സ്വർണ്ണക്കള്ളക്കടത്തു കേസിൽ സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനെക്കുറിച്ചുള്ള വാർത്തകളാണല്ലോ ഇപ്പോൾ ചാനലുകളിൽ നിറഞ്ഞുനിൽക്കുന്നത്. കേരളത്തിൽ ഇതിനുമുമ്പും സ്വർണ്ണവേട്ട ഉണ്ടായിട്ടുണ്ട്, എന്നാൽ അപ്പോളൊന്നുമില്ലാത്ത ഒരു ഞെട്ടൽ ഇത്തവണ സംഭവിച്ചത് സ്വപ്നയുടെ കണക്ഷൻസ് കണ്ടിട്ടാണ്. ഒരു വെൽ-കണ്ണെക്ടഡ്-പേഴ്സണ് വേണ്ട എല്ലാ ട്രയ്ട്സും ഒത്തിണങ്ങിയ ഒരാൾ തന്നെയായിരുന്നു സ്വപ്ന.
തിരുവനന്തപുരം U A E കോൺസുലേറ്റിൽ ജീവനക്കാരി, തുടർന്ന് കേരള IT ഇൻഫ്രാസ്ട്രക്ച്ചറിന്റെ കീഴിലുള്ള സ്പേസ് പാർക്ക് പ്രോജെക്ടിലെ ഓപ്പറേഷൻസ് മാനേജർ, കേരളം പോലൊരിടത്തു ജോലി എന്നത് സ്വപ്നം കാണുന്നുണ്ടെങ്കിൽ എത്തിച്ചേരാൻ പറ്റുന്ന പെർഫെക്റ്റ് പ്ലേസ് അതും with a dignified salary. അതിനോട് ചേർത്തു സ്വപ്നയുടെ വിദ്യാഭ്യാസം കൂടി എന്തെന്നറിഞ്ഞപ്പോളാണ് ഈ വിഷയത്തിൽ ഒന്ന് കൂടി ശ്രദ്ധിച്ചത്.
സ്വന്തം സഹോദരന്റെ പോലും വാക്കുകളിൽ സ്വപ്ന പത്തം ക്ളാസ്സു പാസ്സായിട്ടില്ലാത്ത ഒരാളാണ്. ഇനി മറ്റു ചില വാർത്തകൾ പ്രകാരമാണെങ്കിൽ സ്വപ്ന 12th വരെയേ പഠിച്ചിട്ടുള്ളൂ. ഇതിനപ്പുറം അവർക്കു വിദ്യാഭ്യാസയോഗ്യത ഉണ്ടോ എന്ന് എനിക്കറിയില്ല , ഇനി അഥവാ ഉണ്ടെന്നു തെളിയിക്കുന്ന മറ്റു വാർത്തകൾ വരുന്നിടം വരെയെങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞെ പറ്റൂ.കേരളത്തിലെ തൊഴിലില്ലായ്മ 9 .43 % ആണ് , (ഈ വര്ഷം ഏപ്രിലിൽ അത് 17 % വരെയും എത്തിയതായാണ് സർവേ )ദേശീയനാനുപാതമായ 6 .1 ശതമാനത്തേക്കാൾ കൂടുതൽ. കേരളത്തേക്കാൾ തൊഴില്ലായ്മ രൂക്ഷമായ മറ്റു സംസ്ഥാനങ്ങൾ .സിക്കിമും ത്രിപുരയുമാണ്. ഇനിയിപ്പോൾ തൊഴിലില്ലായ്മയുടെ ജൻഡർ അനുപാതം നോക്കിയാൽ അതിൽ സ്ത്രീകളാണ് കൂടുതൽ. അതായത് കേരളത്തിൽ നന്നായി കഷ്ടപ്പെട്ട് പഠിച്ചിട്ടും ഒരു ജോലി കിട്ടാൻ ബുദ്ധിമുട്ടുന്നവരാണ് കുറെയധികം മിടുക്കരായ നമ്മുടെ പെൺകുട്ടികൾ .
