നീരജ് മാധവിനെ ദൃശ്യം 2 -ൽ നിന്നും ഒഴിവാക്കിയത് ‘സ്റ്റീൽ ഗ്ലാസും ചായയും’ കാരണമാണോ ?

351

അഞ്ജന . കെ

മലയാള സിനിമയുടെ നാഴിക കല്ലുകളിൽ ഒന്നായി മാറിയ സിനിമയാണ് ദൃശ്യം. ജിത്തുജോസഫ് സംവിധാനം ചെയ്ത ചിത്രം ആൻറണി പെരുമ്പാവൂർ ആയിരുന്നു നിർമ്മിച്ചത്. 2013 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോർജുകുട്ടി എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. ഒരു സാധാരണക്കാരനായ നാട്ടിൻ പുറത്തുകാരനെ ആയിരുന്നു താരം അവതരിപ്പിച്ചത്. കേബിൾ ടിവി ഓപ്പറേറ്റർ ആയിരുന്നു ജോർജുകുട്ടി. ടൗണിൽ ചെറിയ ഒരു കട മുറി വാടകയ്ക്ക് എടുത്തു കൊണ്ടായിരുന്നു ജോർജുകുട്ടി കേബിൾ ടിവി നെറ്റ് വർക്ക് നടത്തിയത്. ജോർജ്ജുകുട്ടി അടക്കം രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഓഫീസിൽ ഉണ്ടായിരുന്നത്. മോനിച്ചൻ എന്ന കഥാപാത്രമായിരുന്നു മറ്റൊരു വ്യക്തി. നീരജ് മാധവ് ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഈ കഥാപാത്രത്തെ അവതരിപ്പിച്ച ശേഷം താരത്തിന് കരിയറിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. മലയാള സിനിമയിലെ തിരക്കുള്ള യുവ താരങ്ങളിൽ ഒരാളായി മാറി നീരജ് മാധവ് പിന്നീട്.  ദൃശ്യം രണ്ടാം ഭാഗം ആമസോണിൽ ആയിരുന്നു  റിലീസ് ചെയ്തത്. ഒന്നാം ഭാഗത്തേക്കാൾ ഗംഭീരമായിട്ടുണ്ട് രണ്ടാം ഭാഗം എന്നാണ് പൊതുവേ വരുന്ന അഭിപ്രായം. ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങൾ എല്ലാവരും തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും ഒരു ആറു വർഷത്തെ സ്വാഭാവികമായ മാറ്റം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. എന്നാൽ ഒന്നാം ഭാഗത്തിൽ പ്രേക്ഷകരോട് ഏറെ ഇഷ്ടം കൂടിയ ഒരു കഥാപാത്രം രണ്ടാംഭാഗത്തിൽ പ്രത്യക്ഷപ്പെടുന്നില്ല. മോനിച്ചൻ എന്ന കഥാപാത്രം തന്നെയാണ് അത്.എന്തുകൊണ്ടാണ് മോനിച്ചൻ എന്ന കഥാപാത്രത്തെ സിനിമയിൽ നിന്നും ഒഴിവാക്കിയത്? ഒഴിവാക്കിയത് മോനിച്ചൻ എന്ന കഥാപാത്രത്തെ ആണോ അതോ നീരജ് മാധവ് എന്ന നടനെ ആണോ?

ഒരിക്കൽ താരസംഘടനയായ അമ്മയെ വിമർശിച്ചുകൊണ്ട് നീരജ് മാത്രം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. താൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ സ്റ്റീൽ ഗ്ലാസ്സിലാണ് ചായ നൽകുന്നത് എന്ന് ആരോപിച്ചു കൊണ്ടായിരുന്നു താരം രംഗത്തെത്തിയത്. നിലവിൽ അമ്മയുടെ പ്രസിഡൻറ് ആണ് മോഹൻലാൽ. അതുകൊണ്ടുതന്നെ അമ്മ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ കാരണമാണ് നീരജ് മാധവിനെ ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കിയത് എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പരക്കുന്ന ആരോപണം.