ഇന്നലെ ചെയ്തോരബദ്ധം, മൂഢർക്ക് ഇന്നത്തെ ആചാരമായി
പണ്ട് പല വീടുകളിലും വിവാഹപ്രായം കഴിഞ്ഞ അഞ്ചാറ് പെൺമക്കൾ ഉണ്ടായാൽ ,പെൺമക്കൾ വീടിൻ്റെ ശാപമായി കരുതിയ കാലം. പെൺമക്കൾ
239 total views, 1 views today

Annil Kumar AR
* ഇന്നലെ ചെയ്തോരബദ്ധം, മൂഢർക്ക് ഇന്നത്തെ ആചാരമായി. *
പണ്ട് പല വീടുകളിലും വിവാഹപ്രായം കഴിഞ്ഞ അഞ്ചാറ് പെൺമക്കൾ ഉണ്ടായാൽ ,പെൺമക്കൾ വീടിൻ്റെ ശാപമായി കരുതിയ കാലം. പെൺമക്കൾ കൂടുതൽ ഉള്ള വീടുകളിൽ നിന്നും വിവാഹം ചെയ്യാൻ കാരണവന്മാർ സമ്മതിക്കില്ല. പുര നിറഞ്ഞു നിൽക്കുന്ന പെൺകുട്ടികളെ ,”കെട്ടി ” കൊണ്ടു പോകുന്നതിന് സ്ത്രീധനം കൊടുക്കുന്ന ആചാരം ആരോ ഉണ്ടാക്കി.അന്ന് പുരയിടങ്ങൾ, കൃഷിയിടങ്ങൾ, നിലം, കറവപ്പശുക്കൾ, വണ്ടിക്കാളകൾ, സ്വർണ്ണം, വെള്ളി, മുതലായവ സ്ത്രീധനമായി വരന് കൊടുക്കുന്ന ഒരു സമ്പ്രദായം തുടങ്ങി.
ഇന്ന് കാലം മാറിയെങ്കിലും ഈ സ്ത്രീധനം എന്ന ദുരാചാരത്തെ നമ്മൾ കൊണ്ടു നടക്കുന്നു. ഇന്ന് പൊങ്ങച്ചം കാണിക്കാൻ, കനത്ത സ്ത്രീധനം കൊടുക്കുന്നത് ,നമ്മുടെ ഫാഷനായി മാറി. കിലോ കണക്കിന് സ്വർണ്ണവും, ആഡംബരക്കാറും സ്ത്രീധനമായി കൊടുക്കുമ്പോൾ ഒരു കാര്യം ചിന്തിക്കണം, ഈ സ്വർണ്ണമോ, കാറോ കല്യാണദിവസം കഴിഞ്ഞ് വിറ്റാൽ എന്തു കിട്ടും? ഈ കച്ചവടത്തിൽ ആർക്കാണ് ലാഭം?
വിവാഹകമ്പോളത്തിൽ ഏറ്റവും ഡിമാൻ്റ് സർക്കാർ ഉദ്യോഗസ്ഥന്മാർക്കാണ്.പ്രേമവിവാഹത്തിൽ ഏർപ്പെടുന്ന പെൺകുട്ടികൾ വീരശൂരപരാക്രമികളായ ക്രിമിനൽസിനെ വരിക്കുകയും, വിവാഹശേഷം ദുഃഖിക്കുകയും ചെയ്യുന്നു.
മാതാപിതാക്കൾ അവരുടെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും ചെലവഴിച്ചാണ് പെൺമക്കളുടെ വിവാഹം നടത്തുന്നത്.പെൺകുട്ടി ജനിക്കുമ്പോഴെ മാതാപിതാക്കളുടെ മനസ്സിൽ തീയാണ്. അതുകൊണ്ടാണ് പെൺകുഞ്ഞുങ്ങളെ ഗർഭപാത്രത്തിൽ വച്ചു തന്നെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യ, നാട്ടിൽ പെരുകുന്നത്.
ഇന്ന് നാട്ടിൻ പുറത്ത് പെൺകുട്ടികൾ എണ്ണത്തിൽ കുറവും ആൺകുട്ടികൾ കൂടുതലുമാണ്. ഇന്ന് പുര നിറഞ്ഞു നിൽക്കുന്ന പുരുഷന്മാരുടെ കാലമാണ്.
എൻ്റെ നാട്ടിൽ 20 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ പെൺകുട്ടികൾ ഇല്ല.പക്ഷേ, ‘ഉദ്യോഗസ്ഥരല്ല “,എന്ന ഒറ്റ കാരണത്താൽ വിവാഹം കഴിക്കാൻ പറ്റാത്ത , സൽസ്വഭാവികളായ നിരവധി യുവാക്കൾ എൻ്റെ നാട്ടിലുണ്ട്.ഇവരിൽ ആരെങ്കിലും സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ തയ്യാറായാൽ ,അവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന സമൂഹം.
രാഷ്ട്രീയത്തിലും,ബിസിനസ്സിലും ശോഭിക്കുന്ന പെൺകുട്ടികൾക്കും, സർക്കാർജോലിയുള്ള പെൺകുട്ടികൾക്കും സ്ത്രീധനപീഢനം ഉണ്ടാകാറില്ല. വിദ്യാഭ്യാസകാലത്തു തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്ന മാതാപിതാക്കളുടെ മനോഭാവം മാറണം.പെൺകുട്ടിയുടെ വിദ്യാഭ്യാസ, തൊഴിൽ, ജീവിതനിലവാരം ഉയർന്നാൽ ,അവരെ “പുരുഷധനം” തന്ന് വിവാഹം കഴിക്കാൻ ആളു വരുന്ന ,കാലം വരുമെന്ന് പ്രത്യാശിക്കാം.
240 total views, 2 views today
