fbpx
Connect with us

സർക്കാരേ…നല്ല നടപ്പല്ല , മാപ്പുപറച്ചിൽ ആണ് വേണ്ടത്

ഇന്നലെ രാത്രി മകൾ ഉറങ്ങാതെ ഒരിരുപ്പാണ്. നേരത്തെ എണീക്കണമെന്നും പഠിക്കണമെന്നും വായിക്കണമെന്നുമൊക്കെയുള്ള ന്യായങ്ങളൊന്നും അവൾ സമ്മതിക്കുന്നില്ല.

 270 total views

Published

on

Ann Palee എഴുതിയത്

ഇന്നലെ രാത്രി മകൾ ഉറങ്ങാതെ ഒരിരുപ്പാണ്. നേരത്തെ എണീക്കണമെന്നും പഠിക്കണമെന്നും വായിക്കണമെന്നുമൊക്കെയുള്ള ന്യായങ്ങളൊന്നും അവൾ സമ്മതിക്കുന്നില്ല. ഞാൻ കണ്ണുരുട്ടിയപ്പോൾ അവൾ അവസാനത്തെ അടവായ ‘ഉറക്കെകരച്ചിൽ ‘ എടുത്തു. ഉടൻ നമ്മളാ പഴയ നമ്പറിട്ടു,
“രാത്രി പന്ത്രണ്ട് മണിയായി, ഇങ്ങനെ കിടന്ന് കൂവിയാൽ പോലീസ് വരും, കിടന്നുറങ്ങാത്ത കുട്ടികളെ അവരങ്ങ് പിടിച്ചോണ്ട് പോകും.” കൂടെ അവൾക്ക് വിശ്വാസം വരാൻ പോലീസിന്റെ ഫോൺ വരുന്നത് പോലെയും ഫൈൻ അടയ്ക്കാൻ 1000 രൂപ എടുത്തോണ്ട് പോകുന്നതായിട്ടൊക്കെ എല്ലാരും കൂടെ അഭിനയിച്ചു തകർത്തു. അതോടെ ഗാമി പേടിച്ച് പുതപ്പ് വലിച്ചു തലവഴി മൂടി.

കുറച്ചു കഴിഞ്ഞു ഒന്ന് മേല് കഴുകി പുറത്തുവരുമ്പോൾ കാണുന്ന കാഴ്ച ബെഡ്റൂമിന്റെ വാതിലിന്റടിയിലൂടെ കമഴ്ന്ന് കിടന്ന് പുറത്തേയ്ക്ക് നോക്കുന്ന മകളെയാണ്, അവൾ വായ പൊത്തിപ്പിടിച്ചു ഏങ്ങലടിക്കുന്ന ശബ്ദവും കേൾക്കാം. ഞാനോടിച്ചെന്ന് അവളെ പിടിച്ചെണീപ്പിച്ചു. കരച്ചിലിനിടയിലും ” its my mistake, I won’t do it again, please don’t give me to police”എന്നൊക്കെ കുഞ്ഞു കെട്ടിപ്പിടിച്ചു പറഞ്ഞപ്പോൾ അവളുടെ കണ്ണീരൊക്കെ ആസിഡ് പോലെ എന്റെ കൈകളെ പൊള്ളിച്ചു കളഞ്ഞു, ഉള്ളിൽ ഒരു ആന്തൽ, വല്ലാത്തൊരു കുറ്റബോധം. അത് കുസൃതി കാണിച്ച എന്റെ മകളുടെ നിഷ്കളങ്കമായ ഏറ്റുപറച്ചിലും ഭയവും കൊണ്ട് മാത്രമല്ല, ആ നിമിഷം ഉള്ള് പൊള്ളിച്ചു ഒരു ചിത്രം മനസ്സിലേക്കോടിവന്നത് കൊണ്ടാണ്.

