ഭാഷയ്ക്കതീതമായി സിനിമകളെ സ്നേഹിച്ച കലാകാരൻ

19

Ann Palee

“Life is so beautiful that death has fallen in love with it, a jealous, possessive love that grabs at what it can…”
2013 ൽ ഇറങ്ങിയ ചലച്ചിത്രം ‘ ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി’ എക്കാലത്തേയും മൂവി ക്ലാസ്സിക്കുകളിൽ ഒന്നാണ്. ഇന്ത്യൻ സിനിമയുടെ ഇതിഹാസം ശ്രി. അമിതാഭ് ബച്ചനും അതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.എന്നാൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ അത് കാണാൻ പോയ ബച്ചൻ ആരാധകർ നിരാശരാവുകയാണ് ചെയ്തത്, കാരണം ഏതാനം നിമിഷങ്ങൾ മാത്രമേ അദ്ദേഹം ആ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ.

Actor Irrfan Khan, 53, passes away | Irrfan Khan deathഇനി ബിഗ് ബിയുടെ വാക്കുകളിൽ തന്നെ പറയുകയാണമെങ്കിൽ പോപ്‌കോർണെടുക്കാൻ ഒന്ന് താഴോട്ട് നോക്കി തിരിച്ചു സ്ക്രീനിലേക്ക് നോക്കുമ്പോളേക്കും അപ്രത്യക്ഷമാകുന്ന കഥാപാത്രം. പക്ഷെ ഡികാപ്രിയോയും ടോബി മാഗ്വിറും ഒക്കെ ഉള്ള ചിത്രത്തിൽ അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം എന്നാണ് അദ്ദേഹത്തിന് തോന്നിയത്.ആ തോന്നൽ , അതായത് ഹോളിവുഡ് ചിത്രങ്ങളിൽ മുഖത്തിന്റെ ഒരു സിലോട്ട് എങ്കിലും അരനിമിഷത്തേയ്ക്കു വന്നാൽ അതൊരു മഹാസംഭവമാണെന്ന് ഇന്ത്യൻ അഭിനേതാക്കൾ കൊതിച്ചിരുന്ന ഒരു കാലത്താണ് അത്യുഗ്രൻ ബിഗ് ബഡ്ജറ്റ് പടത്തിൽ ഒരു സംഭവമായി ഇർഫാൻ ഖാൻ പ്രത്യക്ഷപ്പെടുന്നത്. Namesake, ലൈഫ് ഓഫ് പൈ , സ്ലംഡോഗ് മില്ലിയനൈർ എന്നിങ്ങനെ ലോകം മുഴുവനുമുള്ള സിനിമാപ്രേമികൾക്കായി കഥപാത്രങ്ങൾക്ക് ജീവൻ നൽകിയ ഇർഫാൻ ഖാൻ എന്ന നടൻ ജുറാസിക് പാർക്ക് എന്ന വമ്പൻ ചിത്രത്തിലൂടെ വീണ്ടും ഉയരങ്ങളിലേക്കെത്തി.

ഇന്ത്യൻ സിനിമകളുടെ ചട്ടക്കൂടുകളിൽ നിൽക്കുന്ന ഒരു മുഖമോ ശബ്ദമോ ആവാത്തത് കൊണ്ടാവും ഇർഫാൻ ഖാന്റെ ആദ്യകാലാഭിനയജീവിതം ബോക്സോഫീസ് ഹിറ്റുകളായി പരിണമിക്കാതിരുന്നത്. പക്ഷെ ചില കാത്തിരിപ്പുകൾക്കു ഒരു മധുരമുണ്ടല്ലോ , അദ്ദേഹത്തിന്റെ തന്നെ ചിത്രമായ ലൈഫ് ഓഫ് പയ്യിൽ ആവിഷ്ക്കരിച്ചത് പോലെ കടലിൽ പ്രതിസന്ധികൾക്ക് നടുവിലുള്ള യാത്ര!
അതിൽ അഭിനയം കൊണ്ട് മാത്രം നിലനിൽക്കിനാവില്ല എന്ന് മനസ്സിലാക്കി ചെയ്യേണ്ടി വന്ന അനേകം ജോലികൾ, ഒടുവിൽ തീരമണഞ്ഞപ്പോൾ കാലം കരുതിവെച്ചത് സ്വപ്നതുല്ല്യമായ അംഗീകാരങ്ങൾ.

അതുകൊണ്ടല്ലേ പിന്നെയും വർഷങ്ങൾ കഴിഞ്ഞപ്പോൾ ബച്ചൻ സാബ് ഇന്ത്യൻ തിയേറ്ററുകളിൽ ഹോളിവുഡ് സിനിമകൾ ഇരച്ചു കയറുന്നതിനെപ്പറ്റിയും അവ ഇവിടെ നിന്നും കോരിക്കൊണ്ടുപോകുന്ന കൊടികളെപ്പറ്റിയും നാളെ അത് ബൊളിവുഡ് ചിത്രങ്ങളുടെ പതനത്തിനു തന്നെ കാരണമായേക്കാവുന്നതിനെപ്പറ്റിയുമൊക്കെ ആകുലപ്പെടുമ്പോൾ , സൗമ്യവും ശാന്തവുമായി ഹോളിവുഡിലും പ്രതിഭയുടെ തിളക്കവുമായി ഇർഫാൻ ഖാന് പുഞ്ചിരിക്കാൻ കഴിഞ്ഞത്.

ഐശ്വര്യ റായ് , പ്രിയങ്ക ചോപ്ര എന്നിങ്ങനെ നായികമാർ വിജയിക്കുമ്പോളും തങ്ങൾക്കുള്ള പ്രാധാന്യം കുറയുമോ എന്ന ഭയത്താൽ ഹോളിവുഡ് സിനിമകൾ ഭയന്ന പലനടന്മാരുമുണ്ട് ഇന്ത്യയിൽ. അവരിൽ നിന്നൊക്കെ വ്യത്യസ്തനായി പരാതികളില്ലാതെ ഭാഷയ്ക്കതീതമായി സിനിമകളെ സ്നേഹിച്ച കലാകാരനാണ് ഇർഫാൻ ഖാൻ, കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പത്തിലുപരിയായി സ്വന്തം കഴിവിൽ വിശ്വസിച്ചിരുന്ന ഒരാൾ.

സ്വാഭാവികമായി സംഭവിക്കേണ്ട ഒരു പരിണാമം മാത്രമാണ് മരണമെന്ന തിരിച്ചറിവോടെ എത്ര സുന്ദരമായാണ് അദ്ദേഹം ഒരു യാത്ര അവസാനിപ്പിച്ചത്. എങ്കിലും ചലച്ചിത്രപ്രേമികൾക്ക് ഇതൊരു നഷ്ടം തന്നെയാണ്.ലൈഫ് ഓഫ് പയ്യിൽ പറയുന്ന പോലെ*** “Life is so beautiful that death has fallen in love with it, a jealous, possessive love that grabs at what it can…” ***ഒരു പക്ഷെ ഇര്ഫാന് ഖാന്റെ വിജയങ്ങളിൽ ഏറ്റവും അസൂയ തോന്നിയിരുന്നതും മരണത്തിനു തന്നെയാവാം.

Advertisements