Connect with us

history

വിജയനഗരസാമ്രാജ്യത്തിലെ പുരുഷന്മാർ യഥേഷ്ടം വിവാഹംകഴിച്ചിരുന്നു, മരിക്കുമ്പോൾ ഭാര്യമാർ ചിതയിൽ ചാടി മരിക്കുമായിരുന്നു

നിക്കോളോ ഡി കോണ്ടി ഒരു വെനീഷ്യൻ വ്യാപാരിയും വിജയനഗരം സന്ദർശിച്ച ആദ്യകാല വിദേശസഞ്ചാരികളിൽ ഒരാളുമായിരുന്നു. മഹാനഗരമായ വിജയനഗരത്തിന്റെ

 9 total views,  3 views today

Published

on


എഴുതിയത് : Anjana Nair

നിക്കോളോ കോണ്ടിയുടെ ‘ബിസെനെഗാലിയ’:

നിക്കോളോ ഡി കോണ്ടി ഒരു വെനീഷ്യൻ വ്യാപാരിയും വിജയനഗരം സന്ദർശിച്ച ആദ്യകാല വിദേശസഞ്ചാരികളിൽ ഒരാളുമായിരുന്നു. മഹാനഗരമായ വിജയനഗരത്തിന്റെ അവശിഷ്ടങ്ങൾ ഇന്നത്തെ കർണാടക സംസ്ഥാനത്തിലെ ഹമ്പിയിൽ കാണാൻ സാധിക്കും.നിക്കോളോ കോണ്ടി തന്റെ യാത്രകളുടെ വിവരണം സ്വയം എഴുതിയതല്ല. ഇന്ത്യയിൽ നിന്ന് മടങ്ങുന്ന വഴി മക്കയിലെത്തിയപ്പോൾ തന്റെ കുടുംബത്തിന്റെ രക്ഷയെക്കരുതി മതപരിവർത്തനം നടത്താൻ അദ്ദേഹം നിർബന്ധിതനായി; 1444 – ൽ ഇറ്റലിയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം യൂജീനിയസ് നാലാമൻ മാർപ്പാപ്പയിൽ നിന്നും പാപവിമോചനം തേടി. അദ്ദേഹത്തിന്റെ യാത്രകളെ പറ്റിയുള്ള സത്യസന്ധമായ വിവരണം മാർപ്പാപ്പയുടെ സെക്രട്ടറി പോഗ്ജിയോ ബ്രാസിയോലിനിക്കു നൽകാമെന്ന വ്യവസ്ഥയിലാണ് ഇത് അനുവദിച്ചത്.
മൗണ്ട് സിനായിൽ വച്ച് കോണ്ടിയെ കണ്ടുമുട്ടിയ സ്പാനിഷ് സഞ്ചാരി പെറോ താഫൂർ, കോണ്ടിയുടെ ഭാര്യ ഒരു ഇന്ത്യക്കാരിയാണെന്ന് കുറിച്ചിട്ടുണ്ട്. കോണ്ടിയുടെ ഭാര്യയും നാലു മക്കളിൽ രണ്ടുപേരും ഈജിപ്റ്റിൽ വച്ച് പ്ലേഗ് ബാധിച്ച് മരിച്ചു.

വിജയനഗരത്തിൽ അബ്ദുർ റസാക്ക് കണ്ട ദൃശ്യവിസ്മയങ്ങൾ - Boolokamബ്രാസിയോലിനി കോണ്ടിയുടെ യാത്രാനുഭവങ്ങൾ ലാറ്റിൻ ഭാഷയിൽ തന്റെ ‘ഹിസ്റ്റോറിയ ഡി വെരിയേറ്റേറ്റ് ഫോർച്യൂൺ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി. ജെ. വിന്റർ ജോൺസ് 1857-ൽ കോണ്ടിയുടെ യാത്രാവിവരണം അടങ്ങിയ ഭാഗം ഹക്ലൂയിറ്റ് സൊസൈറ്റിക്കായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.തന്റെ ചെറുപ്പകാലത്ത് സിറിയയിലെ ഡമാസ്കസിൽ സ്ഥിരതാമസമാക്കിയ കോണ്ടി അവിടെ ഒരു വ്യാപാരിയായിരുന്നു. ഇവിടെ നിന്നാണ് 1419 – ൽ ഇന്ത്യ, ശ്രീലങ്ക, സുമാത്ര, ജാവ, ചൈന എന്നിവയുൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി അദ്ദേഹത്തിന്റെ 25 വർഷം നീണ്ട യാത്ര ആരംഭിച്ചത്. അദ്ദേഹം കാലുകുത്തിയ ആദ്യ ഇന്ത്യൻ നഗരം ഗുജറാത്തിലെ കാമ്പേ ആയിരുന്നു. കുറച്ചു ദിവസത്തെ യാത്രയ്ക്ക് ശേഷം അദ്ദേഹം ‘ബിസെനെഗാലിയ’ (വിജയനഗരം) രാജ്യത്തെത്തി. കൂടാതെ മൈലാപ്പൂർ, കേരളത്തിലെ മലബാർ തീരത്തുള്ള കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവയുൾപ്പെടെ പല സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചു.