‘മിടുക്കർ’ എന്ന് അടിവരയിട്ടു തന്നെ പറഞ്ഞതാണ്. ലോകത്തെവിടെ പോയാലും ജോലി ചെയ്യുന്ന മലയാളി പെൺകുട്ടികൾ തങ്ങൾക്കൊപ്പമുള്ള മറ്റുള്ളവരെക്കാൾ ഒരു പടി കൂടി മുന്നോട്ടു നിൽക്കുന്നവരാണ് എന്ന് തോന്നിയിട്ടുണ്ട്. അതിനൊരു പ്രധാനകാരണം അവരുടെയൊക്കെ അമ്മമാരാണ്. ജോലി കിട്ടിയാൽ മാത്രം സംഭവിക്കാവുന്ന സുരക്ഷിതത്വത്തെക്കുറിച്ചു പെൺമക്കളോട് ചെറുപ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കുന്നവരാണ് നമ്മുടെയൊക്കെ അമ്മമാർ. എന്നിട്ടും വിദേശത്തു പോവാനോ ഗവർമെന്റ് ജോലിയെടുക്കാനോ കഴിയാതെ വരുന്ന അസംഖ്യം സ്ത്രീകൾ ഇന്നും അസംഘടിതമേഖലകളിൽ ചുരുങ്ങിയ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. അല്ലെങ്കിൽ അതിനുള്ള ഉദ്യമങ്ങൾ ഉപേക്ഷിച്ചു വീട്ടിൽ ഒതുങ്ങിക്കൂടുന്നു.
ഇനി എന്റെ കാര്യം തന്നെ പറയാം. ബിസിനസ് മാനേജ്മെന്റിലാണ് ഡിഗ്രി എടുത്തത്. പോസ്റ്റ് graduation പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വെർടൈസിംഗിൽ . പിന്നെ ഒരു എംബിഎ കൂടിയുണ്ട്, യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ നിന്നും. ഇവിടെ നിന്നെല്ലാം പാസായത് നല്ല മാർക്കോടെയും റാങ്കോടെയുമൊക്കെയാണ്. അതിനു ശേഷം ജോലി ചെയ്തതും ലണ്ടനിലെ മികച്ച കമ്പനികളിൽത്തന്നെയാണ് .വിദേശത്തേയ്ക്ക് പോകാം എന്ന ഓപ്ഷൻ ഉള്ളപ്പോൾ നാട്ടിൽ തിരികെ വന്നു നേരാംവണ്ണവുള്ള ഒരു UK വിസ റിന്യൂ ചെയ്യാൻ മടിച്ചു. എന്റെ നാട്ടിൽ തന്നെ ജോലി ചെയ്തു , അവിടെത്തന്നെ താമസിക്കണമെന്ന ആഗ്രഹമായിരുന്നു അതിനു പിറകിൽ. അങ്ങനെകേരളത്തിൽ താമസിക്കുന്ന സമയം , മകളുടെ ജനനത്തിനു ശേഷം കുറച്ചു കാലം ബ്രേക്ക് എടുത്തിട്ട് ഒന്ന് കൂടി ജോലിക്കു ശ്രമിച്ചിരുന്നു.
കിട്ടിയ പല ജോലികളും ഒന്നുകിൽ മുംബൈ , ചെന്നൈ, ഹൈദരാബാദ് പോലുള്ള ഇടങ്ങളിൽ , ഇനി കേരളത്തിൽ ആണെകിൽ വളരെ തുച്ഛമായ ശമ്പളം. ചെറിയ ഒരു കുട്ടിയെ ആരെയെങ്കിലും ഏൽപ്പിച്ചു രാവിലെ മുതൽ വൈകും വരെയും ജോലി ചെയ്താൽ കിട്ടാവുന്ന ആ തുക ഒരു രീതിയിലും എന്റെ ബുദ്ധിമുട്ടുകളുമായി ബാലൻസ് ചെയ്യില്ല എന്ന തിരിച്ചറിവിലാണ് അതൊക്കെ വേണ്ടെന്നു വെച്ചത്. തിരികെ വിദേശവാസി ആകേണ്ടി വന്നപ്പോളും നാട്ടിൽ നില്ക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഇടയ്ക്കിടെ തോന്നാറുണ്ട്, എന്നാൽ നാട്ടിൽ പോയാൽ ജോലി കിട്ടാനോ ഒരു സംരംഭം തുടങ്ങാനോ ഉള്ള ബുദ്ധിമുട്ടു ആലോചിച്ചാൽ ഇത് തന്നെയാണ് ശരിയായ തീർമാണമെന്നും തോന്നും.
ഈ സത്യങ്ങൾ ഒക്കെ നിലനിൽക്കുന്ന എന്റെ നാട്ടിലാണ് ഡിഗ്രി പോലുമില്ലാത്ത ഒരാൾ ഓപ്പറേഷൻസ് മാനേജർ ആവുന്നത്, അതും കേരളത്തിലെ IT മേഖലയിൽ. ഇനിയിപ്പോൾ ചിലർ ചോദിക്കുന്ന പോലെ വലിയ വിദ്യാഭ്യാസമൊന്നുമല്ലതെ ചില ബിസിനസ് പേഴ്സൺസ് വിജയിച്ച കഥകളുണ്ടാവും. പക്ഷെ അവരൊക്കെ developer അല്ലെങ്കിൽ innovator ഒക്കെയാണ്. ഒരു കമ്പനിയുടെ ഓപ്പറേഷൻസ് എന്ന് പറയുമ്പോൾ day-to -day ആക്ടിവിറ്റീസിലെല്ലാം പങ്കാളിയാവണം. അതേക്കുറിച്ചു കൃത്യമായ ബോധ്യവും പ്രൊഫഷണൽ ക്വാളിഫിക്കേഷനുമുണ്ടാവണം. അത്തരമൊരു ക്യാൻഡിഡേറ്റ് മുന്നോട്ടു വരുമ്പോൾ അവരുടെ certificates ഡബിൾ-ചെക്ക് ചെയ്യും. സൂപ്പർവൈസൽ റോളിലുള്ള കുറഞ്ഞത് മൂന്ന് റെഫെറെൻസുകളെങ്കിലും സപ്പോർട്ടീവ് ആയിരിക്കുകയും വേണം. എന്നിട്ടും ഇന്റര്വ്യൂ അടക്കമുള്ള നിരവധി കടമ്പകൾ (depends upon the HR policies ) കടന്നിട്ടു മാത്രമേ ആ റോളിലേക്ക് അവർക്കെത്താൻ കഴിയൂ.
ഇത്രത്തോളം പ്രോസസിങ് കഴിഞ്ഞിട്ട് ഓപ്പറേഷൻസ് മാനേജർ ആയതാണ് സ്വപ്ന എങ്കിൽ തീർച്ചയായും അവരൊരു മിടുക്കിയാണ്. ഇനി അതല്ല ആരോപണങ്ങളിൽ പറയുന്നതാണ് സത്യമെങ്കിൽ ഈ സിസ്റ്റം ചതിച്ചത് വേറെയാരെയുമല്ല, ആദ്യം തന്നെ ഞാൻ പറഞ്ഞ 9 .43 % ആളുകളെയാണ് ,ആരുടെയും വക്കാലത്തില്ലാതെ ജീവിക്കാൻ , നുണയോ കള്ളത്തരമോ ഇല്ലാതെ മറ്റുള്ളവരുടെ മുഖങ്ങളിലേക്കു നോക്കുവാൻ ധൈര്യപൂർവം പൊരിവെയിലത്തു പണിയെടുക്കുന്ന നമ്മുടെ ചെറുപ്പക്കാരെയാണ്. പൊടിപിടിച്ചും ചിതലരിച്ചും കുറെയധികം സെർട്ടിഫിക്കറ്റുകളുമായി ഓരോ വീട്ടിലും ഉള്ളു പിടയുന്ന കുറേ നെടുവീർപ്പുകളേയും കുഞ്ഞുങ്ങളെയും കുടുംബത്തെയും വിട്ടു മരുഭൂമികളിൽ അലയുന്ന കുറേ സ്വപ്നങ്ങളേയും കാണാതെ പോകുന്ന നമ്മുടെ സ്വന്തം നാട്… It ‘s a shame !