അനോണി പയ്യന്

അനോണിമസ് ഒരു പാവം പാല് കച്ചവടക്കാരന്,തമിഴ് നാട്ടില്‍ ചെന്ന് പാല് കൊണ്ടുവരുന്ന നാലഞ്ച് ലോറികളും രണ്ട് മൂന്ന് ജില്ലകളില്‍ പായ്കറ്റ് പാല് വില്പനയുമായി അത്യാവശ്യം കൗമാര ചാപല്ല്യങ്ങള്കെല്ലാം വേണ്ടുന്ന പുല്ലും പിണ്ണാക്കും നല്കി സമാദാനത്തോടെ ജീവിക്കുന്ന ഒരു പാവം അനോണിമസ്,ശുദ്ദന്‍ സുമുഖന്‍ പരസഹായി,തുടങ്ങിയ വിശേഷണങ്ങള്ക് തികച്ചും യോഗ്യന്‍,ലയേണ്‍സ് ക്ലബ്ബിലേ അംഗത്ത്വം,കയ്യിലിരിക്കുന്ന ശകടാ മാരുതി എണ്ണൂറ് പോരാ എന്നത് അവന്റെ മാത്രം അഭിപ്രായമായിരുന്നില്ല,അവന്റെ കൂട്ടുകാരായ രാഷ്ട്രീയ മേലാളന്മാരുടെ അരുമ സന്താനങ്ങളുടെ കൂടി അഭിപ്രായമായിരുന്നു,അങ്ങിനെയാണ് ക്ലബ്ബിലെ മുതിര്‍ന്ന പൗരനും നല്ല നടപ്പുകാരനുമായ ഉന്നത ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ച എക്സിന്റെ ഇറക്കുമതി ചെയ്ത റ്റൊയോട്ട സൂപര്സലൂണെന്ന വാഹനം കച്ചവടമഅക്കിയത്,അഡ്വാന്‍സ് കൊടുത്ത് അവധി പറഞ്ഞ് വാഹനവുമായി നേരേ ഊട്ടിക്ക് വച്ച് പിടിച്ചു,തണുപ്പ് മാറ്റാന്‍ വേണ്ടതെല്ലാം കരുതുകയും ചെയ്തു,
ഊട്ടിയിലേ തണുത്ത പ്രഭാതത്തില്‍ ഒന്നുകൂടെ ശരീരത്തെ ചൂട് പിടിപ്പിക്കുവാന്‍ തുടങ്ങിയിട്ടെയുള്ളൂ അലോസരപ്പെടുത്തിക്കൊണ്ട് നിറുത്താതെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അയാള്‍ ഉദ്ദ്യമം മതിയാക്കി ഫോണ്‍ എടുത്തു,മറുതലയ്കല്‍ മാനേജര്‍ എഫ്ഫാണ് വിളിക്കുന്നത്,ആ തണുപ്പിലും അനോണിമസ് വിയര്‍ത്തു,ഫോണ്‍ കട്ട് ചെയ്യുംബോള് ബാക്കിക്ക് കാത്തിരിക്കുന്ന കണ്ണൂകളിലേക്ക് നോക്കി അനോണിമസ് വെറുപ്പോടെ പറഞ്ഞു മതി,വാ പോകാം, കൊഴുപ്പു കൂട്ടാന്‍ പാലില്‍ മണ്ണിരയരച്ചു ചേര്‍ക്കുന്ന വാര്‍ത്തയേ കുറിച്ചോ, അതിലൂടെ താന്‍ ഉയര്ത്തികോണ്ടുവന്ന സാമ്രാജ്യത്തിന്റെ തകര്‍ച്ചയോ. ഒന്നുമല്ല അയാള്‍ ഓര്‍ക്കുന്നത്,ഈ സാമ്രാജ്യം വെറും പളുങ്കുപാത്രമാണെന്ന