ഇത് ഹിന്ദുത്വ എന്ന കാട്ടുതീയാണ്‌, ഇതിനെ യാഗമെന്ന് വിളിക്കുന്ന കഴുതപ്പുലികൾ ഇവിടെയുണ്ട്

0
77
Ann Palee
സ്‌കൂളിൽ പഠിക്കുമ്പോൾ ബാബ്‌റി മസ്ജിദ് തകർന്നതിനെപ്പറ്റിയും തുടർന്നുണ്ടായ കലാപങ്ങളെപ്പറ്റിയും പ്രസംഗമത്സരത്തിൽ പറഞ്ഞിട്ടുണ്ട്. മതസൗഹാർദ്ദമായിരുന്നു വിഷയം. ഇന്ത്യ മുഴുവനുമുള്ള ജനങ്ങൾ ഒരേപോലെ ഭയപ്പെട്ട, സങ്കടപ്പെട്ട, അത്രയേറെ മതസ്പർദ്ധ നിറഞ്ഞ മറ്റൊരു ദുരന്തം അന്നത്തെക്കാലത്തുള്ള കുട്ടികൾക്ക് ഓർമ്മിച്ചെടുക്കാൻ കഴിയുമായിരുന്നില്ല. ആ സംഭവങ്ങളെല്ലാം മോശമാണെന്ന തിരിച്ചറിവ് ഇല്ലാത്ത ഒരാളെപ്പോലും ഓർമ്മിക്കാനും കഴിയില്ല.
2002 ൽ ഗോധ്ര കലാപം നടക്കുമ്പോൾ കോളേജിൽ അതിനെപ്പറ്റി ചർച്ചയും വിശകലനവുമൊക്കെ ഉണ്ടായപ്പോൾ പങ്കെടുത്തവരിൽ ഹിന്ദുവെന്നോ മുസ്ലിമെന്നൊ വ്യതാസമുണ്ടായിരുന്നില്ല. ഒരിയ്ക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണതെന്ന തോന്നൽ എല്ലാവരിലുമുണ്ടായിരുന്നു.
ഇന്നിപ്പോൾ ഡൽഹി ചുട്ടു പൊള്ളുകയാണ്.വർഷങ്ങൾ കഴിയുന്തോറും കാട്ടുതീയുടെ ശക്തിയും ഉയരവും ഏറുകയെന്ന് ഭൗമശാത്രജ്ഞർ പറയുന്നത് ശരിയാണ്. സൂക്ഷിച്ചില്ലെങ്കിൽ ഇന്ത്യ ഒട്ടാകെ പടരാൻ സാദ്ധ്യതയുള്ള ആഴിയാണവിടെ ഒരുങ്ങുന്നത്. എന്നാൽ അതിനെനോക്കി യാഗമെന്ന് വിളിക്കുന്നവർ നമ്മുടെ നാട്ടിലുമുണ്ടെന്ന് അറിയുമ്പോൾ മുള്ള് കുത്തുന്ന വേദനയാണ്. ഇതൊക്കെ ആവശ്യമാണെന്ന് പ്രത്യക്ഷമായും പരോക്ഷമായും പറയുന്നവർ. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസമുള്ള ചിലർ, അവർക്കൊപ്പം ‘എന്തൊക്കെപ്പറഞ്ഞാലും…’ എന്ന നിഷ്കളങ്കശബ്ദത്തിൽ ഇതിനെ ന്യായീകരിക്കാൻ നിൽക്കുന്ന മറ്റു ചിലർ.
ബാബ്‌റി മസ്ജിദ് തകർന്ന പോലെ ഗോദ്ര കലാപം പോലെ, വലിയ ഞെട്ടലൊന്നുമുണ്ടാക്കാതെ കുറെ മനുഷ്യജീവനുകൾ മണ്ണിലടിയുമ്പോൾ നമ്മുടെ സഹിഷ്ണുതയും പ്രതീക്ഷയുമെല്ലാം ഏതു രൂപം കൈക്കൊണ്ടുവെന്ന് വിശകലനം നടത്തുന്നതും നല്ലതാണ് .ചില വൈറസുകളെപ്പോലെ നമ്മെയെല്ലാം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന DNA ഘടകങ്ങൾ elavated mutation റേറ്റിലൂടെ, സ്വാഭാവികമായ തെരഞ്ഞെടുപ്പുകൾ നടത്തി ഇനി മേലിൽ മതവിഷക്കാറ്റിൽ പേടിക്കേണ്ട എന്ന് നമ്മളെ പഠിപ്പിക്കുകയാണോ? ഇതിനപ്പുറമുള്ള നന്മയൊന്നും ആഗ്രഹിക്കേണ്ട എന്ന് നാം കുഞ്ഞുങ്ങൾക്ക് കൂടി പറഞ്ഞു കൊടുക്കുകയാണോ
Advertisements