Connect with us

Entertainment

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Published

on

Dileep Mpk സംവിധാനം ചെയ്ത ‘അന്നുപെയ്ത മഴയിൽ’ എന്ന ഷോർട്ട് മൂവി അപവാദങ്ങളിൽ കുടുങ്ങി ജീവിതം നഷ്ടപ്പെടുത്തിയവർക്ക് സമർപ്പിക്കേണ്ട കലാസൃഷ്ടിയാണ്. മനസാവാചാകർമ്മണാ അറിയാത്ത കാര്യങ്ങൾക്കു മറുപടി പറയേണ്ടിവരിക എന്നത് എന്തുമാത്രം വേദനിപ്പിക്കുന്നതാണ് അല്ലെ ? അത്തരത്തിലൊരു അനുഭവമാണ് ഇതിലെ കഥാനായകൻ ആയ വിനീഷിനും നേരിടേണ്ടിവന്നത്. ഈ മൂവി നമ്മെ പഴയൊരു കാലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒന്നാണ്. നമുക്ക് ചില തിരിഞ്ഞുനോട്ടങ്ങൾ സമ്മാനിക്കുന്ന ഒന്നാണ്. ബെല്ലടി ശബ്ദങ്ങൾക്കൊപ്പം ആരുടെയൊക്കെയോ മുഖങ്ങൾ നിങ്ങളുടെ മനസിലേക്ക് കയറി വരുന്നില്ലേ ?

ചിലരെ മനഃപൂർവ്വം അപവാദങ്ങളിൽ കുരുക്കി മുഖം രക്ഷിക്കുന്നവരുടെ ലോകമാണ് ഇത്. വിദ്യാലയങ്ങളിലും സർക്കാരോഫീസുകളിലും എന്നുവേണ്ട എവിടെയും അപവാദക്കാർ രംഗത്തുണ്ട്. അവരോടു ഇണങ്ങി നിൽക്കാത്ത ആരെയും അവർ ഉപദ്രവിച്ചുകൊണ്ടേയിരിക്കും. ഈ ഷോർട് മൂവിയിലെ വിനീഷ് അത്തരത്തിൽ ഒരു ഇരയാണ്. അവൻ ചെയ്ത കുറ്റം താൻ പഠിക്കുന്ന സ്ഥാപനത്തിൽ മനസ്സിനിഷ്ടപ്പെട്ട പെൺകുട്ടിയെ ഒന്ന് പ്രണയിച്ചുപോയി എന്നത് മാത്രമാണ്. അവൾക്കും അവനോടു ഇഷ്ടമാണ്. അല്ലേലും ആണുംപെണ്ണും ഒന്ന് സംസാരിച്ചുപോയാൽ ആകാശമിടിഞ്ഞുവീഴും എന്ന് ചിന്തിക്കുന്ന പിന്തിരിപ്പന്മാരുടെ ലോകത്ത് വിനീഷ് മാത്രം തെറ്റുകാരനാകുന്നു.

അവരുടെ പ്രണയം അങ്ങനെ കൊഴുക്കുമ്പോൾ ആണ് ആ സ്‌കൂളിൽ നടന്ന ഒരു സംഭവത്തിന്റെ പേരിൽ അനാവശ്യമായി വിനീഷ് പഴികേൾക്കേണ്ടിവരുന്നത്. വിനീഷ് അവിടത്തെ ഒരു ‘പ്രേമരോഗി’യാണത്രെ, അതുകൊണ്ടു തന്നെ ആ സംഭവത്തിന്റെ ഉത്തരവാദിത്തവും വിനീഷിന്റെ പിടലിക്ക് ഇരുന്നോട്ടെ എന്ന് തീരുമാനിക്കുന്നു. ആരാണ് തീരുമാനിച്ചത് ? ഒരിക്കലും ഒരു വിദ്യാർത്ഥിയെയും ദ്രോഹിക്കാൻ പാടില്ലാത്തെ ഒരു അധ്യാപകൻ. അതും തന്റെ സഹപ്രവർത്തകനായ ഒരു ഞരമ്പുരോഗി അധ്യാപകനെ രക്ഷപെടുത്താൻ .