ഏതാണ്ട് അതേ പ്രായമുള്ള ഒരു കുഞ്ഞുമകളാണ് കഴിഞ്ഞ ദിവസം അവളുടെ അച്ഛന്റെ ഒപ്പം പോലീസുകാരിയോട് കൈ കൂപ്പി മോഷ്ടിച്ചിട്ടില്ല എന്ന് ആണയിട്ടത്. അവിടെ അവളെ ‘സാരോല്ല’ എന്ന് പറഞ്ഞു ചേർത്തുനിർത്താനും ‘പേടിക്കണ്ടാട്ടൊ’ എന്ന് ധൈര്യം കൊടുക്കാനും പറ്റുന്ന മനുഷ്യൻ,അവളുടെ അച്ഛൻ, അതിലേറെ ദയനീയമായ അവസ്ഥയിൽ പോലീസുകാരിയോട് കെഞ്ചുന്നു.
തെറ്റ് ചെയ്തിട്ടില്ലാത്ത ജയചന്ദ്രൻ എന്ന മനുഷ്യനെയും അയാളുടെ കുഞ്ഞിനെയും മോഷണകുറ്റമാരോപിച്ച് പൊതുറോഡിൽ വെച്ച് അപമാനിക്കുക, അയാൾ ഫോൺ മോഷ്ടിച്ചിട്ടില്ല എന്ന് തോന്നിയപ്പോൾ അത് കുട്ടിയാണെന്ന് ആരോപിക്കുക,തന്റെ ഭാഗത്തു നിന്നും സംഭവിച്ച ശ്രദ്ധക്കുറവാണെന്ന് മനസ്സിലാക്കിയിട്ടും അധികാരിയെന്ന ഹുങ്ക് കാണിച്ച് ഒരു മാപ്പ് പോലും പറയാതെ നിൽക്കുക; ആറ്റിങ്ങലിലെ പിങ്ക് പോലീസ് രജിത കാട്ടിക്കൂട്ടിയത് ഇതെല്ലാമാണ്.

Advertisement

ജയചന്ദ്രനെന്ന ടാപ്പിംഗ് തൊഴിലാളിയെ മറക്കുന്നതല്ല , അയാൾക്ക് സംഭവിച്ച അപമാനം ചെറുതാക്കി കാണുന്നുമില്ല . പക്ഷെ ഈ ലോകമൊക്കെ കാണുന്നപോലെ അത്ര നിഷ്കളങ്കവും സുന്ദരവുമൊന്നുമല്ല എന്ന് തിരിച്ചറിയാനുള്ള പ്രായവും അനുഭവങ്ങളും അയാൾക്കുണ്ട്. എന്നാലാ കുഞ്ഞിനോ?
പത്ത് മിനിട്ടിനു ശേഷം മറക്കാനും ഓടിക്കളിക്കാനും വീടിന്റെ ഊഷ്മളതയിൽ സംഭവിച്ച ഒരു കണ്ണുരുട്ടൽ കഥയോ വെറുതെയൊരു പീഡിപ്പിക്കലോ അല്ല അത്.

പൊതുനിരത്തിൽ , പരിചിതരോ അപരിചിതരോ ആയ അനേകമാളുകളുടെ മുൻപിൽ അഭിമാനത്തിന്റെ അവസാനതുള്ളിയും പിഴിഞ്ഞെടുത്ത നിമിഷങ്ങളാണത്. കൂട്ടുകാരെന്നോ കൗൺസിലിങ്ങെന്നോ പറഞ്ഞു നനച്ചു നൽകിയാലും വാടിയും കരിഞ്ഞും നിൽക്കുന്ന ജീവിതവിശ്വാസങ്ങൾ ഒന്ന് പച്ചപിടിക്കണമെങ്കിൽ ഇനിയുമേറെ വർഷങ്ങൾ കഴിയണം. അതിനിടയിൽ എത്ര രാത്രികൾ അവൾ ഞെട്ടിയെണീക്കുമെന്നും കാലുകൾ കോച്ചിവലിച്ചും വിയർപ്പിൽ കുളിച്ചും കരഞ്ഞു തീർക്കുമെന്നും ആരറിയുന്നു ?

അവളെക്കാൾ അവൾ സ്നേഹിക്കുന്ന അച്ഛനെ അപമാനിച്ചവരോട് അവൾക്ക് ക്ഷമിക്കാൻ കഴിയുമോ ? ഒരു വ്യക്തി എന്ന നിലയിൽ ഇന്നും യാതൊരു മമതയുമില്ലാതെ ഓർമ്മിക്കുന്ന മുഖങ്ങളിലൊന്ന് സാഡിസ്റ്റായ ഒരു ടീച്ചറുടേതാണ്. ചൂരൽ കൊണ്ട് കയ്യ് പൊട്ടുന്ന മാതിരി തല്ല് തന്നതൊക്കെ മറന്നു. എങ്കിലും പ്രോഗ്രസ് കാർഡിൽ ഒപ്പിടാൻ വരുമ്പോൾ അവർ പറഞ്ഞ നുണക്കഥകൾ കേട്ട് ശ്വാസം വിടാതെ നിൽക്കുന്ന അമ്മയുടെ മുഖമോർത്താൽ വഴിയിൽ വെച്ച് കണ്ടാൽ ഒന്ന് ചിരിക്കാൻ പോലും തോന്നില്ല. കുഞ്ഞുങ്ങളാണ് , എല്ലാം പെട്ടെന്ന് മറക്കുമെന്നും കളിയും ചിരിയും തിരികെവരുമെന്നുമൊക്കെ ചില അവസരങ്ങളിലെങ്കിലും ഒരു വലിയ നുണയാണ്.

രജിത എന്ന പോലീസുകാരിക്ക് നല്ലനടപ്പാണ് വിധിച്ചിരുക്കുന്നതെന്ന് കേട്ടു. ആ കുഞ്ഞിനോടൊ കുടുംബത്തിനോടോ പരസ്യമായി മാപ്പ് പറഞ്ഞുവെന്നോ പറയുമെന്നോ എവിടെയും കേട്ടില്ല (അങ്ങനെയുണ്ടെങ്കിൽ തിരുത്താം). എല്ലാ പോലീസുകാരും ഇങ്ങനല്ല എന്ന വാദത്തിലും കുട പിടിച്ചു വഴി നടത്തുന്ന പോലീസ് ചിത്രങ്ങളിലുമൊന്നും വിശ്വസിക്കുന്നില്ല. ആ ഉത്തരവാദിത്വങ്ങളുടെ മറവിൽ ഈ കാണുന്ന, കേൾക്കുന്ന ദുഷ്ടത്തരങ്ങളും മനുഷ്യാവകാശലംഘനങ്ങളുമൊക്കെ അവഗണിക്കാനോ മറക്കാനോ കഴിയില്ല. ഇന്നിത് മറ്റൊരാളുടെ കാര്യമെങ്കിൽ നാളെയിത് നമ്മുടെയൊക്കെ കാര്യമായിമാറും. പ്രിവിലേജുകൾ ഉള്ളവർക്ക് മാത്രം ജീവിക്കാനുള്ള ഇടമെങ്കിൽ നമുക്കതിനെ കേരളമെന്നല്ല വിളിക്കേണ്ടത്.

Advertisement

മുപ്പത്തഞ്ചു ദിവസം തല്ലിച്ചതച്ചതിന്റെയും മൂത്രം കുടിപ്പിച്ചതിന്റെയും ട്രോമ ഉണ്ടായിട്ടു കൂടെയും തെറ്റുകാരനല്ല എന്ന് ലോകത്തോട് പറയാൻ മാത്രമായി ധൈര്യം ആർജ്ജിച്ച ശ്രീനാഥ് എന്ന പതിനെട്ടുകാരനെയും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമുക്ക് പരിചയമുണ്ട്. മനുഷ്യനെന്ന പരിഗണന പോലുമില്ലാതെ ഇങ്ങനൊക്കെ ‘വിളയാട്ടം’ നടത്തിയ ആ പോലീസുകാർക്ക് ഇനി നല്ല നടപ്പ് ഒരാഴ്ചത്തേയ്ക്കോ അതോ രണ്ടാഴ്ചത്തേയ്ക്കോ ?

 271 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
SEX1 day ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment1 day ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment1 day ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment1 day ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy1 day ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment1 day ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured1 day ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured1 day ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment1 day ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy1 day ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX5 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket3 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment4 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment5 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment7 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »