നയന്‍താര നായികയായി എത്തിയ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് പരാതി. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്തിരുന്നു. നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലാണ് കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍.ടി. മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്.

ശ്രീരാമനും സീതയും മാംസഭക്ഷണം കഴിച്ചിരുന്നുവെന്ന് സിനിമയിലെ നായകന്‍ പറയുന്നു. പൂജാരിമാരുടെ കുടുംബത്തിലെ പെണ്‍കുട്ടി പ്രേമിക്കുന്നത് മുസ്ലിം ചെറുപ്പക്കാരനെയാണ്. ഇവയെല്ലാം ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സോളങ്കി ഉന്നയിക്കുന്നത്. ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ 29-ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരുന്നു

അന്നപൂരണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഹിന്ദുത്വവാദികളുടെ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയതിന് നയന്താരക്കെതിരെ വീണ്ടും കേസെടുത്തു . നയന്‍താര ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ താനെ പൊലീസാണ് കേസെടുത്തത്. മീരാഭയാന്ദര്‍ സ്വദേശിയായ 48 കാരന്‍ നല്‍കിയ പരാതിയിലാണ് താനെ ജില്ലയിലെ നയാ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ‘അന്നപൂരണി’ എന്ന ചിത്രത്തില്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചില രംഗങ്ങള്‍ ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് എടുത്തത്.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153എ, 295എ , 505 (2), 34 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി താരത്തിനും നിര്‍മ്മാതാവും ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി താനെ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.സിനിമ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയിലുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് സിനിമ നീക്കം ചെയ്തു.

ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം മുംബൈയിലും രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശ്രീരാമനും സീതയും മാംസാഹാരം കഴിച്ചിരുന്നുവെന്ന തരത്തിലുള്ള സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ദക്ഷിണ മുംബൈയിലെ ലോകമാന്യ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലും ഓഷിവാര പൊലീസ് സ്റ്റേഷനിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

അന്നപൂർണി: ദ ഗോഡ്‌സ് ഓഫ് ഫുഡ് റിവ്യൂ

Muhammed Sageer Pandarathil

മതവികാരം വ്രണപ്പെടുത്തിയെന്ന വിമർശനത്തെ തുടർന്ന് നെറ്റ്ഫ്ലിക്സ് പിൻവലിച്ച നയൻതാരയുടെ 75 ആമത്തെ ചിത്രമായ അന്നപൂർണി: ദ ഗോഡ്‌സ് ഓഫ് ഫുഡ് പിൻവലിക്കുന്നതിനുമുമ്പേ കാണാൻ പറ്റി. നവാഗതനായ നിലേഷ് കൃഷ്ണ സംവിധാനം ചെയ്‌ത് ഡിസംബർ 1 ആം തിയതി തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം ഡിസംബർ 29 ആം തിയതിയാണ് നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം തുടങ്ങിയത്.
ഹിന്ദു മത യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള കോർപ്പറേറ്റ് ഷെഫായാണ് നയൻ താര ഇതിൽ അഭിനയിക്കുന്നത്. ഇതിലെ മറ്റു താരങ്ങൾ ജയ്, സത്യരാജ്, കെ എസ് രവികുമാർ, അച്യുത് കുമാർ, റെഡിൻ കിംഗ്‌സ‌ി, കുമാരി സച്ചു, കാർത്തിക് കുമാർ, രേണുക, സുരേഷ് ചക്രവർത്തി, പൂർണിമ രവി എന്നിവരാണ്.

ഇനി ചിത്രത്തിലേക്ക് കടക്കാം. വംശപരമ്പര ശ്രീരംഗ ക്ഷേത്രത്തിലെ ഭക്തർക്കുള്ള നിവേദ്യം പാചകം ചെയ്യുന്ന രംഗരാജന്റെ മകളാണ് അന്നപൂരണി. രംഗരാജൻ പഠിപ്പുള്ള ആളാണെങ്കിലും ദൈവത്തെ സേവിക്കാനായി ജോലിയെല്ലാം വേണ്ടെന്ന് വെച്ച് ക്ഷേത്രജീവനക്കാരനായി കഴിയുകയാണ്. ചെറുപ്പത്തിൽ തന്നെ അച്ഛന്റെ ഈ പാചക കൈപുണ്യം കണ്ട് അവൾക്കും ഒരു പാചകവിദഗ്ധയാവാന്‍ ആഗ്രഹമുണ്ടാവുന്നു. അതോടൊപ്പം അവൾ ചെറുപ്പത്തിൽ ടിവിയിൽ കണ്ടുകൊണ്ടിരുന്ന കോർപ്പറേറ്റ് ഷെഫ് ആനന്ദ് സുന്ദരരാജന്റെ പരിപാടികളും അതിലേക്ക് അവളെ കൂടുതൽ അടുപ്പിക്കുന്നു. ഈ കഥാപാത്രം ചെയ്യുന്നത് സത്യരാജ് ആണ്.