സത്യം വെളിപ്പെടാതിരിക്കാന്‍ എന്താണ് വഴി എന്നതിനേകുറിച്ചായിരുന്നു,ലോഡ് എടുക്കാന്‍ ചെന്ന ലോറികള്‍ അണ്ണാച്ചികള് പിടിച്ച് വച്ചതും വണ്ടികള്‍ വിറ്റാലും അണ്ണാച്ചികള്‍ക്ക് നല്‍കാനുള്ള പണം തികയില്ല എന്നതും ഒരു വശം,നാട്ടില്‍ വട്ടിപ്പലിശക്കാര്‍ക്ക് ക്ര്ത്ത്യമായി അടവുനല്കുന്ന മഹാന് ,മോന് പത്തായത്തിലില്ലെന്ന് അമ്മച്ചിയേകൊണ്ട് പറയിക്കേണ്ടി വരുമല്ലോ എന്ന ചിന്ത ,അനോണിമസ് താന്‍ ആരെന്ന് സ്വയം തിരിച്ചറിയുന്തോറും റ്റൊയോട്ടയിലെ വിദേശീ തണുപ്പില്‍ വിയര്‍ത്തുകൊണ്ടിരുന്നു,
ഏതായാലും ബംബര്‍ ലോട്ടറി പോലെ ബംബര്‍ സൂട്ടില് ആള് പാപരായ വിവരം ഒരു വടക്കന്‍ വീരഗാത പോലെ വാമൊഴിയായി എല്ലാവരിലും ചെന്നെത്തി,
അച്ചന് പോലും പത്ത് കാശ് കടം തരില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് വിദേശ വാഹനം നാടന്‍ വാടക നല്കിയാല് ലയേണ്‍സ് ക്ലബ്ബിലെ അംഗം ഡ്രൈവറായി ഓട്ടം വിളിച്ചാല്‍ വരും എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്,
മുതിര്‍ന്ന അംഗം മിസ്റ്റര്‍ എക്സ് ഇല്ലെന്ന ഉറപ്പുണ്ടായാല്‍ ഓര്മപുതുക്കുവാന് അവിടേക്ക് ചെല്ലുന്നതില്‍ ചില ചാപല്ല്യങ്ങള്‍ കാരണമാവാറുണ്ടെങ്കിലും വാഹനത്തിന്റെ ബാക്കി പണം എങ്ങിനേയെങ്കിലും നല്‍കണം എന്നും അഥവാ എക്സിനേ നേരില്‍ കാണേണ്ടി വന്നാല്‍ തന്റെ അവ്സ്തയേകുറിച്ച് പറഞ്ഞ് മനസിലാക്കി വേനമെങ്കില്‍ വാഹനം തിരിച്ചേല്പിക്കാമെന്ന ഓഫര്‍ നല്കുവാനും അനോണീമസ് തയ്യാറായിരുന്നു,പക്ഷെ എന്തു ചെയ്യാം നേരില്‍ കണ്ടു മുട്ടിയതും എക്സെന്ന മഹാന് അനോണിമസ്സിനെ ആ സദസ്സില്‍ ഇട്ട് ഉടുമുണ്ട് ഉരിഞ്ഞു,
നഗ്നമാക്കപ്പെട്ട അനോമിമസ് നാളെ വാഹനം എടുക്കാന്‍ എക്സിന്റെ ഡ്രൈവര്‍ വരുന്നത് മനസില്‍ കണ്ടു,ഇല്ല ഇനി അയാളങ്ങ് പുളുത്തണ്ട എന്ന് മനസില്‍ പറഞ്ഞ് അനോണിമസ് നേരേ വീട്ടില്‍,