വിനീഷ് അങ്ങനെ അവിടെനിന്ന് പുറംതള്ളപ്പെടുകയാണ്. അന്ന് പെയ്ത ആ മഴയിൽ നനഞ്ഞുകൊണ്ടു, ഇരുട്ട് കയറിയ ഭാവിയെ ഓർത്തുകൊണ്ട് അവൻ കണ്ണുകൾ കൊണ്ടും പെയ്തിറങ്ങുകയാണ്. ആരും അവനുവേണ്ടി വാദിക്കാനോ അവനെ പിന്തുണയ്ക്കാനോ വന്നില്ല. അന്ന് പെയ്ത മഴയിൽ ഒഴുകിപ്പോയത് അവൻ ആഗ്രഹിച്ച ജീവിതംകൂടിയായിരുന്നു. സൊസെറ്റിയിൽ സ്റ്റാറ്റസ് സിമ്പലുകളോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ കൂടിയായിരുന്നു.

പക്ഷെ അവൻ തോൽക്കാൻ തയ്യാറായില്ല. വൈറ്റ്‌കോളർ ജോലിക്കു പകരം അവൻ കാക്കിയിട്ടു കൊണ്ട് ഓട്ടോക്കാരനായി. അവൻ ആരോടും പകവീട്ടാൻ നടന്നില്ല , സ്വന്തം ജീവിതത്തെ അവൻ സ്നേഹിക്കാൻ പഠിച്ചു . ദുർവിധി എന്നോർത്ത് പരിതപിച്ചു നടക്കാതെ ആ മഴയിൽ ആർത്തലച്ചു ഒഴുകിയ കാലത്തിനൊപ്പം അവനും ഒഴുകി സ്വന്തം ജീവിതത്തിന്റെ ഒരു തുരുത്തിൽ അടിഞ്ഞു. അവന്റെ മുഖത്തിപ്പോൾ നഷ്ടബോധങ്ങളില്ല… ജീവിതത്തിന്റെ ഹരം മാത്രം.

അവന്റെ ഓട്ടോയിൽ കയറിയ അധ്യാപികയോട് , ആ അധ്യാപികയ്ക്ക് കൂടി അറിയാവുന്ന  ജീവിതത്തിന്റെ ഫ്ലാഷ്ബാക്കുകൾ അവൻ ഓർത്തെടുക്കുമ്പോൾ നമുക്ക് ഒന്ന് മനസിലാകും… എന്തെന്നാൽ ഒരു കാലത്തിനും ഉണക്കാനാകാത്ത മുറിവുകൾ കൊണ്ട് അവൻ മറ്റുള്ളവർക്ക് മുറിവുണ്ടാക്കാൻ അല്ല നടന്നത്, ജീവിതത്തെ തിരികെ പിടിക്കാൻ തന്നെയാണ്. തന്റെ മുച്ചക്ര രഥം ഉരുട്ടി അവൻ കടന്നുപോകുമ്പോൾ … നമുക്ക് പറയാവുന്നത് ഇത്രമാത്രം.

Dileep Mpk

Dileep Mpk

അന്നുപെയ്ത മഴയിൽ സംവിധാനം ചെയ്ത Dileep Mpk ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാനൊരു ഓട്ടോ ഡ്രൈവറാണ്. കാസർഗോഡ് ആണ് സ്ഥലം. അന്നുപെയ്ത മഴയിൽ എന്റെ റിയൽ ലൈഫിൽ നടന്നൊരു കാര്യമാണ്. ഞാൻ പഠിക്കുന്ന കാലത്തു എനിക്ക് നേരിടേണ്ടിവന്ന ഒരു ദുരവസ്ഥയെ ആസ്പദമാക്കിയുള്ളതാണ് ഇത് ചെയ്തത്. 1995 – 96 കാലത്ത് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് തന്നെ അനുഭവിക്കേണ്ടി വന്നോരു അവസ്ഥയാണ് അത്. ഒരു പ്രൈവറ്റ് കോളേജിൽ പഠിക്കുമ്പോൾ. ആ ഒരു വിഷമം മനസ്സിൽ നിന്നും പത്തിരുപത്തിയഞ്ചു വര്ഷം കഴിഞ്ഞിട്ടും മാറുന്നില്ല. ഞാൻ ചെയ്യാത്തൊരു കുറ്റം എന്റെ തലയിൽ കെട്ടിവച്ച ആ സംഭവം ഇന്നീ സോഷ്യൽമീഡിയയുടെയും വൈറലുകളുടെയും കാലത്തു എനിക്ക് ഒരു മൂവിയായി ചെയ്യാൻപറ്റിയതിൽ സന്തോഷമുണ്ട്.”

