അവസാനം കുറ്റസമ്മതവുമായി അണ്ണാ ഹസാരെ

201
അവസാനം കുറ്റസമ്മതവുമായി അണ്ണാ ഹസാരെ. 2014 ൽ ബി ജെ പി അധികാരം പിടിക്കാൻ തന്നെ കരുവാക്കി എന്നാണ് അണ്ണാ ഹസാരയുടെ കുറ്റ സമ്മതം. മഹാരാഷ്ട്രയിലെ റേൽഗാൻ സിദ്ധി ഗ്രാമത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയാണ് ബി ജെ പി അധികാരത്തിൽ വരുവാൻ താനും ഒരു കാരണമായി എന്ന അണ്ണാ ഹസാരയുടെ ഏറ്റുപറച്ചിൽ. 2014 ഇത് ,ബി ജെ പി യും പിന്നീട് ആം ആദ്മിയും തന്നെ ഉപയോഗിക്കുകയായിരുന്നു. ലോക്പാലിനെതിരെയുള്ള തന്റെ സമരം കേന്ദ്രത്തിൽ അധികാരത്തിൽ വരൻ ബി ജെ പി യും ഡൽഹിയിൽ അധികാരത്തിലേറാൻ ആം ആദ്മിയും ഉപയോഗിച്ചു . നിലവിൽ ഈ രണ്ട് പാര്ടികളുമായും തനിക്ക് യാതൊരു ബന്ധവും ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സ്വേച്ഛാധിപത്യ രീതിയിലേക്കും ജനങ്ങളെ തെറ്റായ രീതിയിലേക്കും നരേന്ദ്ര മോദി നടത്തുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2014 ൽ അന്നത്തെ യൂ പി എ സർക്കാരിനെതിരെയും പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെയും ഏറ്റവും വലിയ സമരം നടത്തിയ വ്യക്തി ആയിരുന്നു അണ്ണാ ഹസാരെ. മൻമോഹൻസിങ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ച ലൈക്‌പാൽ ബില്ലിനെതിരെ ആയിരുന്നു പ്രമുഖ ഗാന്ധിയൻ അണ്ണാ ഹസാരെയുടെ സത്യാഗ്രഹ സമരം. അന്നത്തെ പ്രതിപക്ഷമായിരുന്ന ബി ജെ പിയെ പോലും പിന്നിൽ നിർത്തുന്ന അണ്ണാ ഹസാരയുടെ സമരത്തെ ശരിക്കും ബി ജെ പി മുതലെടുക്കുകയായിരുന്നു. ആ സമരത്തെ സ്പോൺസർ ചെയ്യന്നത് ബി ജെ പി ആണ് എന്നത് അന്ന് തന്നെ ഉയർന്നു കേട്ട ആരോപണം ആയിരുന്നു, ആ ആരോപണത്തെ ശരി വയ്ക്കുന്ന കുറ്റസമ്മതമാണ് ഇന്ന് അണ്ണാ ഹസാരെ നടത്തിയിരിക്കുന്നത്. അന്ന് അണ്ണാ ഹസാരെയുടെ വളം കൈ ആയി നിന്നവരാറായിരുന്നു ഇന്നത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും, ഐ എ എസ് ഓഫീസർ കിരൺ ബേദിയും. പ്രശാന്ത് ഭൂഷണും ഒക്കെ. ബി ജെ പി സർക്കാർ അധികാരത്തിൽ കയറിയത്തോട് കൂടി അണ്ണാ ഹസാരെ സമരത്തിൽ നിന്നും പിന്തിരിഞ്ഞു. അണ്ണാ ഹസാരയുടേത് ബി ജെ പി സ്‌പോൺസേർഡ് സത്യാഗ്രഹമായിരുന്നു എന്ന സംശയത്തിന്റെ അക്കഎം കൂട്ടുന്നതായിരുന്നു ആ പിന്തിരിയൽ. മാത്രമല്ല പിന്നീട് ജനവിരുദ്ധ നയങ്ങൾ ഒരു ഘോഷയാത്ര പോലെ ബി ജെ പി സർക്കാർ സ്വീകരിച്ചപോളും, രാജ്യത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും ബി ജെ പി സർക്കാർ കശാപ്പ് ചെയ്തപോലും അണ്ണാ ഹസാരയുടെ സ്വോരം ഒരിടത്തും ഉയർന്ന കേട്ടില്ല, പ്രതിക്ഷേധമോ സമരമോ എവിടെയും കണ്ടില്ല. ഹസാരയുടെ ഗ്രൂപ്പും പലതായി പിളർന്നു. കെജ്രിവാളിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി. അന്ന് കിരൺ ബേദിയും പ്രശാന്ത് ഭൂഷണും കെജ്രിവാളിനൊപ്പം കൂടി. പിന്നീട് അധികാര വാദം വലി മൂത്തപ്പോൾ ഇരുവരും ആം ആദ്മി വിട്ടു. കിരൺ ബേദി പിന്നീട് ബി ജെ പി യിൽ ചേരുകയും കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. മത്സരിച്ച് പരാജയപ്പെട്ട അവർ ഇപ്പോൾ പുതുച്ചേരിയുടെ ഗവർണറും കൂടിയാണ്. ഇന്നും ഹസാരയെയും അദ്ദേഹത്തിന്റെ അന്നത്തെ ടീമും ബി ജെ പി ക്ക് ശക്തി പകരുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രത്യക്ഷത്തിൽ അരവിന്ദ് കെജ്രിവാൾ ബി ജെ പി ക്കെതിരെ നിലപാടുകൾ സ്വീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ നയങ്ങൾ പലതും ബി ജെ പി ക്ക് സഹായകരമാവുന്നതാണ്. ഇപ്പോഴും അവരുടെ പൊതു ശത്രു കോൺഗ്രസ് ആണ് എന്നതിൽ നിന്ന് തന്നെ അന്ന് ഇവർക്ക് ബി ജെ പി സഹായം ലഭിച്ചിരിക്കാം എന്ന നിഗമനത്തിൽ എത്തിച്ചേരാം. ഇക്കഴിഞ്ഞ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കില്ല എന്നറിഞ്ഞിട്ടും കെജ്രിവാൾ നിർത്തിയ സ്ഥാനാർത്ഥികൾ വോട്ട് ഭിന്നിപ്പിച്ചതാണ് ബി ജെ പി യെ അവിടെ അധികാരത്തിൽ കയറ്റിയത്. പരസ്യമായി സമദൂര നിലപാട് സ്വീകരിക്കുന്നു എന്ന് പറയുമ്പോഴും ഇവർ രഹസ്യമായി ബി ജെ പി യെ ശക്തിപ്പെടുത്തുകയാണ് അന്നും ഇപ്പോളും. സ്ഥിതിഗതികൾ ഇത്ര വഷളായിട്ടും ലോക്പാൽ മോഡൽ സമരത്തിന് അണ്ണാ ഹസാരെ തുണിയത്തിനും കാരണം ഇതാണ്. ഗാന്ധിസം എന്ന ആശയത്തിന്റെ മറവിൽ ബി ജെ പി ക്ക് വേണ്ടി പണിയെടുത്തതിന്റെ കുറ്റസമ്മതം തന്നെയാണ് ഹസാരെയുടെ നാവിൽ നിന്നും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
(കടപ്പാട്)