എന്നാല്‍ ഹോട്ടൽ മാനേജ്‌മെന്റ് ബിരുദ പഠനത്തിനയ്ക്കാൻ അവളുടെ വീട്ടുകാർക്ക് ആഗ്രഹമില്ല. അതിന്റെ മുഖ്യകാരണമായി അവർ പറയുന്നത് സസ്യഭുക്കായ അവൾക്ക് സസ്യേതര ഭക്ഷണം പാകം ചെയ്യേണ്ടി വരുമെന്നാണ്. എന്നാൽ വീട്ടുകാർ അറിയാതെ അവൾ ഹോട്ടൽ മാനേജ്‌മെന്റ് ബിരുദപഠനം തിരഞ്ഞെടുക്കുന്നു. എംബിഎ ചെയ്യുന്നുവെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച് അതേ സർവകലാശാലയിൽ തന്നെ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന് രഹസ്യമായി ചേരുകയും ചെയ്യുന്നു. അവിടെ അവള്‍ പല പ്രതിസന്ധികളും നേരിടുമ്പോൾ സഹപഠിതാവും ചിത്രത്തിലെ നായക കഥാപാത്രവുമായി ജയ് അവതരിപ്പിക്കുന്ന ഫര്‍ഹാന്‍ അവളെ മോട്ടിവേറ്റ് ചെയ്യാൻ രാമായണത്തിലെ ചില ശ്ലോകങ്ങൾ ചൊല്ലി ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് പറയുന്നു.

ഒരു ദിവസം അവൾ പഠനത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ചിക്കൻ ലെഗ് തിന്നുമ്പോൾ അവളുടെ പിതാവ് കൈയ്യോടെ പിടികൂടി. തുടർന്ന് വിവാഹത്തിന് സമ്മദിക്കേണ്ടി വരുന്നു. കല്യാണ ദിവസം ഫർഹാനൊപ്പം ചെന്നൈയിലേക്ക് ഓടിപ്പോകുന്ന അവൾ കുറച്ചു ബുദ്ധിമുട്ടുകൾക്ക് ശേഷം കോർപ്പറേറ്റ് ഷെഫ് ആനന്ദ് സുന്ദരരാജന്റെ ഹോട്ടലിൽ അവൾ ഷെഫായി ജോലി നേടുന്നു. എന്നാൽ അവിടെത്തെ മുഖ്യ ഷെഫ് സുന്ദരരാജന്റെ മകനായ അശ്വിൻ ആണ്.

കാർത്തിക് കുമാർ ചെയ്യുന്ന ഈ കഥാപാത്രത്തിന് ഇവളുടെ നിയമയത്തിൽ ഇഷ്ടക്കേട് ഉണ്ടാകുന്നു. ഒരു ദിവസം അവിടെ അതിഥിയായി എത്തിയ ഫ്രാൻസ് പ്രസിഡന്റിന്റെ മതിപ്പ് നേടുന്നത്തോടെ ഷെഫ്-ഡി-കുസിൻ ആയി മാറുന്നു. ഇത്‌ അശ്വിനിൽ കൂടുതൽ വിരോധം ഉണ്ടാക്കുന്നു. തുടർന്ന് ഒരു രാത്രി അന്നപൂർണി മാത്രമുള്ളപ്പോൾ ഹോട്ടലിലെ കിച്ചനിൽ ഒരു തീപ്പിടുത്തം ഉണ്ടാക്കുന്നു. ഈ അപകടത്തിൽ അവൾക്ക് രുചി അറിയാനുള്ള ഗുണം നഷ്ടമാകുന്നു. എന്നാൽ കഠിനാധ്വാനത്തിലൂടെ, ഇന്ത്യയിലെ ഏറ്റവും മികച്ച പാചകക്കാരനാകാനുള്ള മത്സരത്തിൽ അവൾ രുചി നഷ്ടപ്പെട്ടിട്ടും വിജയിക്കുന്നു. ഈ വിജയ പാചകത്തിനു മുമ്പവൾ നമസ്കാരം നിർവഹിക്കുന്നുണ്ട്. ഒപ്പം അവളുടെ ഫർഹാനോടുള്ള സ്നേഹവും ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഉണ്ടായ ആരോപണങ്ങളാണ് ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിക്കാൻ കാരണമെന്നാണ് അറിയുന്നത്. സീ സ്റ്റുഡിയോസ്, നാട് എസ്എ സ്റ്റുഡിയോസ്, ട്രൈഡന്റ് ആർട്സ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യനും എഡിറ്റിംഗും പ്രവീൺ ആൻ്റണിയും സംഗീതം തമൻ എസുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

You May Also Like

ഏവരെയും ഞെട്ടിച്ചുകൊണ്ട് ലളിത് മോദിയും സുസ്മിത സെന്നുമായുള്ള ഡേറ്റിങ് ഫോട്ടോസ് വൈറലാകുന്നു

ഐ പി എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദി മുൻ വിശ്വസുന്ദരി സുസ്മിത സെന്നുമായുള്ള…

വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം “പന്തം” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം “പന്തം” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി ‘വെള്ളിത്തിര പ്രൊഡക്ഷൻസ്‌’ നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ…

കലാ സംവിധാനം 100 മാർക്ക്

കലാ സംവിധാനം 100 മാർക്ക്, ഒരു മികച്ച ആവിഷ്കാരം ആ സിനിമ  ധീരജ് ദിവാകർ ചെക്കാട്ട്…

അത് എന്നെ നന്നായി ബാധിച്ചു. അങ്ങനെയാണ് സിനിമ വിടാൻ തീരുമാനിക്കുന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനാഥ് ഭാസി.

കേരളത്തിലെ യുവാക്കളുടെയും യുവതികളുടെയും ഹരമാണ് ശ്രീനാഥ് ഭാസി. അഭിനയിക്കുന്ന എല്ലാ സിനിമകളിലും തൻറെതായ് വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രത്യേക കഴിവുള്ള താരമാണ് ഭാസി.