“നന്നായി തിരക്കഥയൊക്കെ എഴുതുന്നൊരു സുഹൃത്തുണ്ട് എനിക്ക് ശ്രീനിവാസൻ കരിവെള്ളൂർ. ഞാൻ പുള്ളിയുമായി സംസാരിച്ചപ്പോൾ പുള്ളി പറഞ്ഞു, ഇത് നല്ലൊരു കഥയാണ് ഇത് ചെയ്യണം എന്ന്. അങ്ങനെ അദ്ദേഹം ഇതിന്റെ തിരക്കഥ എഴുതിത്തരാം എന്നും പറഞ്ഞു. എങ്ങനെ ഒരു ഷോർട്ട് ഫിലിം ചെയ്യണം എന്നൊരു ഐഡിയയും എനിക്കില്ല. കാരണം ഞാൻ അങ്ങനെയൊന്നും പഠിച്ചിട്ടുമില്ല. ആ സമയത്തു എന്റെയൊരു മാമന്റെ മകൻ ഗൾഫിൽ നിന്നും ലീവിന് വന്നു. അവനു ഈ സിനിമയുടെ ഒക്കെ ഒരു ഭ്രമം ഉള്ളതാണ്. ഇടയ്ക്കിടയ്ക്ക് ഷൂട്ടിങ് കാണാനൊക്കെ പോകുന്നതാണ്. അങ്ങനെയാണ് ഞാൻ പുള്ളിയുടെ കൂടെ ഈ കഥയെ കുറിച്ചും ഫണ്ടിന്റെ വിഷയത്തെ കുറിച്ചും സംസാരിക്കുന്നത്. പകുതി ഞാൻ ഇടാം എന്നും പറഞ്ഞു. അങ്ങനെ അവൻ ഒകെ പറഞ്ഞു. അങ്ങനെയാണ് ഈ സിനിമ രൂപപ്പെടുന്നത്.”

Advertisement

“ഇതിലെ അഭിനേതാക്കൾ ഒക്കെ നാട്ടിലുള്ളവർ തന്നെയാണ്. എന്റെ നാട് ചെറിയൊരു നാടാണ്. Kallapathi –
Cheemeni . അവിടെ ഞാൻ ബാലസംഘത്തിന്റെ രക്ഷാധികാരി ഒക്കെ ആയിരുന്നു. എന്റെ കീഴിൽ ഒരുപാട് കുട്ടികളുണ്ട്. അവരോടു പറഞ്ഞപ്പോൾ അവർക്കെല്ലാം സമ്മതമായിരുന്നു. ഞാൻ പഠിച്ച സ്‌കൂളിൽ ഷൂട്ട് ചെയ്യാം എന്നാണു കരുതിയത് . ഹെഡ്‌മാസ്റ്റർ സന്തോഷപൂർവ്വം അനുവാദവും തന്നു. എന്നാൽ ലൊക്കേഷൻ ഷൂട്ട് ചെയ്യാൻ ക്യാമറാമാനോപ്പം പോയപ്പോൾ അവിടം കോവിഡ് സെന്റർ ആക്കിയിരുന്നു. കൊറോണ സെന്ററിനടുത്തേയ്ക്ക് പത്തുപതിനാല് കുട്ടികളെ കൊണ്ടുപോകാൻ ആകില്ല. പിന്നെ അവിടെ തന്നെ ഒരു ഹൈസ്‌കൂൾ ഉണ്ടായിരുന്നു. അവിടത്തെ പ്രിന്സിപ്പാളുമായി ബന്ധപ്പെട്ടപ്പോൾ അവരും സന്തോഷത്തോടെ സമ്മതിച്ചു. അങ്ങനെ ഈ കുട്ടികളെയും കൂട്ടി അവിടെവച്ചു ഷൂട്ട് ചെയ്യുകയായിരുന്നു.”

