്. അതിൽ മായം കലർത്തിയാൽ നിങ്ങളും ചുറ്റും ഇരുട്ട് പടർത്തുന്ന ഒരു ഗൂഡ സംഘത്തിന്റെ കണ്ണ് കെട്ടപ്പെട്ട മെമ്പർ മാത്രമായി തുടരും.

(വെട്ടുക്കിളി Vettukkili)

Leave a Reply
You May Also Like

ഇന്ദുവദനയിലെ വീഡിയോ ഗാനം, ഗ്ലാമർ രംഗങ്ങൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ

ഇപ്പോൾ സോഷ്യൽ മീഡിയയിലും യുട്യൂബിലും തരംഗം ആയിട്ടുള്ളത് ‘ഇന്ദുവദന’ എന്ന തെലുങ്ക് സിനിമയുടെ ടീസറാണ് .…

നാട്ടിന്‍പുറത്ത് നാമെന്നും കാണുന്ന കഥാപാത്രങ്ങളായാണ് ഇന്നും ഫിലോമിന പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത്

ഇന്ന് ഫിലോമിനയുടെ ഓർമദിനം Muhammed Sageer Pandarathil തൃശൂർ മുള്ളൂർക്കര പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായി…

ഉലകനായകന്റെ വിക്രം ഒടിടി സാറ്റലൈറ്റ് റൈറ്റുകളിൽ നിന്നും നേടിയത് 125 കോടി

ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന, ഉലകനായകൻ കമലഹാസൻ നായകനാകുന്ന മൾടിസ്റ്റാർ ചിത്രം വിക്രം ഒടിടി സാറ്റലൈറ്റ്…

ഇത്തിരിയെങ്കിലും കണ്ണുനനയ്ക്കാതെ ഇത് കണ്ടുതീർക്കാനാവില്ലെന്നത് കട്ടായം!

Jithin Rajan ഞാൻ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ ചിത്രങ്ങളുടെ ലിസ്റ്റെടുത്താൽ ഈ പടം അതിലുണ്ടാകും, തീർച്ച.…