ഈ വിജയത്തെ വെറും ഉഡായിപ്പെന്നു വിളിക്കാൻ എന്തൊക്കെ പുതിയ നമ്പറും കൊണ്ടാവും ചില നാർസിസ്റ്റുകൾ വരിക

0
217
Ann Palee
പഴയ ഗ്രീക്ക് മിത്തോളജിയിലെ നാർസിസസ്സിന്റെ കഥ ഓർക്കുന്നുണ്ടോ? സ്വന്തം മുഖം തെളിഞ്ഞു വന്ന ജലാശയത്തിലേക്ക് നോക്കി, ആ സൗന്ദര്യം മാത്രം ആസ്വദിച്ച്, മറ്റെല്ലാം മറന്ന് ഒടുവിൽ ഒരു പൂവായി (വെള്ളത്തിലായതു കൊണ്ട് താമരയാവാം)മാറിയ നാർസിസസ് !
ആ പേരിൽ ഒരു പേഴ്സണാലിറ്റി ഡിസോർഡർ കൂടിയുണ്ട്, ‘നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ’.
Ann Palee
Ann Palee

അതേപ്പറ്റി കേട്ടിട്ടില്ലാത്തവരുണ്ടെങ്കിലും ആ അവസ്ഥയുള്ള ചിലരെയെങ്കിലും പരിചയമില്ലാത്തവരുണ്ടാവില്ല. അവനവനാണ് ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ സംഭവം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യരാണവർ.വലിയ വിജയങ്ങളും അധികാരങ്ങളും തങ്ങളിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്ന ഇവർക്ക് ആരാധകവൃന്ദവുമുണ്ടാവാം. പക്ഷെ തങ്ങളുടെ ഗുണത്തിന് വേണ്ടി ഇവരെ ഉപയോഗിക്കുമെന്നല്ലാതെ ഒരുത്തനോടും ഒരു സ്നേഹമോ അനുകമ്പയോ ഇവർക്ക് ഉണ്ടാവാറില്ല. അവരെപ്പറ്റി പറയാനുള്ള മറ്റൊരു പ്രത്യേകത എന്താന്ന് വെച്ചാൽ ജീവിതത്തിലെ ഒരു നഷ്ടങ്ങൾക്കും തോല്വികള്ക്കും ഇവർ ഉത്തരവാദിത്വമെടുക്കില്ല എന്നാണ്.

ഉദാഹരണത്തിന് ഇന്നിപ്പോ ഇവരൊരു വണ്ടി ഇടിച്ചാൽ അതിനു കാരണം എഴുപതു വര്ഷം മുൻപ് അവിടെ നിന്നൊരു മരം വെട്ടിക്കളഞ്ഞതാണെന്നു പറയും. അവർ പഠിപ്പിക്കുന്ന സ്‌കൂളിലെ കുട്ടികൾ പരീക്ഷയ്ക്ക് തോറ്റാൽ അതിനു കാരണം അറുപതു വർഷം മുൻപുള്ള സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ നിരുത്തരവാദിത്വപരമായ നയങ്ങളാണെന്നും പ്രസ്താവന ഇറക്കും.
ഈ പ്രസ്താവനകളൊക്കെ വെറുതെയങ്ങു പറയുകയല്ല , മറിച്ച് അതിനു വേണ്ടവിധമുള്ള കരച്ചിൽ, ഏങ്ങലടി, വിതുമ്പൽ എല്ലാം കൃത്യസ്മയങ്ങളിൽ കൂട്ടിച്ചേർക്കുകയും ചെയ്യും. അത് കാണുന്നതോടെ ആരധകവൃന്ദം വീണ്ടും ഇവരെ വിശ്വസിക്കും, സമാധാനിപ്പിക്കും, നല്ലൊരു പുലരി കാത്തുനിൽക്കുന്നുവെന്ന് ആശ്വസിപ്പിക്കും.
ഇന്നിപ്പോ ന്യൂഡൽഹിയിൽ ഒരു മിടുമിടുക്കൻ ചൂലുകൊണ്ട് എല്ലാം അടിച്ചു വാരി വൃത്തിയാക്കിയിട്ടുണ്ട്. നാട്ടുകാർക്കും വോട്ടര്മാര്ക്കും അഭിമാനവും പ്രതീക്ഷയും നൽകുന്ന വിജയം. അത് വെറും പൊള്ളയായ വാഗ്ധാനങ്ങളിൽ നേടിയെടുത്തതല്ല , മറിച്ച് വികസനവും പൊതുജനക്ഷേമവും ലക്‌ഷ്യം വെച്ചുള്ള സുതാര്യമായ പ്രവർത്തനങ്ങൾ കൊണ്ട് നേടിയെടുത്തതാണ്. അരവിന്ദ് കെജ്രിവാളിനും ടീമിനും അഭിനന്ദനങ്ങൾ !
ഒപ്പം ഇതിനൊയൊക്കെ വെറും ഉഡായിപ്പെന്നു വിളിക്കാൻ പുതിയ എന്തൊക്കെ നമ്പറും കൊണ്ടാവും ചിലർ വരിക എന്ന ചിന്തയുമുണ്ട്. ആ ചിന്ത അങ്ങ് ചൂട് പിടിച്ചപ്പോൾ നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്ഡനിപ്പിനെപ്പറ്റി പറയാൻ തോന്നിയതാണ്, ബോറടിച്ചവരും വിഷമം തോന്നിയവരും ഒന്ന് ക്ഷമിക്കൂ, നിങ്ങളുടെയൊക്കെ വികസനവും നന്മയും മാത്രമാണെന്റെ ലക്‌ഷ്യം , ങ്ങീ, ങ്ങീ ങ്ങീ …
#goodwishesaravindkejriwal