“പ്രധാനമായും ഇതിലെ കഥാപാത്രങ്ങൾ എന്ന് പറയുമ്പോൾ..ഇതിലെ പ്രധാന അധ്യാപകൻ ആയി അഭിനയിച്ച വിജയേട്ടൻ..അദ്ദേഹം അനവധി നാടകങ്ങൾ, ഷോർട്ട് ഫിലിംസ് ഒക്കെ ചെയ്‌ത ആളാണ്‌. ടീച്ചറിന്റെ കഥാപാത്രം ചെയ്തത് ബീനച്ചേച്ചി …പിന്നെ ബാക്കിയുള്ളവർ എല്ലാം നമ്മുടെ നാട്ടിൽ ഒക്കെയുള്ള ആളുകളാണ്.”

“എന്റെ രണ്ടാമത്തെ വർക്കിന്റെ ഷൂട്ടിങ് ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. ആൾക്കഹോൾ അഡിക്റ്റ് ആകുന്ന ഒരു ഫാമിലിയെ കുറിച്ചൊരു തീമാണ്. ശ്രീനിയേട്ടൻ അതിന്റെയും തിരക്കഥ എഴുതി . ആദ്യം ഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞു. ക്യാമറാമാന്റെ ചില തിരക്കുകൾ കാരണം അതിന്റെ രണ്ടാംഭാഗം കൂടി ചെയ്യണം. അടുത്തമാസത്തോടെ ഇറക്കാൻ ആണ് പ്ലാൻ.”

“ഒരു കലാകാരനായി സ്വയം അംഗീകരിക്കാൻ എനിക്ക് ആയിട്ടില്ല എന്നതാണ് സത്യം. ഇനി ഒരുപാട് വർക്കുകൾ ചെയ്യണ്ടതുണ്ട്. നാടൻപാട്ട് ഒക്കെ പാടുന്ന സുരേഷ് പള്ളിപ്പാറ എന്റെ വീടിന്റെ തൊട്ടു അടുത്തുള്ള ആളാണ്. അവരൊക്കെ ഒരുപാട് അധ്വാനിച്ചിട്ടാണ് ഈ നിലയിൽ എത്തിയത്. അവരൊക്കെ നല്ല സപ്പോർട്ട് ആണ് നമുക്ക്. എങ്കിലും അംഗീകാരങ്ങൾ ലഭിക്കാനുള്ള ഒന്നും ഞാൻ ചെയ്‌തിട്ടില്ല. സ്വയം വിലയിരുത്തുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. എന്റെ കൈയിൽ നല്ലനല്ല കഥകളും ത്രെഡുകളും ഒക്കെയുണ്ട്. എങ്കിലും നല്ലൊരു പ്രൊഡ്യൂസർ ഇല്ല. ഈ കാസർഗോഡ് ജില്ലയിൽ അതിനൊക്കെ ആളുകുറവാണ്. എല്ലാരും അവരുടെ ജീവിത പ്രാരാബ്ധങ്ങളുമായി നടക്കുമ്പോൾ ഇതിനുവേണ്ടിയൊക്കെ ഫണ്ട് കണ്ടെത്തുക എന്നത് ദുഷ്കരമാണ്. ഒരു ഷോർട്ട് ഫിലിം ചെയ്യണെമെങ്കിലും മിനിമം 25000 രൂപയെങ്കിലും വേണം. അതുകാരണമാണ് പലരും ഷോർട്ട് മൂവി ചെയ്യാൻ മുന്നോട്ടു വരാത്തത്.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewDileep Mpk

Film Name: ANNU PEYTHA MAZHAYIL
Production Company: Meethale purayil
Short Film Description: This shortfilm was a real love & revange story
Producers (,): Priyesh MP, Saranya A
Directors (,): Dileep Mpk
Editors (,): Vineesh Rainbow
Dop : sunil – Parvathi Studio
Music Credits (,): Sreenivasan, Rafeeq parambath, Chandran kunnumkai
Cast Names (,): Sreenivasan, Priyesh, Vijayan, Abhina, Beena, Ratheesh, Aadhithya, Bavana, Nandana, etc…
Genres (,): A Flashback story
Year of Completion: 2021-07-25

 4,254 total views,  15 views today

Advertisement
Continue Reading
Advertisement

Comments
Advertisement
cinema17 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment22 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement