കോവിഡ് പ്രതിരോധത്തൊടൊപ്പം തീവ്രവാദത്തിനെതിരെയും സമൂഹം ഐക്യപ്പെടേണ്ടതുണ്ട്

32

Anoop Gangadharan Ariyallur

കൊറോണയുടെ മറവിൽ ലോകം മുഴുവൻ തീവ്രവാദികൾ ആഞ്ഞടിക്കാൻ സാധ്യയുണ്ട് എന്ന് UN മുന്നറിയിപ്പ് നൽകിയിരുന്നു. അത് ശരിവെക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം കാശ്മീരിൽ നുഴഞ്ഞു കയറിയ പാകിസ്ഥാൻ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരു കേണലും ഒരു മേജറും രണ്ട് സൈനികരും ഒരു പൊലീസ് ഇൻസ്‌പെക്ടറും കൊല്ലപ്പെട്ടു. തിരിച്ചുള്ള വെടിവെപ്പിൽ മൂന്ന് ഭീകരവാദികൾ സൈന്യത്തിന്റെ തോക്കിന് ഇരയായി. ഇതൊന്നും ലൈംലേറ്റിൽ കാര്യമായി വരാത്ത വാർത്തയാണ്. തീവ്രവാദ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ഹിസ്ബുൾ കമാന്ററെ സൈന്യം വെടിവെച്ചു കൊന്ന ഇന്നത്തെ വാർത്ത ഏറെ സന്തോഷം പകരുന്ന ഒന്നാണ്. കോവിഡ് 19 ന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ ലോകം പകച്ചു നിൽക്കുമ്പോൾ അതൊന്നും ബാധകമല്ലാത്ത ഇത്തരം വിധ്വംസക ശക്തികൾ സമൂഹത്തിന് ആപത്താണ് എന്നതിൽ തർക്കമില്ല. ഈ കൊറോണക്കാലത്തും കശ്മീരിൽ തീവ്രവാദ ഭീഷണി തുടരുകയാണ്. കശ്മീരിന് ഒരേ സമയം കോവിഡിനൊപ്പം തീവ്രവാദികളെകൂടിയാണ് നേരിടേണ്ടി വരുന്നത് ഒരു ആഭ്യന്തര തലവേദനകൂടിയാണ്. ഈ സമയം കോവിഡ് പ്രതിരോധത്തൊടൊപ്പം തീവ്രവാദത്തിനെതിരെ ഐക്യപ്പെടുകയാണ് സമൂഹം ചെയ്യേണ്ടത്.