മുലയൂട്ടാനുള്ള അവയവം മാത്രം എന്നതിൽ നിന്നും പരിണമിച്ച്, ഇണയെ ലൈംഗികമായി ഉത്തേജിപ്പിക്കാനുള്ള അവയവം എന്നതിലെത്തി

253

Anoop Indeevaram

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കുള്ള പരിണാമത്തിൽ സംഭവിച്ച ഒരു വ്യതിയാനം മുലകളിലാണ്.ഏതെങ്കിലും ഒരു മൃഗം തന്റെ ഇണയുടെ ( പെൺമൃഗം) മുലയെ ഉത്തേജിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?ഉണ്ടാവില്ല.കാരണം പരിണാമം മനുഷ്യരിലെത്തിയപ്പോൾ മുല എന്നത് മുലയൂട്ടാനുള്ള അവയവം മാത്രം എന്നതിൽ നിന്നും പരിണമിച്ച്, ഇണയെ ലൈംഗികമായി ഉത്തേജിപ്പിക്കാനുള്ള അവയവം എന്നതിലെത്തി.ഇതിനെ പറ്റി അനവധി പഠനങ്ങൾ നടന്നിട്ടുണ്ട്.

ഏറ്റവും പ്രാധാന്യമേറിയ ഒന്ന് മാസ്റ്റേഴ്സ് ആന്റ് ജോൺസൺ ( Masters and Johnson) മനുഷ്യന്റെ ലൈംഗിക പ്രതികരണ ചക്രത്തെ പറ്റി ( Human sexual response cycle) നടത്തിയതാണ്.ഒരു സ്ത്രീ ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോൾ ആദ്യത്തെ ഘട്ടത്തിൽ തന്നെ ( excitement) മുലക്കണ്ണുകൾ ഉദ്ധരിക്കുകയും ( nipple erection) മുലകളിലെ ഞരമ്പുകളിലേക്കുള്ള ( veins) രക്തയോട്ടം വർദ്ധിക്കുകയും മുലയുടെ വലിപ്പം ചെറുതായി വർദ്ധിക്കുകയും ചെയ്യും എന്ന് അവർ കണ്ടെത്തി.

രണ്ടാമത്തെ ഘട്ടത്തിൽ ( plateau) മുലക്കണ്ണുകൾക്ക് ചുറ്റുമുള്ള നിറമുള്ള ഭാഗം ( areola) വികസിക്കും.അതോടെ ആദ്യം സംഭവിച്ച മുലക്കണ്ണുകളുടെ ഉദ്ധാരണം സ്പഷ്ടമാകില്ല.മുലയൂട്ടാത്ത സ്ത്രീകളിൽ മുലകൾ 20-25% വരെ വികസിക്കും എന്നാണ് പറയുന്നത്.അടുത്ത ഘട്ടമാണ് രതിമൂർച്ഛ.അവസാനത്തെ ഘട്ടത്തിൽ അഥവാ resolution ൽ മുലകൾ പഴയ അവസ്ഥയിലേക്ക് മടങ്ങിയെത്തുന്നു.ഇനി മുലകളുടെ പരിണാമപരമായ പ്രയോജനങ്ങളിലേക്ക്

പരിണാമപ്രക്രിയ എന്തുകൊണ്ട് സ്ത്രീശരീരത്തിലെ ഒരവയവത്തിന് പുതിയ ഒരു ചുമതല നൽകി?
പല മനുഷ്യസമൂഹങ്ങളിലും നടത്തിയ പഠനങ്ങളിൽ സ്തനങ്ങൾ ശാരീരികമായ ആകർഷണത്തിലെ ഒരു പ്രധാന ഘടകമാണ് എന്ന് കണ്ടെത്തി.അത് പോലെ , മൃഗങ്ങളിൽ നിന്നും മനുഷ്യനിൽ എത്തിയപ്പോൾ ലൈംഗിക ബന്ധം എന്നത് doggy position ൽ( പിന്നിൽ നിന്നും ഉള്ള സെക്സ്) നിന്നും മുഖാമുഖം നിന്നുള്ള ലൈംഗിക ബന്ധത്തിലേക്ക് മാറി.മുലക്കണ്ണുകളെ ഉത്തേജിപ്പിക്കുമ്പോൾ ശരീരത്തിലെ ഓക്സിറ്റോസിൻ എന്ന ഹോർമോൺ വർധിക്കുന്നു.കുഞ്ഞ് മുലകുടിക്കുമ്പോൾ അമ്മയ്ക്ക് കുഞ്ഞിനോടുണ്ടാകുന്ന അതിയായ വാത്സല്യത്തിന്റെ കാരണവും ഈ ഹോർമോണാണ്.അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന ഈ ഹോർമോൺ സ്വാഭാവികമായും ഇണകൾ തമ്മിലുള്ള ബന്ധവും ദൃഢമാക്കുന്നു.

ചില സ്ത്രീകൾ മുലകുടിക്കുന്ന അവസരത്തിൽ രതിമൂർച്ചയിലെത്തുന്നതായി പഠനങ്ങളുണ്ട്.സ്ത്രീ ശരീരത്തിന്റെ വ്യത്യസ്തത. functional MRI ഉപയോഗിച്ച് നടത്തിയ പഠനങ്ങളിൽ , സ്ത്രീ ശരീരം ഉത്തേജിപ്പിക്കപ്പെടുമ്പോൾ തലച്ചോറിലെ മൂന്ന് പ്രദേശങ്ങളിൽ മാറ്റങ്ങളുണ്ടാകുന്നതായി കണ്ടു.അതിലൊന്ന് കൃസരി അഥവാ ക്ലിറ്റോറിസ് നെ പ്രതിനിധീകരിക്കുന്നു.മറ്റൊന്ന് യോനിയേയും മൂന്നാമത്തേത് ഗർഭാശയമുഖത്തെ അഥവാ cervix നേയും.

രസകരമായ വസ്തുത എന്തെന്നാൽ മുലകളെ ഉത്തേജിപ്പിക്കുമ്പോൾ ഈ മൂന്ന് പ്രദേശങ്ങളിലും മാറ്റങ്ങളുണ്ടാകുന്നു എന്നതാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്ത്രീയുടെ സ്തനങ്ങൾ വെറും മുലപ്പാൽ നിർമ്മിക്കുന്ന അവയവങ്ങൾ മാത്രമല്ല, മറിച്ച് സ്ത്രീയുടേയും പുരുഷന്റെയും ലൈംഗികതയിൽ അനിഷേധ്യമായ പങ്കു വഹിക്കുന്ന ഒരു ലൈംഗികാവയവം കൂടിയാണ് എന്നതാണ്.