1420-21 കാലഘട്ടത്തിലാണ് നിക്കോളോ കോണ്ടി വിജയനഗരം സന്ദർശിച്ചതെന്നും അന്നത്തെ രാജാവ് ദേവരായ ഒന്നാമനായിരുന്നുവെന്നും അനുമാനിക്കപ്പെടുന്നു. വിജയനഗരം എന്ന മഹാനഗരം വളരെ കുത്തനെയുള്ള പർവതത്തിനടുത്തായിരുന്നുവെന്ന് കോണ്ടി വിവരിക്കുന്നു. നഗരം അറുപത് മൈൽ ചുറ്റളവിലായിരുന്നു. ആയുധം പ്രയോഗിക്കാൻ പ്രാപ്തിയുള്ള ഏകദേശം 90,000 പേരുണ്ടായിരുന്നു. ഈ പ്രദേശത്തെ നിവാസികൾ അവർ ആഗ്രഹിക്കുന്നത്ര സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു, ഭർത്താക്കന്മാർ മരിക്കുമ്പോൾ ഭാര്യമാർ അവരുടെ ചിതയിൽ ചാടി മരിക്കുമായിരുന്നു.

ഇന്ത്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു വിജയനഗരത്തിലെ രാജാവ്. അദ്ദേഹത്തിന് 12,000 ഭാര്യമാരുണ്ടായിരുന്നു, അവരിൽ 4000 പേർ നിരന്തരം കാൽനടയായി അദേഹത്തെ പിന്തുടരുകയും കൂടാതെ ഭക്ഷണകാര്യങ്ങൾ നോക്കുകയും ചെയ്തിരുന്നു, 4000 പേർ കുതിരപ്പുറത്തും ബാക്കിയുള്ളവർ പല്ലക്കിലും യാത്ര ചെയ്തിരുന്നു. മഞ്ചലിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളിൽ 2000-3000 പേരെ പ്രത്യേകം തിരഞ്ഞെടുത്തത് മരിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ചിതയിൽ എരിഞ്ഞടങ്ങാമെന്ന വ്യവസ്ഥയിലാണ്. ഇത് ഒരു വലിയ ബഹുമതിയായിട്ടാണ് അവർ കണ്ടിരുന്നത്.

വർഷത്തിലൊരിക്കൽ നഗരപാതകളിലൂടെ അവരുടെ വിഗ്രഹം വലിയ രണ്ട് രഥങ്ങൾക്കിടയിൽ വച്ച് കൊണ്ടുപോകും. അതിൽ സുന്ദരികളായ യുവതികൾ കീര്‍ത്തനങ്ങൾ പാടും. ഒപ്പം ഒരു വലിയ ഘോഷയാത്രയും. ഭക്തി മൂത്ത പലരും വണ്ടിയുടെ ചക്രങ്ങൾ തങ്ങളുടെ മുകളിലൂടെ കേറിയിറങ്ങി പോകാനും അങ്ങനെ മരണപ്പെടാനും വേണ്ടി ഈ സമയം നിലത്തു കിടപ്പുണ്ടാവും. ഈ മരണ രീതി അവരുടെ ദൈവത്തിന് വളരെ സ്വീകാര്യമാണെന്ന് അവർ പറയുന്നു.

മറ്റു ചില ഭക്തരാകട്ടെ അവരുടെ ശരീരത്തിന്റെ വശങ്ങൾ തുളച്ചു അതിലൂടെ ഒരു കയർ കയറ്റി രഥങ്ങളുമായി സ്വയം ബന്ധിക്കുന്നു. രഥത്തിൽ നിന്ന് ആഭരണങ്ങൾ പോലെ തൂങ്ങിക്കിടന്നു പാതിജീവനുമായി രഥയാത്രയെ അനുഗമിക്കും. ഇതിനേക്കാൾ വലിയ ആരാധനയോ ത്യാഗമോ തങ്ങളുടെ ദൈവങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയില്ലെന്ന് അവർ വിശ്വസിക്കുന്നു.
വിജയനഗരത്തിലെ പ്രത്യേകാനുഷ്‌ഠാനങ്ങളോടെ നടക്കുന്ന മൂന്നു വാർഷികോത്സവങ്ങളുടെ വിവരണം കോണ്ടി നൽകുന്നു. ഒരു ഉത്സവവേളയിൽ ജനങ്ങൾ പുഴയിലോ കടലിലോ കുളിച്ച് പുതു വസ്ത്രങ്ങൾ ധരിച്ച് മൂന്നു ദിവസം മുഴുവനും പാട്ടും നൃത്തവും വിരുന്നുമായി ചെലവഴിക്കും. [ഇത് പുതുവത്സര ദിനമായിരിക്കാം.]

മറ്റൊരു ഉത്സവത്തിൽ അവർ ക്ഷേത്രങ്ങൾക്കുള്ളിലും പുറത്തും നിരനിരയായി സുസിമാന്നി എണ്ണയൊഴിച്ചു കത്തിച്ച നിരവധി ദീപങ്ങൾ കൊളുത്തി വയ്ക്കും. ഇത് രാവും പകലും കാത്തിക്കൊണ്ടിരിക്കും. [ഇത് ദീപാവലി ആകാം.]

Advertisement

ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന മൂന്നാമത്തെ ഉത്സവത്തിൽ അവർ വഴിയോരത്തെല്ലാം ചെറിയ കപ്പലുകളുടെ കൊടിമരം പോലെയുള്ള വലിയ ബീമുകൾ സ്ഥാപിക്കുകയും അവയുടെ മുകൾ ഭാഗത്തേക്ക് സ്വർണ്ണക്കസവുകൾ ഇടചേർന്ന വിവിധതരം മനോഹരമായ തുണികൾ തൂക്കിയിടുന്നു. ഈ ഓരോ ബീമുകളുടെയും മുകളിൽ ഓരോ ദിവസവും മതഭക്തനായ ഒരു വ്യക്തിയെ പ്രതിഷ്ഠിക്കുന്നു. ദൈവപ്രീതിക്കായി പ്രാർത്ഥിക്കുന്ന ആ വ്യക്തികളുടെ നേരെ ആളുകൾ ഓറഞ്ച്, നാരങ്ങ, തുടങ്ങിയ പഴങ്ങൾ വലിച്ചെറിയുമ്പോഴും അവർ ഇതെല്ലം ക്ഷമയോടെ സഹിക്കുന്നു. [‘ദസറ’ എന്നും ‘നവരാത്രി’ എന്നും അറിയപ്പെടുന്ന മഹാനവമി ഉത്സവമാണിത്.]

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വേറൊരു ഉത്സവമുണ്ട്, ഈ സമയത്ത് അവർ വഴിയിൽക്കൂടി കടന്നു പോകുന്നവരെയെല്ലാം രാജാവും രാജ്ഞിയും ആണെങ്കിൽ പോലും കുങ്കുമപ്പൂ കലക്കിയ വെള്ളം തളിക്കുന്നു, ഇത് എല്ലാവർക്കും ചിരിച്ചുകൊണ്ടു എതിരേൽക്കുന്നു. [ഇത് ഹോളി ആയിരിക്കാം.]

സാമൂഹ്യ ചടങ്ങുകളിൽ സംഗീതം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോണ്ടി വിവരിക്കുന്നു. വിവാഹച്ചടങ്ങുകളിൽ സംഗീതം, വിരുന്ന്‌, കൊമ്പുവാദ്യം, പുല്ലാങ്കുഴൽ, ഓർഗൻ ഒഴികെയുള്ള മറ്റ് ഉപകരണങ്ങൾ എന്നിവ സാധാരണമാണ്. രാവും പകലും നടക്കുന്ന ഗംഭീര വിരുന്നുകളിൽ പാട്ടും നൃത്തവും പാട്ടുകളുമൊക്കെയുണ്ടാവും. ‘ഡാണ്ടിയ’ നൃത്തത്തെക്കുറിച്ചും കോണ്ടി വിവരിക്കുന്നു: ഒരു കൂട്ടർ വട്ടത്തിൽ പാട്ടു പാടിക്കൊണ്ട് നൃത്തം ചെയ്യുന്നു; മറ്റു ചിലർ നിരന്നുനിന്നു പാടുന്നു, ഓരോരുത്തരുടെയും കൈയിൽ ഭംഗിയുള്ള ചായമടിച്ച രണ്ടു ദണ്ഡുകളുണ്ടാവും.

Disclaimer: കോണ്ടി ഇന്ത്യക്കാരുടെ ജീവിതത്തെയും ആചാരങ്ങളെയും കുറിച്ച് ഒരു വിവരണം നൽകിയിട്ടുണ്ട്. എന്നാൽ ഈ പോസ്റ്റിൽ വിജയനഗരത്തെക്കുറിച്ചു പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വായിക്കാം > വിജയനഗരത്തിൽ അബ്ദുർ റസാക്ക് കണ്ട ദൃശ്യവിസ്മയങ്ങൾ

Reference: The Travels of Nicolo Conti, in the East, in the Early Part of the Fifteenth Century, as related by Poggio Bracciolini, in his work entitled “Historia de Varietate Fortune” translated by J. Winter Jones, In ‘India in the Fifteen Century’

https://anjanadesigns.blogspot.com/2021/03/blog-post_25.html

Advertisement

 10 total views,  4 views today

Advertisement
Entertainment6 hours ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment13 hours ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 day ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment1 day ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment2 days ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment2 days ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment2 days ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment3 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment4 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement