ഏത് ആശയത്തിന്റെ പേരിലായാലും ആരോടും ഇങ്ങനെ ചെയ്യുന്നത് ശരിയല്ല

  91

  ഇത് രഹ്ന ഫാത്തിമയുടെ പോസ്റ്റാണ്. എത്രത്തോളം പ്രകൃതവും അപരിഷ്കൃതവുമായ ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്ന് മനസിലാകും.

  Rehana Fathima Pyarijaan Sulaiman
  emterauofggS1al3lrp iSsseonptSemsSbomder atr 1g7ed:19 ·
  “എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ , അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്‌റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്ലോർ ആണ് അഭികാമ്യം. (Rent മാക്സിമം 15k)
  12വർഷമായി താമസിച്ചു വന്നിരുന്ന bsnl കോർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്.
  വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക.”

  അഞ്ജു അരവിന്ദ് എഴുതുന്നു

  ഏത് ആശയത്തിന്റെ പേരിലായാലും ആരോടും ഇങ്ങനെ ചെയ്യുന്നത് ശരിയെല്ല ‘ റഹ്ന ഫാത്തിമയ്ക്കും രോഗിയായ മാതാപിനും മക്കൾക്കും കൊച്ചിയിൽ വാടകയ്ക്ക് താമസിക്കാൻ ആരും റൂം കൊടുക്കാതെ ഈ മഹാമാരിയിലും പ്രളയത്തിലും വലയുന്നു . ‘ ഇവർക്കും ഈ സമുഹത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്. ആശയത്തിന്റെ പേരിൽ ഒരു കുടുംബത്തെ ഇത്രയും ദയനീയമായ രീതിയിൽ വേട്ടയാടുന്നത് ശരിയല്ലാ ‘ നിബന്ധനകളോടു കൂടി റൂം കൊടുക്കുവാൻ എന്തിനു ഇങ്ങനെ ഭയക്കണം കൂട്ടരെ . പൗരനെ ശിക്ഷിക്കുന്ന നിയമങ്ങൾക്ക് പൗരനെ രക്ഷിക്കേണ്ട കടമയുമില്ലേ ? (കടപ്പാട് )

  രഹ്ന ഫാത്തിമ ഒരു നിയമവിരുദ്ധ പ്രവർത്തിയും ഇതുവേ ചെയ്തിട്ടില്ല. കോടതിവിധി മാനിച്ച് ശബരിമലയിൽ പോകാൻ ശ്രമിച്ചു. കടുത്ത അനാചാരവാദികൾ അതിനെ തടയുക മാത്രമല്ല അവരുടെ ജീവിതോപാദിയെയും ഇല്ലാതാക്കി, കിടപ്പാടം നഷ്ടപ്പെടുത്തി. എന്നിട്ടു, ഇതെല്ലാം ചെയ്തതത് അയ്യപ്പന്റെ ക്വട്ടേഷൻ എന്ന് പ്രചരിപ്പിച്ചു ആ ആരാധനാമൂർത്തിയെ അപമാനിക്കുന്നു. പിന്നീട് ഹിന്ദു വിശ്വാസങ്ങളെ വൃണപ്പെടുത്തി എന്ന് ആരോപിച്ചു അവർക്കെതിരെ കേസുകൊടുത്തു. ഇസ്ലാമിക മതമൗലികവാദികളും ഹിന്ദു മത മൗലിക വാദികൾക്ക് കൂട്ടുനിന്നു, രഹ്നയെ ഇസ്ലാമിൽ നിന്നും പുറത്താക്കിയെന്ന് വാർത്തകൾ കൊടുത്തു. ഒസാമ ബിൻ ലാദ്ദനും ബാഗ്ദാദിയും ദാവൂദ് ഇബ്രാഹിമും…. ഒക്കെ അംഗമായ ഇസ്ലാമിൽ രഹ്ന മാത്രം വലിയ തെറ്റുകാരിയായി. ഈ കേരളത്തിൽ പോലും വലിയ വലിയ തെറ്റുകൾ ചെയ്യുന്നവരെ മതത്തിൽ നിന്നും പുറത്താക്കണ്ട ആർക്കും.

  പിന്നീട് വിവാദമായ ചിത്രംവരയിലും അവരെ ക്രൂശിച്ചു. മുലകൾ പ്രദർശിപ്പിച്ചു എന്നും സ്വന്തം ശരീരത്തിൽ മൈറനായ ആൺകുട്ടിയെ കൊണ്ട് ചിത്രം വരപ്പിച്ചു എന്നും കോലാഹലമുണ്ടാക്കി കേസെടുത്തെങ്കിലും വിലപ്പോയില്ല. ആ സാഹചര്യത്തിൽ നിൽക്കുമ്പോൾ ആണ് അവർ മുൻപ് ജോലി ചെയ്‌തിരുന്ന ബി.എസ്.എൻ.എൽ -ന്റെ ക്വർട്ടേസിൽ നിന്നും ഒഴിയണമെന്ന് വർഗ്ഗീയവാദികളുടെ ആജ്ഞ പ്രകാരം തിട്ടൂരം ഇറക്കിയത്. ഇതൊരു ജനാധിപത്യ രാജ്യമാണോ ? അല്ല ഇത് ഒരു ‘ഹിന്ദു പാകിസ്ഥാൻ’ ആണ്. വർഗ്ഗീയ വേതാളങ്ങളുടെ നാട്. ഇതിനൊക്ക പ്രേരകമാകുന്നത് ആർഷഭാരത സംസ്കാരം എങ്കിൽ അതിന്റെ ചുരുക്കെഴുത്തായി അതിനെ വായിക്കാൻ ആണ് ഇഷ്ടം – ആ.ഭാ.സം