സംശയരോഗികളായ ഭർത്താക്കന്മാരുടെ കത്തിമുനകളിൽ ഒടുങ്ങുന്നവർ

135

Ann Palee

എട്ടു വർഷം മുൻപ് വിദേശത്ത് നേഴ്‌സായി ജോലി ചെയ്ത സുഹൃത്ത്‌ മകളോടൊപ്പം നാട്ടിൽ വന്ന് നിന്നതോർമ്മയുണ്ട്. ഭർത്താവിന്റെ സംശയരോഗമായിരുന്നു കാരണം, ചവിട്ടും ഇടിയും കിട്ടി തിരിഞ്ഞ ഇടതുകൈ പ്ലാസ്റ്ററിട്ടായിരുന്നു അവൾ വീട്ടിലെത്തിയത്. എന്നിട്ടും കുറച്ച് ദിവസത്തിനുള്ളിൽ ഭർത്താവിനൊപ്പം അവൾ തിരികെപ്പോയി. എന്തിനാണ് അങ്ങനെ ഒരു വിഡ്ഢിത്തം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, “അതാവുമ്പോൾ തല്ലും ചവിട്ടും കിട്ടുമെന്നേയുള്ളൂ, പിരിഞ്ഞാൽ അയാൾ എങ്ങനെയേലും എന്നേം മോളേം കൊല്ലും.” “പോലീസിലറിയിച്ചുകൂടെ? ”

“അങ്ങേരു കൊന്ന് കഴിഞ്ഞ് പോലീസ് വന്നിട്ടെന്താ കാര്യം? “അവൾ പറഞ്ഞതിൽ കൂടുതൽ അനുഭവിച്ചു കഴിഞ്ഞു എന്ന് മനസ്സിലായപ്പോൾ കൂടുതലൊന്നും ചോദിചില്ല. എന്നാലും അവൾ ഭാഗ്യവതിയാ, ഇന്നിപ്പോ കുഞ്ഞിനെ സ്വന്തം വീട്ടിൽ വിട്ട് അന്യദേശത്തു ജോലി ചെയ്യാനെങ്കിലും അവൾക്കു കഴിയുന്നുണ്ട്. പക്ഷെ ആ കുട്ടിയെ കാണുമ്പോൾ ഉള്ളീന്നൊരാന്തൽ വരും, അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടേണ്ട പ്രായത്തിൽ അമ്മാവന്റെയും ഭാര്യയുടെയും കരുണയിൽ ജീവിക്കേണ്ടി വരുന്നല്ലോ എന്നോർത്ത്.ക്രൂരനായ ഒരുത്തന്റെ കയ്യിൽ പെട്ട് കുത്തേറ്റു മരിക്കേണ്ടി വന്ന മെറിനെയൊക്കെ ഓർമ്മിക്കുമ്പോൾ അങ്ങനെയൊരു വർത്തയിൽപ്പെടാതെ രക്ഷപ്പെട്ട സുഹൃത്തിനെക്കുറിച്ച് സമാധാനം തോന്നും.തനിക്കിങ്ങനെയൊരു അവസ്ഥ വരുമെന്ന് മെറിനും പലപ്പോഴും തോന്നിയിട്ടുണ്ടാവും.യാതൊരു മനസ്സമാധാനവുമില്ലാതെ എന്തൊരു ഭീതിയിലാവും ആ പാവം ജീവിച്ചിട്ടുണ്ടാവുക !
RIP Dear Merin! May you find peace now!

(ഫോട്ടോയിലെ ചിരി മെറിന്റേതാണ്, കല്യാണസമയത്തെ ഫോട്ടോ ആവണം, ഇങ്ങനൊരു ദുരന്തത്തിലേക്കാവും പോവുന്നതെന്ന് അന്നാ പാവത്തിന്‌ അറിയില്ലല്ലോ !)