ശ്രീലക്ഷ്മി അറയ്ക്കലിന് വാലന്റൈൻസ് ദിനത്തിന് സമ്മാനമായി ‘അജ്ഞാതൻ’ അയച്ചുകൊടുത്തത് വൈബ്രെറ്റർ

0
117

ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലിന് വാലന്റൈൻസ് ദിനത്തിന് സമ്മാനമായി അജ്ഞാതൻ അയച്ചുകൊടുത്തത് സ്വയംഭോഗത്തിന് ഉപയോഗിക്കുന്ന വൈബ്രെറ്റർ. ഇതൊക്കെ അയച്ചുകൊടുക്കുന്നതിൽ വലിയ തെറ്റൊന്നും ഇല്ല. പക്ഷെ ഒരു ഭീരുവിനെ പോലെ താൻ ആരെന്നു വെളിപ്പെടുത്താതെ അയക്കുന്നതിനെ മലയാളഭാഷയിൽ നല്ല പ്രയോഗങ്ങളുണ്ട്. പഴയ ഊമക്കത്തുകാരുടെ പാരമ്പര്യമുള്ള കുടുംബത്തിലായിരിക്കും ടിയാൻ പിറന്നത്.

എടോ, നീയറിഞ്ഞല്ലെങ്കിലും കാലംമാറ്റി, ഇത്തരം സാധനങ്ങളൊക്കെ വല്ല ആമസോണിലോ മറ്റോ ഓർഡർ ചെയ്തു വാങ്ങാൻപറ്റുന്ന കാലമാണ്. സ്വയംഭോഗത്തെ ആധികാരികമായ പോസ്റ്റുകൾ ഇട്ട ശ്രീലക്ഷ്മി എന്ന വനിത, അവൾ എത്രമാത്രം ആർജ്ജവത്തോടെയാണ് തന്റെ സ്വന്തം ഐഡിയിലൂടെ ടെക്സ്റ്റ് പോസ്റ്റായും ലൈവായും ഒക്കെ ആ പോസ്റ്റുകൾ ഇട്ടത്. ദുർഗന്ധപാരമ്പര്യം ഉദ്ഘോഷിക്കുന്ന ഹിന്ദു-മുസ്ലിം മതമൗലികവാദികൾ അവളെ എത്രമാത്രം ആണ് അശ്ലീലം കലർത്തിയും തെളിവിളിച്ചും പരിഹസിച്ചത്. എന്നിട്ടും അവൾ പൊതുസമൂഹത്തിന്റെ മുന്നിൽ വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ മുന്നിൽ അംഗീകയ്ക്കപ്പെട്ടു , അന്തസോടെ തല ഉയർത്തി തന്നെ നടന്നു. അതാണ് പുതിയ കാലത്തെ പെണ്ണിനും നിന്നെയൊക്കെ പോലുള്ള പേടിത്തൂറികൾക്കും തമ്മിലുള്ള വ്യത്യാസം.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ വച്ച് ശ്രീലക്ഷ്മിയും സുഹൃത്തുക്കളും പരിസരവാസികൾ ആയ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു. അതിനെതിരെ നിയമപരമായും സോഷ്യൽമീഡിയയിലൂടേയും പ്രതികരിച്ച ശ്രീലക്ഷ്മിക്കു സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

ശ്രീലക്ഷ്മിയുടെ ചെറിയ കുറിപ്പും വീഡിയോയും

“Valentines day ക്ക് ആരും ഗിഫ്റ്റ് തരാനില്ല എന്ന് പറഞ്ഞ് മോങ്ങിയ എനിക്ക് കോളേജിലേക്ക് വന്ന unknown gift.
വീട്ടിൽ എത്തിയിട്ട് unbox ചെയ്യുന്ന ലൈവ് ഇടാം.
Sho…ഞാൻ shocked ആയിട്ടാ ഉളളത്…
ഇതാരാണാവോ അയച്ചത്
#1st_Valentines_day_gift_ever_in_ma_lyf”

Advertisements