എക്സിന്റെ ഡ്രൈവര്‍ അനോണിമസിന്റെ വീട്ടുമുറ്റത്ത് ,നാലു ചെത്തുകല്ലില്‍ ഇരിക്കുന്ന വാഹനത്തെ കണ്ട് കുന്തിച്ചിരുന്നു,അയാള്‍ ബോണറ്റ് തുറന്നു,ഡ്രൈവറുടെ ചിരികണ്ട് അനോണിമസും പൊട്ടിച്ചിരിച്ചു,എഞ്ചിനെവിടെ,അയാള്‍ വീണ്ടും എന്തോ ആലോചിച്ച് ഡോറ് തുറന്നു ,ഉയ്യാന്റപ്പ സ്റ്റേറിങുമില്ലെ,ഹഹഹഹ,എക്സിന്റെ ഡ്രൈവര്‍ക്ക് ഏറേ നേരം ചിരിയടക്കാനായില്ല,
കഥ ഇവിടം കൊണ്ട് തീരുന്നില്ല അനോണീമസ്സിന്റെ മനസില്‍ പ്രതികാരം അധികരിച്ചു കൊണ്ടിരുന്നു കാരണം അവളുടെ മുന്നില്‍ വച്ചാണയാള്‍ തന്നെ”
കൊച്ചിയില്‍ നിന്നും കണ്ണൂരേക്ക് വരുന്ന തൂത്തുക്കുടി എക്സ്പ്രസ്സ്, എല്ലാ മാസത്തിന്റെയും അവസാന ഞാറായ്ച്ച മിസ്റ്റര്‍ എക്സ് കണ്ണൂരില്‍ വന്നിറങ്ങും,കൂട്ടുകാരുമായി രണ്ടുകുപ്പി വിദേശിയുടെ ഭലത്തില്‍ രാത്രി പുലരുവോളം അനോണിമസ് തന്ത്രങ്ങള്‍ മെനഞു,
വടകരയില്‍ നിന്നും അനോണിമസ്സിന്റെ മൂന്നു കൂട്ടുകാര്‍ തൂത്തുകുടി എക്സ്പ്രസ്സില്‍ കയറി,മിസ്റ്റര്‍ എക്സിന്റെ തിളങ്ങുന്ന കഷണ്ടി അവരേ സന്തോഷവാന്മാരാക്കി,
കണ്ണൂരില്‍ യാത്രക്കാര്‍ ഇറങ്ങിതുടങ്ങി, എക്സ് പുറത്തേക്കിരങ്ങി അധികം നടന്നില്ല. ചെകിടടക്കി ഒരെണ്ണം ,കൂടെ ഒരു ചോദ്യവും,പെണ്ണുങ്ങളെ യാത്ര ചെയ്യാന്‍ സമ്മതിക്കില്ല അല്ലെ, ആള് കൂട്ടത്തില്‍ നിന്നും വന്ന ഒരുവനും നല്കി ഒരെണ്ണം മുഖമടച്ച്, ഇയാള്‍ കുറെ നാളായി തുടങ്ങിയിട്ട് ,വേറൊരുവന് മാറി നിന്ന് കേള്‍വിക്കാരോടായി അപ്പൂപ്പന്റെ വയസ്സുണ്റ്റല്ലോ പെട്ടിയും തൂക്കി ഇരങ്ങിക്കൊള്ളും ഓരോരുത്തന് ,എത്രയാണ് കോണ്ടത് എന്ന് എണ്ണാന്‍ എക്സിന് പറ്റാത വിധത്തില്‍ തഞ്ചം കിട്ടിയവരൊക്കെ കൈവെക്കുമ്പോള്‍ മൂനുപേരും പതിയേ സ്ഥലം കാലിയാക്കി,
ഹോസ്പിറ്റലില്‍ എക്സിന്റേ നേരെ വാഹനത്തിന്റെ താകോല് നീട്ടികൊണ്ട് അനോണിമസ് ചോദിച്ചു
,എന്താ സംഭവിച്ചത്,
എക്സ് അതിന് ഉത്തരമായി പറഞ്ഞു, നീയാണല്ലെ.
336 total views, 3 views today
