ഓക്സിജനില്ലാതെ വലിക്കുന്ന ജനങ്ങൾക്കിടയിൽ രണ്ടായിരം കോടിയുടെ സൗധങ്ങൾ തിളങ്ങട്ടെ

55

Ann Palee യുടെ കുറിപ്പ് 

എംപി മാർക്കുള്ള ലൗഞ്ജ്, വിരുന്നു സൽക്കാരങ്ങൾക്കുള്ള ഹാളുകൾ, അലങ്കാരങ്ങൾ, ചിത്രപ്പണികൾ, എന്ന് വേണ്ട മൊത്തത്തിലൊരു കൊട്ടാരം. രൂപ രണ്ടായിരം കോടി മുടക്കിയാലെന്താ ഡൽഹി ആകെ അങ്ങ് തിളങ്ങി നിൽക്കും. നമ്മുടെ പുതിയ പാർളമന്റ് മന്ദിരം വരുന്നതോടെ കർഷകരുടെ ആത്മഹത്യകൾ, തൊഴിലില്ലായ്മ, വാക്‌സിനേഷൻ ദൗർലഭ്യം, oxygen കിട്ടാതെയുള്ള മരണങ്ങൾ എന്നിവയൊക്കെ അങ്ങ് നിമിഷനേരം കൊണ്ട് പരിഹരിക്കപ്പെടും. നമ്മൾ ഇന്ത്യക്കാരങ്ങ് സുഖിക്കും! വിവിധഭാഗങ്ങളിൽ നിന്നും ഓക്സിജനും വാക്‌സിൻസും സാമ്പത്തികസഹായവുമൊക്കെ ഇന്ത്യയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. അവർക്കുള്ള ആകുലതയോ മനുഷ്യസ്നേഹമോ പോലും നമ്മളെ സംരക്ഷിക്കുമെന്ന് വിശ്വസിച്ച് വോട്ടു ചെയ്‌ത്‌ തെരഞ്ഞെടുത്തവർക്ക് ഇല്ലാതായിപ്പോയല്ലോ.