എന്തിനായിരുന്നു ജപ്പാനിൽ ബോംബുകൾ വർഷിക്കാൻ അമേരിക്ക തീരുമാനിച്ചത് ?

0
80

Ann Palee

ഇന്ന് 2020 ഓഗസ്റ്റ് 9 , നാഗസാക്കിയിൽ അമേരിക്ക ‘fat man ‘ എന്ന ആറ്റം ബോംബിട്ടു ലോകത്തെ വിറപ്പിച്ചതിന്റെ 75 ആം വാർഷികം. ഹിറ്റ്ലറിൻറെ പതനത്തിനു ശേഷം അലൈഡ് സഖ്യത്തിനെതിരെ നിൽക്കുന്ന ഒറ്റപ്പെട്ട ശക്തിയായിരുന്നു ജപ്പാൻ. ഭൂമിക്കു മേലെയുള്ള ജപ്പാന്റെ എല്ലാ ഡോക്കുകളും, ഫാക്ടറികളും വാർത്താവിനിമയോപാധികളും പൂർണ്ണമായി നശിപ്പിക്കണമെന്നും ഒരിക്കലും എതിർത്തുനിൽക്കാൻ കഴിയാത്തവിധം മുച്ചൂടും മുടിക്കണമെന്ന ഹാരി ട്രൂമാന്റെ (അന്നത്തെ അമേരിക്കൻ പ്രസിഡണ്ട്) തീരുമാനമാണ് ജപ്പാനിലെ കൂട്ടക്കൊലപാതകത്തിനു കാരണമായത്.

എന്തിനായിരുന്നു ജപ്പാനിൽ ബോംബുകൾ വർഷിക്കാൻ അമേരിക്ക തീരുമാനിച്ചത് ?

ജാപ്പനീസ് ജനതയുടെ ധൈര്യവും ദൃഢനിശ്ചയവും തന്നെയായിരുന്നു പ്രധാനകാരണം. മരണത്തെ ഭയമില്ലാത്ത മനുഷ്യർ, ആത്മാഭിമാനത്തിന് സ്വന്തം ജീവനേക്കാൾ വില കൊടുക്കുന്ന മനുഷ്യർ (സേപ്പുക്കു എന്ന ഷോഗൺസിന്റെ മരണരീതി ഇതിനൊക്കെ പ്രധാന ഉദാഹരണമാണ് ). ‘കാമകാസി’ എന്ന ജപ്പാന്റെ യുദ്ധരീതി അമേരിക്കയെ ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്. കിട്ടാവുന്നത്രയും സ്‌ഫോടകവസ്‌തുക്കളുമായി ഒരു fighter പ്ളേനിൽ നേരെ പോയി ശത്രുപക്ഷത്തെ കപ്പലുകൾക്ക് മേലെ പതിയുന്ന രീതിയാണ് ‘കാമകാസി’. മരിക്കുമെന്നുറപ്പായിട്ടും കഴിയുന്നത്ര ദുരന്തങ്ങൾ ഉറപ്പാക്കുന്ന യുദ്ധമുറ! ഏറെ വിലപ്പെട്ട കപ്പലുകളും അതിലുള്ള സകല യുദ്ധസമഗ്രഹികളും പട്ടാളക്കാരുമൊക്കെ നിമിഷനേരംകൊണ്ട് നഷ്ടപ്പെടുത്തുന്ന ജാപ്പനീസ് തന്ത്രം അമേരിക്കയെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

കാമകാസിയെ ഭയന്ന അമേരിക്ക ജാപ്പന്റെ നേവി & ഐർഫോഴ്‌സ്‌ ആസ്ഥാനങ്ങൾ തകർക്കാനാണ് ആദ്യം തീരുമാനിച്ചത്. അതിൽ കുറെയൊക്കെ നടപ്പിലാക്കുന്നതിനിടയിൽ അലൈഡ് ശക്തികൾ ഒരു സത്യം മാനസ്സിലാക്കി. അവസാനത്തെ ജാപ്പനീസ് പോരാളി ജീവനോടിരിക്കുന്നത്രയും കാലം തങ്ങൾക്കു മനസ്സമാധാനമുണ്ടാകില്ലെന്ന്; അതോടൊപ്പം ഓരോ കപ്പലും അന്തർവാഹിനിയുമൊക്കെ അയച്ചു ഏറെ നാൾ നീണ്ടു നിൽക്കുന്ന ഒരു യുദ്ധം ബാക്കിവയ്ക്കുന്ന സാമ്പത്തികപ്രാരാബ്ധങ്ങൾ ! വർഷങ്ങൾ നീണ്ടു നിന്ന രണ്ടാം ലോകമഹായുദ്ധം സാമ്പത്തികവ്യവസ്ഥയെ പൂർണ്ണമായും താറുമാറാക്കിയെന്ന തിരിച്ചറിവും അങ്ങനെയൊരു വലിയ യുദ്ധത്തിൽ നിന്നും അമേരിക്കയെ പിൻവിളിച്ചു. തങ്ങളുടെ പകുതി മാത്രം ശരീരവലിപ്പമുള്ള കുറിയ മനുഷ്യർ തങ്ങളെ വെല്ലുവിളിക്കുന്നതിലെ അപമാനം, അവരുടെ അഹന്തയ്ക്കേറ്റ പ്രഹരം. അമേരിക്ക മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരായി.

1942 ൽ തന്നെ അമേരിക്ക യൂറേനിയവും പ്ലൂട്ടോണിയവും ചേർത്തുള്ള ‘മഹാവിപത്തുകൾക്ക്’ ഏകദേശരൂപം നൽകിയിരുന്നു. 1940 ൽ ജർമ്മനി ഹിറ്റ്ലറിൻറെ നേതൃത്വത്തിൽ nuclear weapons നിർമ്മിക്കാൻ ശ്രമിക്കുന്നെവെന്ന രഹസ്യവിവരങ്ങൾക്കു പിറകെയായിരുന്നു ‘മൻഹാട്ടൻ പ്രൊജക്റ്റ്’ എന്ന പേരിൽ പ്രസിഡന്റ് റൂസ്‌വെൽട് ചുക്കാൻ പിടിച്ച ആണവായുധ-പദ്ധതി. അന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന ട്രൂമാൻ റൂസ്‌വെൽറ്റിന്റെ മരണശേഷം പ്രസിഡന്റായപ്പോളാണ് അവ പ്രയോഗിച്ചതെന്നു മാത്രം.

ആദ്യം ഹിരോഷിമ, അതിനു ശേഷം കൊക്കുറ എന്ന നഗരത്തെ ലക്ഷ്യമിട്ടായിരുന്നു രണ്ടാമത്തെ ആക്രമണമെങ്കിലും മൂടല്മഞ്ഞു കാരണമാണ് രണ്ടാമത്തെ ഓപ്‌ഷനായ ഹിരോഷിമയുടെ മേൽ ആണവബോംബ് വീണത്. അതോടെ ജാപ്പാൻ തകർന്നു. മൂന്നാമതൊരു ആറ്റം ബോംബ് കൂടി ഇടുമെന്ന ഭീഷണി വന്നതോടെ അവർ തോൽവി സമ്മതിച്ചു. (കുറേക്കാലം ലോകം വിശ്വസിച്ചത് അമേരിക്കയുടെ ആ അവകാശം പോലെയായിരുന്നു എന്നാണ്, പക്ഷെ അതല്ല, അവരുടെ പക്കൽ മൂന്നാമത്തെ ബോംബ് കൂടിയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ അറിയുന്നത്.)

ഇന്ന്, ഈ എഴുപത്തഞ്ചു വർഷങ്ങൾക്കിപ്പറവും ആണവപ്രസരണങ്ങളുടെ ദുരിതങ്ങൾ പേറുന്നവരായി എത്രയോ മനുഷ്യർ! അംഗവൈകല്യവുമായി ജനിക്കേണ്ടി വന്ന കുഞ്ഞുങ്ങൾ , ആ ഭീതിയിൽ മക്കളേ വേണ്ടെന്നു തീരുമാനിച്ചവർ, നാഗസാക്കിയുടെ മുറിവ് ഇനിയുമുണങ്ങിയിട്ടില്ല, എങ്കിലും എന്തിൽ നിന്നും ഉയർത്തെണീക്കാൻ കെൽപ്പുള്ള ജാപ്പനീസ് ജനത ഇന്ന് ആ നഗരത്തെ പരമാവധി പുനര്ജീവിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

2016 ൽ ജപ്പാൻ സന്ദർശിച്ച ബരാക്ക് ഒബാമ അണ്വായുധങ്ങളുടെ ഉപയോഗം ശ്രദ്ധയോടെ വേണമെന്ന ഒരോർമ്മപ്പെടുത്താൽ നൽകി, മരിച്ച മനുഷ്യർക്ക് ഒരു മാപ്പു പോലും പറയാതെ അവരുടെ സ്‌മൃതിപീഠത്തിനു മുൻപിൽ കുറെ ജീവനില്ലാത്ത പൂക്കൾ മാത്രം അർപ്പിച്ച മുതലാളിത്തഹുങ്ക്‌! അത്ര വിലയേ ഉള്ളൂ 2 ലക്ഷത്തിനു മേലെയുള്ള ജീവനുകൾക്ക്‌!

യുദ്ധത്തിനായി ആണവായുധം ഉപയോഗിച്ച ഒരേ ഒരു രാജ്യമാണ് അമേരിക്ക, എന്നാൽ ഇന്ന് ആണ്വായുധങ്ങൾ കൈവശമായുള്ള ചുരുക്കം രാജ്യങ്ങളിൽ ഇന്ത്യ ഉണ്ട് , ഇന്ത്യ മാത്രമല്ല നമുക്ക് നിരന്തരം തലവേദനകൾ നൽകുന്ന പാകിസ്താനും ചൈനയുമുണ്ട്. ഫേസ്ബുക്കിലൂടെയും വാട്സാപ്പ് മെസേജുകളിലൂടെയും ‘ഇന്ന് യുദ്ധം , നാളെ അവരെ മൊത്തമായങ്ങു തരിപ്പണമാക്കണം’ എന്ന് സ്ഥിരമായി ആഹ്വാനം ചെയ്യുന്നവർ ജാപ്പാന്റെ യുദ്ധകാലചിത്രങ്ങൾ ഒന്നെടുത്തുനോക്കിയാൽ കുറച്ചൊന്നു ആശ്വാസം ലഭിക്കും.

ഏതെങ്കിലുമൊരു യുദ്ധവെറിയനായ ഭരണാധികാരിക്ക്, അയാളെ അന്ധമായി വിശ്വസിക്കുന്ന ഒരു പറ്റം ആജ്ഞാനുവർത്തികളുണ്ടെകിൽ നശിപ്പിക്കാവുന്ന ഒരു കൂടാരം മാത്രമാണ് നമ്മൾ വലുതെന്നു കരുതെന്നതെന്തും. ഈയാംപാറ്റകളുടെ ചിറകടിയൊച്ചയിൽ ഭയക്കുന്നവരല്ല നമുക്ക് മേലെയുള്ള അധികാരലോകം. അവർക്ക് നിങ്ങളും ഞാനും നമ്മുടെ വരും തലമുറകളെല്ലാം വിജയത്തിലേക്കോ പരാജയത്തിലേക്കോ ചേർത്തുവയ്ക്കാവുന്ന വെറും അക്കങ്ങൾ മാത്രം.