A.K.K

യെസ്മ എന്ന വെബ് സീരിസിൽ അഭിനയിച്ച ഒരു പെൺകുട്ടി യുടെ ഇന്റർവ്യൂ ഞാൻ കാണാൻ ഇടയായി… പക്വമായ സംസാരമാണ്, അവർ ചെയ്യുന്ന ജോലിയിൽ അവർ അഭിമാനിക്കുന്നു. Yes she is bold. പക്ഷെ അതിലെ കമന്റ്‌ ബോക്സ്‌ ആണ് ഞാൻ ഇവിടെ ഇങ്ങനൊരു പോസ്റ്റ് ഇടാൻ കാരണം.അതായത്, പകൽ മാന്യൻ മാർ ഇവളെ കല്ലെറിയുന്നു.ഇതു കണ്ടു വിട്ട വർ ഇവളെ കുറ്റം പറയുന്നു.സണ്ണി ലിയോൺ വന്നപ്പോൾ തടിച്ചു കൂടിയ എല്ലാ ടീമും ഇവിടെ ഇവളെ കുറ്റം പറയുന്നു.അർദ്ധ രാത്രി സൂര്യൻ ഉദിച്ചാൽ അറിയാം ഇവരുടെ തനി സ്വഭാവം.എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ പുരോഗമനക്കാർ ആണെന്ന് സ്വയം കരുതുന്നവർ ഉണ്ടാക്കിയ കുറെ ക്‌ളീഷേ ഡയലോഗ് ആണ് ഇതൊക്കെ. ഇതൊക്കെ പൊളിറ്റിക്കലി ശരി യാണോ??അല്ല. കാരണം,

1 പകൽ മാന്യൻ മാർ ഇവളെ കല്ലെറിയുന്നു.

ആരാണ് ഈ പകൽ മാന്യൻ.അതിനവർ പറയുന്ന ഡെഫനിഷൻ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാം.. രാവിലെ സദാചാരമൊക്കെ പറഞ്ഞു രാത്രി തുണി പൊക്കാൻ നടക്കുന്നവർ.. എതിർക്കുന്ന എല്ലാ പുരുഷൻ മാരും അങ്ങനെ ആണോ എന്ന് എനിക്കറിയില്ല,ഇനി അങ്ങനെ ആണേൽ തന്നെ അത് അയാളുടെ സ്വാതന്ത്ര്യം ആണ്. സ്ത്രീ സ്വാതന്ത്ര്യം നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞു തുണി പൊക്കൻ പോവുന്ന പുരോഗമന ക്കാരും അവരും തമ്മിൽ എന്താണ് വ്യത്യാസം. തുണി പൊക്കോ പൊക്കത്തെ ഇരിക്കുകയോ അത് അയാളുടെ സ്വാതന്ത്ര്യം ആണ്.. തുണി പൊക്കി കൊടുക്കാൻ ഒരാൾ ഉള്ളത് കൊണ്ടല്ലേ പലരും അവിടേക്ക് ചെല്ലുന്നത്.

പകൽ മാന്യൻ എന്നത് പൊളിറ്റിക്കലി കറക്റ്റ് ആയ വാക്കല്ല..ഒരു സ്ത്രീ യെ വിമർശിക്കുന്നത് തെറ്റാണ് എങ്കിൽ അനുകൂലിക്കുന്നതും ഒരു പോലെ തെറ്റാണ്. ദേവി വൽക്കരിക്ക പെടേണ്ട ഒരു ആവശ്യവുമില്ല ഒരു സ്ത്രീയും.പുരോഗമന ക്കാരുടെ കണ്ണിൽ തുണി അഴിക്കുന്ന പെണ്ണ്, സാമൂഹിക സദാചാര ബോധത്തിനു എതിരെ വസ്ത്രം ധരിക്കുന്ന പെണ്ണ് മാസ്സ് ആണ്.. എനിക്കും അങ്ങനെ തന്നെയാണ്, പക്ഷെ, സപ്പോർട്ട് ചെയ്യാത്തവരെ പകൽ മാന്യൻ എന്ന് വിളിക്കുന്ന ഏർപ്പാട് ശരിയല്ല. അങ്ങനെ നിങ്ങൾ വിളിക്കുമ്പോൾ നിങ്ങൾ സ്ത്രീ കളിൽ കാമം കാണുന്നു എന്നാണ് അർത്ഥം. ഒരു പെണ്ണിനെ ഉള്ളിൽ ചരക്ക് എന്ന് വിളിച്ചാലും പുറമെ അങ്ങനെ വിളിക്കാതെ ഇരിക്കുന്നത് നിങ്ങളുടെ സദാചാര ബോധം കൊണ്ട് തന്നെയാണ്.

ഈ കേരളത്തിൽ ജീവിക്കുന്ന ഒട്ടു മിക്ക ആളുകളും സദാചാര ക്കാർ തന്നെയാണ്.സാഹചര്യം അനുസരിച്ചു സദാചാരക്കാർ ആവുന്ന പുരോഗമന വാദികൾ ഭൂരിപക്ഷം ആണ്.. അമ്മയ്ക്കും പെങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്ന അവർ തന്നെ മറ്റു ഏതേലും പോസ്റ്റിൽ നിന്റെ അമ്മയ്‌ക്കൊ പെങ്ങൾക്കോ ഈ ഗതി വന്നാൽ നീ ഇങ്ങനെ പറയുമോ അങ്ങനെ പറയുമോ എന്ന് ചോദിക്കും..പകൽ മാന്യൻ എന്ന പദം പൊളിറ്റിക്കലി ശരി അല്ല എങ്കിലും മാന്യത യുടെ മൂട് പടം അണിഞ്ഞു ആവശ്യത്തിന് അത് എടുത്തു എറിയുന്നവർ തന്നെയാണ് ഭൂരിപക്ഷം.. അതിൽ നീ എന്നോ ഞാൻ എന്നോ വ്യത്യാസം ഒന്നുമില്ല.

2 ഇതൊക്കെ കണ്ടു വിട്ടവർ ഇവളെ കുറ്റം പറയുന്നു, ഇതു കണ്ടിട്ട് എത്ര വിട്ടു?

ഇതു പറയുന്ന വ്യക്തി ക്ക് 24 മണിക്കൂറും പെണ്ണിന്റ എന്തേലും കാണാൻ വിടാൻ മാത്രമേ സമയം കാണുകയുള്ളൂ..ഇതിൽ കൂടുതൽ പറയുന്നില്ല.. പെണ്ണ് എന്നാൽ അടി വയറ്റിലെ വെറും സുഖം മാത്രം ആണെന്ന് കരുതുന്ന ടീമുകൾ മാത്രമേ ഇത്ര യും ലൈഗിക ദാരിദ്ര്യം പേറുന്ന ഡയലോഗ് പറയുക ഉള്ളൂ.

3 സണ്ണി ലിയോൺ വന്നപ്പോൾ തടിച്ചു കൂടിയ എല്ലാ ടീമും ഇവിടെ ഇവളെ കുറ്റം പറയുന്നു..

ഞാൻ കേട്ടിരുന്നു കേരളത്തിലെ മൂന്നര കോടി ജനങ്ങളും സണ്ണി ലിയോണി നെ കാണാൻ വന്നിരുന്നു.. അന്ന് പോലീസ് ക്കാർക്ക് ജനങ്ങളെ നിയന്ദ്രിക്കാൻ പറ്റാതെ ആയി..പട്ടാളം ഇറങ്ങി.. ആക്കാശത്തു വെടി വെച്ച്..തിക്കിലും തിരക്കിലും പെട്ടു മരണപെട്ടവർക്ക് കയ്യും കണക്കും ഇല്ലായിരുന്നു.ഇവനൊക്കെ ഈ ക്‌ളീഷേ ഡയലോഗ് എന്ന് വിടുമോ ആവോ.. ഏത് സിലിബ്രിറ്റി വന്നാലും കാണാൻ അത്യാവശ്യം ആളുകൾ ഉണ്ടാവുമെന്ന് എല്ലാർക്കും അറിയാം..അത് ഇപ്പോൾ സണ്ണി ലിയോൺ ആയി കൊള്ളട്ടെ സണ്ണി ഡിയോൾ ആയി കൊള്ളട്ടെ

4 അർദ്ധ രാത്രി സൂര്യൻ ഉദിച്ചാൽ അറിയാം ഇവൻ മാരുടെ തനി സ്വഭാവം.

അർദ്ധ രാത്രി സൂര്യൻ ഉദിച്ചാൽ കക്കൂസിൽ ഉള്ളവൻ കക്കൂസിൽ തന്നെ ഉണ്ടാവും..ഭാര്യയെ കെട്ടി പിടിച്ചു കിടക്കുന്നവൻ ഭാര്യയെ കെട്ടി പിടിച്ചു കിടക്കുന്നുണ്ടാവും. ഇനി മറ്റു സ്ത്രീ കളെ തേടി പോയവൻ അവിടെ ഉണ്ടാവും. അതിൽ സദാചാരം പുരോഗമനം എന്നൊന്നും ഇല്ല ല്ലോ?? പെണ്ണിനെ ലൈഗിക വസ്തു ആയി കാണാതെ മനുഷ്യ ജന്മമായി കാണുമ്പോൾ ആവൾ വിമർശിക്കപെടും.. ആദരിക്കപെടും.വിമർശിക്കുന്നവർ വിമർശിക്കട്ടെ,ആദരിക്കുന്നവർ ആദരിക്കട്ടെ അതിൽ മാന്യതയുടെ അളവ് കോൽ ഒന്നും ഇല്ല..എന്റെ അറിവിൽ ലൈഗിക ദാരിദ്ര്യം എന്ന് വെച്ചാൽ എനിക്ക് ആ ഭാഗ്യം കിട്ടിയില്ല ല്ലോ എന്ന് പറയുന്ന ടീമുകൾ ക്ക് മാത്രം ആണ്.

Leave a Reply
You May Also Like

പാകിസ്താൻ ജയിക്കുമെന്ന് അഞ്ചുലക്ഷം ബെറ്റ് വച്ച ഒമർ ലുലുവിന്റെ പണിപാളി, വാക്കിന് വിലയുണ്ടെങ്കിൽ അഞ്ചുലക്ഷം കൊടുക്കാൻ കമന്റുകളുടെ പെരുമഴ

അഞ്ചുലക്ഷം ബെറ്റ് വച്ചു തോറ്റു പുലിവാല് പിടിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു . പാകിസ്താനും ഇംഗ്ലണ്ടും…

രജനികാന്ത് ചിത്രം ‘തലൈവർ 170’ -ൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരും

രജനികാന്ത് ചിത്രം ‘തലൈവർ 170’ -ൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യറും. താരത്തെ സ്വാ​ഗതം ചെയ്തുകൊണ്ട്…

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് ദുർഗ കൃഷ്ണ.

എന്നെന്നേക്കും വാഴ്ത്തപ്പെടാനുള്ള മലയാളത്തിന്റെ അഭിമാന സിനിമ, നന്ദി ജൂഡ് …

Prashin Krishnan ആദ്യത്തെ ഒരു 5-10 മിനിറ്റ് കഴിഞ്ഞാണ് സിനിമയുടെ ടൈറ്റിൽ വരുന്നത്. ആ ഒരു…