fbpx
Connect with us

ആക്ഷൻ ഹീറോ ബിജു ആകാൻ നടക്കുന്ന കേരള പൊലീസിന് ഒരു ചെറിയ കുറിപ്പ്

മലയാളികൾക്കിടയിൽ പൊതുവെ ആഘോഷിക്കപ്പെട്ട ഒരു സിനിമയാണ് നിവിൻ പോളി അഭിനയിച്ച ആക്ഷൻ ഹീറോ ബിജു. കൊച്ചി സബ് ഇൻസ്പെക്റ്റർ ആയ ബിജു പൗലോസ് ആണ്

 210 total views

Published

on

Anoop Indira Mohan

ആക്ഷൻ ഹീറോ ബിജു ആകാൻ നടക്കുന്ന കേരള പൊലീസിന് ഒരു ചെറിയ കുറിപ്പ്

മലയാളികൾക്കിടയിൽ പൊതുവെ ആഘോഷിക്കപ്പെട്ട ഒരു സിനിമയാണ് നിവിൻ പോളി അഭിനയിച്ച ആക്ഷൻ ഹീറോ ബിജു. കൊച്ചി സബ് ഇൻസ്പെക്റ്റർ ആയ ബിജു പൗലോസ് ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. സിനിമയിൽ ഉടനീളം റേസിസവും, സ്ത്രീ വിരുദ്ധതയും, ബോഡി ഷെമിങ്ങും നമുക്ക് കാണാൻ സാധിക്കും. നമുക്കതിലെ പ്രോബ്ലെമാറ്റിക്ക് ആയ രംഗങ്ങൾ ഒന്ന് നോക്കി നോക്കാം.

സീൻ 1 :
വണ്ടിക്ക് നമ്പർ പ്ളേറ്റ് ഇല്ല എന്ന കാരണത്താൽ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ട് വന്ന രണ്ട് യുവാക്കളെ ബിജു പൗലോസ് ചോദ്യം ചെയ്യുകയാണ്. യുവാക്കളോട് പേര്, ജോലി, സ്ഥലം, അച്ഛന്റെ പേര്, അച്ഛന്റെ ജോലി എന്നിവ ആദ്യം ചോദിച്ചറിയുന്നു. പന്തല് പണി ചെയ്യുന്ന അച്ഛന് കൺസ്ട്രക്ഷൻ വർക്ക് ആണെന്ന് പറഞ്ഞതിന് മറ്റൊരു പോലീസ് ഇവരെ പരിഹസിച്ചു ചിരിക്കുന്നുണ്ട്. ശേഷം രണ്ടു പേരുടെയും ലൈസൻസ് പരിശോധിക്കുന്നു. അതിന് ശേഷം നമ്പർ പ്ളേറ്റിന് എന്ത് പറ്റി എന്ന് അന്വേഷിക്കുന്നു. നമ്പർ പ്ളേറ്റിന് ക്ലാമ്ബ് ഊരി പോയെന്നും, സ്ക്രൂ പോയെന്നും പറയുന്ന യുവാക്കളെ അങ്ങോട്ട് മാറി നിക്കെടാ എന്നൊക്കെ പറഞ്ഞു ഞെട്ടിക്കുന്നുണ്ട് പോലീസ്. അല്ലെങ്കിലും പോലീസ് ആണെങ്കിൽ കുറച്ചൊക്കെ ഞെട്ടിക്കണമല്ലോ അല്ലെ. അവരുടെ പേരിൽ 118 ചാർജ് ചെയ്തു ബൈക്ക് എടുത്ത് പിന്നിലെ ചാണക കുണ്ടിലേക്ക് ഇട്ടേക്ക് എന്ന് ഉത്തരവ് ഇട്ടതിന് ശേഷം, യുവാക്കളോട് പുറത്തിരിക്കാൻ പറയുന്നു. മറ്റൊരു സീനിൽ ഒരു ജന പ്രതിനിധിയെ പുച്ഛിക്കുന്നുണ്ട് ബിജു പൗലോസ്. പൊതു ബോധത്തിൽ ജന പ്രതിനിധികൾ, രാഷ്ട്രീയക്കാർ ഇവരൊക്കെ വില്ലന്മാരും, സിവിൽ സർവീസ് ഓഫീസർമാർ, പോലീസുകാർ ഇവരൊക്കെ ഹീറോകളും ആണല്ലോ എന്നും. പതിവ് ശൈലി തന്നെ ഈ സിനിമയിലും പിന്തുടരന്നുണ്ട്.

യുവാക്കളിൽ ഒരാളുടെ ചേട്ടൻ വരുമ്പോൾ അവരെ വീണ്ടും അകത്തേക്ക് വിളിപ്പിക്കുന്നു. മുടി നീട്ടി വളർത്തിയ ചേട്ടനെ കണ്ട പോലീസുകാരൻ ഇനി നിന്നെ ജാമ്യത്തിൽ എടുക്കാൻ ആര് വരുമെടാ എന്നാണ് ചോദിക്കുന്നത്. മുടി നീട്ടി വളർത്തൽ ഒക്കെ പിന്നെ ഇന്ത്യൻ നിയമ പ്രകാരം കുറ്റമാണല്ലോ . ശേഷം കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ നിന്ന് മാല മോഷ്ടിച്ചത് നിങ്ങളല്ലേ എന്ന് ചോദിച്ചു അവരെ വിരട്ടുന്നു, ശേഷം അവരുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചു പരിഹസിക്കുന്നു, അവരുടെ വരുമാനവും, ചിലവും ചോദിച്ചു, ബാക്കി എത്ര വരുമെന്ന്, ഇരുന്ന് ആലോചിക്കാൻ പറയുന്നു. ചെയർ ഇല്ലാതെ എങ്ങനെ ഇരിക്കണം എന്നൊക്കെ ഒരു പോലീസ് കാണിച്ചു കൊടുക്കുന്നുണ്ട്. രണ്ടു പേരുടേം നമ്പർ പ്ളേറ്റ് അവിടെ വെച്ച് തന്നെ നന്നാക്കി, മുടിയും വെട്ടി ഹെൽമെറ്റ് വെച്ച് നടക്കണം എന്ന ഉപദേശവും കഴിഞ്ഞു ഫൈനും അടപ്പിച്ചാണ് ഈ യുവാക്കളെ സ്റ്റേഷനിൽ നിന്ന് വിടുന്നത്.

Advertisementനമ്പർ പ്ളേറ്റില്ലെങ്കിൽ അതിന്റെ ഫൈൻ അടക്കാൻ മാന്യമായി പറയുകയാണ് പോലീസ് ചെയ്യേണ്ടത്. അതിന് പകരം ആ യുവാക്കളെ, അച്ഛന്റെ ജോലിയുടെ പേരിലും, വിദ്യാഭ്യാസ യോഗ്യതയും ഒക്കെ ചോദിച്ചു പരിഹസിക്കാൻ ആരാണ് പൊലീസിന് അധികാരം കൊടുത്തത്? മുടി നീട്ടി വളർത്തിയവർ എല്ലാം കഞ്ചാവ് ആണെന്നോ ക്രിമിനൽ ആണെന്നോ ഉള്ള പൊതുബോധം ആണ് ഇപ്പോഴും പലർക്കും. ഒരു വ്യക്തിക്ക് അയാൾക്ക് ഇഷ്ട്ടം ഉള്ള പോലെ മുടി വളർത്താൻ ഉള്ള അവകാശം ഉണ്ട്, അത് അവർക്ക് നിഷേധിക്കാൻ ആരാണ് പോലീസുകാർക്ക് അധികാരം കൊടുത്തത്?

പിന്നീട് ഏതൊക്കെയോ പ്രതികളെ തല്ലി ചതക്കുന്ന ബിജു പൗലോസിനെ ആണ് സിനിമയിൽ കാണുന്നത്. അൻപത് വർഷം മുൻപത്തെ പോലീസിൽ നിന്ന് ഒരടി പോലും പുരോഗമിക്കാത്ത പോലീസ് കഥാപാത്രങ്ങൾ ആണ് സിനിമയിൽ ഉടനീളം.

സീൻ 2
പ്രതികളെ തല്ലി ചതക്കുന്ന ബിജു പൗലോസിനെ കാണാൻ ഹ്യൂമൻ റൈറ്റ് ആക്ടിവിസ്റ്റുകൾ വരുന്നു. അവരെ സിനിമയിൽ കാണിച്ചിരിക്കുന്നത് വളരെ പുച്ഛത്തോടെ ആണ്. പൊതുബോധത്തിൽ ഹ്യൂമൻ റൈറ്റ് ആക്ടിവിസ്റ്റുകൾ ഒക്കെ കോമാളികൾ ആണല്ലോ. അതിനെ ഈ സിനിമ ഊട്ടി ഉറപ്പിക്കുന്നുണ്ട്. പ്രതികളും മനുഷ്യർ ആണെന്നും, പോലീസ് സ്റ്റേഷനിൽ വരുന്നവരോട് മാന്യമായി പെരുമാറണം എന്ന് നിങ്ങൾക്ക് ഡി ജി പ്പി യുടെ സർക്കുലർ ഇല്ലേ എന്നും ചോദിക്കുന്ന സ്ത്രീയോട് ബിജു പൗലോസ് പറയുന്ന ഡയലോഗ് ഇതാണ്.

“മാഡത്തിന്റെ ഭർത്താവും മേഡവും കൂടി വൈകുന്നേരം നടക്കാൻ ഇറങ്ങുന്നു. ഒരു അലവലാതി വന്ന് മാഡത്തിന്റെ നിതംബത്തിൽ കര തലം അമർത്തി എന്ന് വിചാരിക്കുക. എന്ന് വെച്ചാൽ ചന്തിക്ക് പിടിച്ചു എന്ന് വിചാരിക്കുക, കണ്ടു നിക്കുന്ന മാഡത്തിന്റെ ഭർത്താവ് ചോദിക്കാൻ ചെന്നു എന്നും കരുതുക. പുള്ളി ചോദിക്കാൻ ചെല്ലുമോ എന്ന് നമുക്ക് അറിഞ്ഞൂടാ, പക്ഷെ മൂക്കിന് താഴെ മീശ ഉള്ളവൻ എന്തായാലും ചോദിക്കാൻ ചെല്ലും. അപ്പൊ ആ അലവലാതി ചോദിക്കാൻ ചെന്ന നിങ്ങളുടെ ഭർത്താവിനും ഇട്ട് രണ്ടെണ്ണം കൊടുത്തു എന്ന് വിചാരിക്കുക. പോലീസ് സ്റ്റേഷനിൽ വരുമ്പോൾ ഞാൻ ഈ അലവലാതിയോട് ചോദിക്കുകയാണ്. അല്ലയോ മഹാനുഭാവ, താങ്കൾ അന്യ പുരുഷന്റെ പത്നി ആയ ഈ യുവതിയുടെ നിതംബത്തിൽ കരതലം അമർത്തിയത് അങ്ങേയറ്റം മ്ലേച്ഛമായ പ്രവർത്തി അല്ലെ. ഞാൻ താങ്കൾക്ക് എതിരെ നിയമ നടപടി എടുക്കുന്നതിൽ വിരോധം ഇല്ല എന്ന് കരുതട്ടെ, ഇനി മേലിൽ താങ്കൾ ഇത്തരത്തിലുള്ള കുൽസിത പ്രവർത്തികളിൽ ഏർപ്പെടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞു സമാധാനത്തോടെ വിട്ടാൽ മതിയോ! മാഡത്തിന് അത് മതിയാവും . പക്ഷെ സാധാരണക്കാരൻ ഇവനിട്ട് രണ്ട് ഇടി കിട്ടണം എന്ന് വിചാരിക്കും. ഇമ്മാതിരി ടീമിനെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇടിക്കും , നല്ല ഇടി ഇടിക്കും. നിങ്ങൾ എന്താ വെച്ചാ ചെയ്തോ,ഞാൻ പള്ളീൽ അച്ഛനല്ല , പോലീസുകാരൻ ആണ്. പിന്നെ നിങ്ങളൊരു കാര്യം മനസിലാക്കണം, ഇവിടെ പോലീസ് ഉള്ളത് കൊണ്ടും പോലീസിന്റെ കയ്യിൽ കിട്ടിയാൽ നല്ല ഇടി കിട്ടുമെന്ന പേടി ഉള്ളത് കൊണ്ടും ആണ് നിങ്ങളൊക്കെ രാത്രി കിടന്നു ഉറങ്ങുമ്പോ ഇവനൊക്കെ വാതിൽ കുത്തി തുറന്ന് ബലാൽസംഗം ചെയ്തു, കൊള്ളയടിച്ചു പോകാത്തത്”

Advertisementതിയറ്ററിൽ വൻ ആർപ്പ് വിളികളോടെ ആണ് ജനം ഈ സീൻ ആഘോഷിച്ചത്. സമാനമായ ഒരു സീൻ തമിഴ് സിനിമയായ കാക്ക കാക്ക യിലും ഉണ്ട്. നമുക്ക് ഈ സീനിന്റെ പ്രശ്നം എന്താണ് എന്ന് നോക്കാം.
ഒന്നാമത് ഇതൊരു പർദ്ദ ബിക്കിനി ആർഗ്യുമെന്റ് ആണ്. ബ്ലാക്ക് ആൻഡ് വൈറ്റ് തിങ്കിങ്, ഫാലസി ഓഫ് എക്സ്ക്ലൂഡഡ് മിഡിൽസ് എന്നൊക്കെ പറയും. ബിജു പൗലോസിന്റെ മുന്നിൽ ആകെ രണ്ട് ഓപ്‌ഷനുകൾ ആണ്. ഒന്നുകിൽ തെറിയും അടിയും, അല്ലെങ്കിൽ അല്ലയോ മഹാനുഭാവ. ഇതിന്റെ ഇടക്ക് വേറെ സ്‌പേസ് ഒന്നുമില്ലേ?
രണ്ടാമത് ഒരു പെണ്ണിന്റെ ചന്തിക്ക് ഒരുത്തൻ പിടിച്ചാൽ ചോദിക്കാൻ ഭർത്താവ് ചെല്ലണം എന്നാണ് ബിജു പൗലോസ് പറയ്യുന്നത്. അത് പോലെ “അന്യ പുരുഷന്റെ പത്നിയുടെ” ചന്തിക്ക് പിടിച്ചത് ആണ് പ്രശ്നം. ആരുടേയും പത്നി ആവാത്ത പെണ്ണിന്റെ ചന്തിക്ക് പിടിക്കുന്നത് പ്രശ്നമില്ലേ? ചന്തിക്ക് പിടിക്കുന്ന ഊളയുടെ മോന്തക്ക് നോക്കി പൊട്ടിക്കാൻ എന്താ പെണ്ണിന് പറ്റില്ലേ? പെണ്ണ് പിന്നെ വല്ലവരും ചന്തിക്ക് പിടിച്ചാലും അടങ്ങി ഒതുങ്ങി നിക്കണമായിരിക്കും. അതാണ് ഭർത്താവ് ചോദിക്കാൻ ചെല്ലില്ലേ എന്ന് ബിജു പൗലോസ് ചോദിക്കുന്നത്. മൂക്കിന് താഴെ മീശ ഉള്ള ഭർത്താവ് ആണെങ്കിൽ ചോദിക്കാൻ ചെല്ലുമത്രെ. പിന്നെ മൂക്കിന് താഴെ ഉള്ള രണ്ട് രോമമല്ലേ ആണിന്റെ ആണത്തം തെളിയിക്കുന്നത്. പച്ചക്ക് സ്ത്രീ വിരുദ്ധതയും, ടോക്സിക്ക് മസ്ക്കുലിനിറ്റിയുമാണ് ഇവിടെ ബിജു പൗലോസ് പറഞ്ഞു വെക്കുന്നത്.

പോലീസ് ആളുകളെ ഇങ്ങനെ പിടിച്ചു ഇടിക്കുന്നത് കൊണ്ടാണ് നാട്ടിൽ സമാധാനം പുലരുന്നത് എന്നും പെണ്ണിനെ ആരും ബാലാത്സംഗം ചെയ്യാത്തത് എന്നും ബിജു പൗലോസ് പറയുന്നു. ബലാൽസംഘം തീരെ നടക്കാത്ത നാടാണല്ലോ നമ്മുടേത്. കേരളത്തിൽ ഏത് നാട്ടിൽ ആണ് അർദ്ധ രാത്രിക്ക് ഒരു പെണ്ണിന് ആണിന്റെ ശല്യം ഇല്ലാതെ ഇന്ന് ഇറങ്ങി നടക്കാൻ പറ്റുന്നത്? മൂക്കിന് താഴെ ഉള്ള നാല് രോമത്തിൽ അഭിമാനിക്കുന്ന, ടോക്സിക്ക് മസ്കുലിനിറ്റി കാണിക്കാൻ ഇറങ്ങുന്ന, ബിജു പൗലോസ് പറഞ്ഞ ഇതേ ആണുങ്ങൾ ആണ്, ബസ്സിലും, പൊതു വഴിയിലും, ഇരുന്ന് പെണ്ണിന്റെ ചന്തിക്ക് പിടിക്കാനും, അശ്ശീലം പറയാനും, ഫേസ്ബുക്കിൽ സ്ത്രീകളുടെ ഇൻബോക്സിൽ അടക്കം സ്വന്തം ലിംഗം പ്രദർശിപ്പിക്കാനും നടക്കുന്നത്.

സീൻ 3
ബേബി എന്നും മേരി എന്നും പേരുള്ള രണ്ട് സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായി വരുന്നു. ബേബി എന്ന സ്ത്രീയുടെ അയൽവാസി ആയ കനകാംബരൻ എന്ന വ്യക്തി തന്റെ നഗ്നത എല്ലാവരെയും കാണിച്ചു കുളിക്കുന്നു എന്നാണ് പരാതി. ഇവനെ കാണാൻ എങ്ങനെ ആണ് എന്നാണ് ബിജു പൗലോസിന്റെ ആദ്യത്തെ ചോദ്യം. Seriously, how the fuck does that matter? കാണാൻ പൊക്കം കുറഞ്ഞു കറുത്തിട്ട് ഒരു മാക്കാച്ചി ലുക്ക് ആണ് എന്ന് മേരി പറയുന്നു. നല്ല അസ്സൽ റേസിസം ആണ് ഈ സംഭാഷണം. അമേരിക്കയിലെ റേസിസത്തെ എതിർക്കുന്ന മലയാളികൾ പൊട്ടിച്ചിരിച്ചു ആഘോഷിച്ച സീൻ ആണിത്. കാണാൻ ഒന്നും കൊള്ളില്ല സാറേ എന്ന് പറയുന്ന ഇവരോട്, അപ്പൊ കാണാൻ കൊള്ളാമായിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു അല്ലെ എന്നാണ് ബിജു പൗലോസ് ചോദിക്കുന്നത്. എജ്ജാതി വൃത്തികേടാണ് ആ ചോദ്യം.

സീൻ 4
ഷാർലി എന്ന പേരുള്ള ഒരു സ്ത്രീ പോലീസ് സ്റ്റേഷനിലേക്ക് കംപ്ലയിന്റ് മായി വരുന്നു. തന്നെ ഒരു ഓട്ടോക്കാരൻ അടിച്ചു എന്ന പരാതി ആയാണ് ഷേർളി വരുന്നത്. ആ സ്ത്രീയെ പുറത്ത് നിർത്തി പ്രതിയെ ചോദ്യം ചെയ്യുന്നു. ശേഷം പ്രതിയോട് നിനക്ക് രണ്ട് കാര്യത്തിനാണ് തല്ല് തരേണ്ടത് എന്ന് ബിജു പൗലോസ് പറയുന്നു. ആ രണ്ട് കാര്യങ്ങൾ ബിജു പൗലോസ് പറയുന്നത് ഇതാണ് . ഒന്ന് ആ സ്ത്രീയെ പരസ്യമായി നീ കരണത്തടിച്ചു. രണ്ട് ഇതേ പോലൊരു സാധനത്തെ നീ പ്രേമിച്ചു!
ഈ സീനിൽ ബിജു പൗലോസ് കാണിക്കുന്നത് പച്ചക്ക് റേസിസം ആണ്. കറുത്ത നിറത്തിലുള്ള ഒരു സ്ത്രീയെ കാണിച്ചു ഇത് പോലൊരു സാധനത്തിനെ പ്രേമിച്ചതിനാണ് നിനക്ക് തല്ല് കിട്ടേണ്ടത് എന്നാണ് അയാൾ പ്രതിയോട് പറയുന്നത്. പിന്നീട് ആ പെണ്ണുംപിള്ളയെ ഇങ്ങോട്ട് വിളിക്ക് എന്ന ഡയലോഗിൽ അവരോടുള്ള പുച്ഛം നിറഞ്ഞിരിക്കുന്നത് കാണാം. പതിവ് പോലെ ഈ സ്ത്രീ വിരുദ്ധ, റേസിസ്റ്റ് സീനും കയ്യടികളോടെ ആണ് പ്രേക്ഷകർ തിയേറ്ററിൽ സ്വീകരിച്ചത്.
സിനിമയിൽ ഉടനീളം പ്രതികൾ കറുത്തവരും, തടിച്ചവരും ഒക്കെ ആകുന്നത് യാദൃശ്ചികം ആണെന്ന് തോന്നുന്നില്ല. എഴുത്തുകാരന്റെ ഉള്ളിലെ റേസിസവും, സ്ത്രീ വിരുദ്ധതയും, കീഴാള വിരുദ്ധതയും, തൊഴിലാളി വർഗ്ഗത്തോടുള്ള പുച്ഛവും ഒക്കെ ആണ് സിനിമയിൽ ഉടനീളം വെളിവാകുന്നത്.

Advertisementസീൻ 5
സ്വാതന്ത്ര ദിന ആഘോഷത്തിന്റെ ഭാഗമായി ബിജു പൗലോസ് തന്റെ പഴയ സ്‌കൂളിലേക്ക് ക്ഷണിക്കപ്പെടുന്നു. ബിജു പൗലോസ് തന്റെ സ്‌കൂൾ ജീവിതത്തിലെ ഓർമ്മ കുട്ടികളുമായി പങ്ക് വെക്കുന്ന സീൻ ആണിത്.
“ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്‌കൂളിൽ എന്തോ തല്ല് കൊള്ളിത്തരം കാണിച്ചതിന് എന്റെ ക്ലാസ് ടീച്ചർ സിസിലി കുട്ടി ടീച്ചർ , ചൂരൽ വച്ച് തുടക്ക് നല്ല അടി തന്നു. തുടയിൽ അടിയുടെ പാട് വീണു ഞാൻ നല്ല ടെൻഷൻ ആയി. പ്രശ്നം എന്താണെന്നു വച്ചാൽ, വൈകുന്നേരം വീട്ടിൽ ചെന്നാൽ അമ്മയാണ് എന്നെ കുളിപ്പിക്കുന്നത്. അപ്പൊ തുടയിൽ തല്ലിയതിന്റെ പാട് കാണും. ടീച്ചർ തല്ലിയതാണെങ്കിൽ എന്തെങ്കിലും കുരുത്ത കേട് കാണിച്ചിട്ടായിരിക്കുമല്ലോ, വീട്ടിന്നും കിട്ടും ചീത്തയും തല്ലും. ഞാൻ പനി ആണെന്ന് പറഞ്ഞു അന്ന് കുളിച്ചില്ല, പിറ്റേ ദിവസവും പാട് പോയില്ല, അന്നും ഞാൻ കുളിച്ചില്ല, പക്ഷെ അതിന്റെ പിറ്റെ ദിവസം അമ്മ കണ്ടുപിടിച്ചു. അന്ന് ഞാൻ രക്ഷപെടാൻ വേണ്ടി പറഞ്ഞു, ക്ലാസ്സിൽ എല്ലാർക്കും തല്ല് കിട്ടി, എനിക്കാണ് ഏറ്റവും കുറവ് തല്ല് കിട്ടിയത് എന്ന്. ഇനി അഥവാ എന്നെ തല്ലി എന്ന് പറഞ്ഞാലും, സിസിലി കുട്ടി ടീച്ചറുടെ അടുത്ത് എന്റെ അച്ഛനും അമ്മയും പോയി ചോദിക്കില്ലായിരുന്നു എന്തിനാണ് എന്റെ മകനെ തല്ലിയത് എന്ന്. ഇന്നും ടീച്ചറെ കാണുമ്പോ ‘അമ്മ പറയും ടീച്ചറുടെ അനുഗ്രഹം കൊണ്ട് അവനു നല്ലതേ വന്നിട്ടുള്ളൂ എന്ന്. ഇന്ന് കാലം മാറി. വിദ്യാർത്ഥികളെ അധ്യാപകർ തല്ലുന്നു എന്ന് പറഞ്ഞു ഒരുപാട് കംപ്ലയിന്റുകൾ പോലീസ് സ്റ്റേഷനിൽ വരുന്നു. എന്റെ അനുഭവം കൊണ്ട് ഞാൻ പറയുകയാണ് അധ്യാപകരുടെ ശിക്ഷണത്തിന് സ്നേഹത്തിന്റെ ഒരു രക്ഷാ കവചം ഉണ്ട്. നാട്ടുകാരും പോലീസുകാരും തരുന്ന ശിക്ഷക്ക് ഈ സ്നേഹത്തിന്റെ കവചം ഉണ്ടാകില്ല. പണ്ടൊക്കെ സ്‌കൂളിൽ ബെഞ്ചിൽ കേറ്റി നിർത്തുമ്പോൾ കൂട്ടുകാർ കളിയാക്കുമ്പോൾ നമുക്ക് സാഹചര്യങ്ങളെ നേരിടാൻ ഉള്ള കരുത്തും റെസിസ്റ്റൻസും ഒക്കെ ലഭിക്കുമായിരുന്നു. പ്രതിസന്ധികളെ നേരിടാൻ ഉള്ള കരുത്ത് ഇല്ലാതാകുമ്പോൾ ആണ് ആളുകൾ ആത്മഹത്യ ചെയ്യുന്നത്. ഏത് സാഹചര്യത്തെ നേരിടാനുള്ള കഴിവും നിങ്ങൾക്ക് സ്‌കൂൾ ജീവിതത്തിൽ നിന്നാണ് ലഭിക്കേണ്ടത്. അത് നിങ്ങൾക്ക് അധ്യാപകരുടെ അനുഗ്രഹത്തോടെ ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു”

ഇനി നമുക്ക് ഈ പറഞ്ഞ കാര്യങ്ങളെ ഒന്ന് വിശകലനം ചെയ്യാം. അധ്യാപകർ ശിക്ഷിച്ചാൽ അത് നല്ലതിനാകും എന്ന തെറ്റായ പൊതുബോധം ആണ് ബിജു പൗലോസ് ഇവിടെ പറഞ്ഞു വെക്കുന്നത്. ഒരു അഞ്ചാം ക്ലാസ് കുട്ടിയുടെ തുട അടിച്ചു പൊട്ടിക്കാൻ ആരാണ് അധ്യാപകർക്ക് അവകാശം കൊടുത്തത് ? അധ്യാപകർക്ക് എന്നല്ല അച്ഛനമ്മ മാർക്കോ ആർക്കും അങ്ങനെ ചെയ്യാനുള്ള ഒരവകാശവും ഇല്ല. അടിച്ചു തുട പൊട്ടിക്കുന്നത് ഒക്കെ ചൈൽഡ് അബ്യുസിന്റെ പരിധിയിൽ വരുന്ന ഒന്നാണ്. അതാണ് ഇവിടെ ബിജു പൗലോസ് നോർമലൈസ് ചെയ്യുന്നത് . ഒന്നേ ഉള്ളുവെങ്കിലും ഒലക്ക വെച്ച് അടിച്ചു വളർത്തണം എന്ന പഴമൊഴിയൊക്കെ വീഢിത്തമാണ്, വൃത്തികേടാണ്. അധ്യാപകരുടെ ശിക്ഷ ലഭിക്കുന്ന കുട്ടികൾക്ക് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ പറ്റും എന്നാണ് ബിജു പൗലോസിന്റെ അടുത്ത വാദം. കോളേജിൽ മനുഷ്യത്വ വിരുദ്ധമായി ജൂനിയേഴ്സിനെ റാഗ് ചെയ്യുന്ന സീനിയേഴ്സും പറഞ്ഞു കണ്ടിട്ടുള്ളത് ഇതേ ലോജിക്ക് ആണ്. ബിജു പൗലോസിന്റെ ലോജിക്ക് വച്ച് റാഗ് ചെയ്യുന്ന സീനിയേഴ്സിനെയും, ജൂനിയേർസ് പൂവിട്ട് പൂജിക്കണമല്ലോ. പ്രതിസന്ധികളെ നേരിടാൻ ഉള്ള കഴിവ് ഇല്ലാതാകുമ്പോൾ ആണ് ആളുകൾ ആത്മഹത്യ ചെയ്യുന്നത് എന്ന ഒരു വൃത്തികേട് കൂടി പറഞ്ഞു ബിജു പൗലോസ് പ്രസ്സംഗം അവസാനിപ്പിക്കുന്നു. പ്രിവിലേജ്ഡ് പൊസിഷനിൽ ഇരുന്ന് , ആത്മഹത്യ ചെയ്യുന്ന ആളുകൾ, പ്രതിസന്ധികളെ നേരിടാൻ ഉള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്നൊക്കെ പറയാൻ ചില്ലറ ഉളുപ്പ് ഒന്നും പോരാതെ വരും. കഥാ നായകൻ അത് ഇല്ല എന്ന് ആദ്യമേ തെളിയിച്ച ആളായത് കൊണ്ട് പിന്നെ പ്രശ്നമില്ല.

സീൻ 6
രണ്ട് യുവാക്കളെ ഒറ്റ കാലിൽ നിർത്തി ബിവറേജിൽ നിന്നും ബാറിൽ നിന്നും വീട്ടിൽ നിന്നും വെള്ളമടിക്കില്ല എന്ന് ആവർത്തിച്ചു പറയിപ്പിക്കുന്ന ബിജു പൗലോസ്.
ബിവറേജിൽ മദ്യം വിൽക്കുന്നത് കുടിക്കാനല്ലാതെ പിന്നെ തല വഴി കമിഴ്ത്താൻ ആയിരിക്കും.

സീൻ 7
ഓട്ടോക്കാരൻ ഉപദ്രവിക്കുന്നു എന്ന പരാതിയുമായി ഷേർളി എന്ന സ്ത്രീ വീണ്ടും സ്റ്റേഷനിൽ വരുന്നു. പരാതി പറഞ്ഞോണ്ടിരുന്ന ഷേർളിയോട് കണാ കുണാ പറയാതെ മിണ്ടാതിരിക്കാനും, രണ്ട് പേരോടും അതിർത്തി വിട്ട് പൊയ്ക്കൊള്ളണം എന്നും ബിജു പൗലോസ് ഉത്തരവിടുന്നു.
ഒരു പ്രിവിലേജ്ഡ് ആയ വ്യക്തിയോട് ബിജു പൗലോസ് ഇത്ര അപ മര്യാദയയായി സംസാരിക്കുമോ? ആ സ്ത്രീയുടെ രൂപം, വസ്ത്ര ധാരണം, നിറം ഇതൊക്കെ വച്ച് അവരെ ജഡ്ജ് ചെയ്യുന്ന, വൃത്തികെട്ട ഒരു പോലീസ് ഓഫീസറുടെ റോൾ ആണ് ഇവിടെ പ്രധാന കഥാപാത്രത്തിന്.

Advertisementസീൻ 8
ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിൽ ബിജു എന്ന പേരുള്ള ഒരു വ്യക്തിയെ പോലീസ് തടഞ്ഞു നിർത്തുന്നു. തന്റെ കൈകളിൽ സ്പർശിച്ചു സെക്ഷ്വൽ അഡ്വാൻസ്മെന്റ് നടത്തുന്ന ബിജുവിനെ ചീത്ത വിളിച്ചു പോലീസ് പറഞ്ഞു വിടുന്നു.
കൂടുതൽ പറയേണ്ട കാര്യമില്ല എന്ന് കരുതുന്നു. ബിജുവിനെ പൊതു ബോധത്തിലെ ട്രാൻസ്‌ജെൻഡർ ആയാണ് ഇതിൽ കാണിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡറുകളായ ആയ മനുഷ്യർ ഒക്കെ അനുവാദമില്ലാതെ തുണി പൊക്കി കാണിക്കുന്നവർ ആണെന്നും ദേഹത്തിൽ പിടിക്കുന്നവർ ആണെന്നും ഒക്കെ ഉള്ള വൃത്തികെട്ട ട്രാൻസ്‌ഫോബിക്ക് പൊതുബോധം ആണ് ബിജു പൗലോസിനും.

സീൻ 9
ഒരു മോഷണകേസ് അന്വേഷിക്കാൻ സംശയമുള്ള സ്ത്രീയുടെ വീട്ടിലേക്ക് എത്തുന്ന ബിജു പൗലോസ് ആ സ്ത്രീയോട് സംസാരിക്കുന്നത് വളരെ അപ മര്യാദയായാണ്. യാതൊരു പരിചയവും ഇല്ലാത്ത ആ സ്ത്രീയെ നീ എന്നും എടി എന്നുമാണ് ആവർത്തിച്ചാവർത്തിച്ചു ബിജു പൗലോസ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾ തന്നെ അയാളോട് തോന്നുന്നത് ഒരു തരം അറപ്പാണ്. പിന്നെ അവർ തന്നെ ആയിരുന്നു യഥാർത്ഥ പ്രതി എന്ന സ്ഥിതിക്ക് പ്രേക്ഷകർക്ക് പ്രശ്‌നം ഇല്ലായിരിക്കും . പ്രതിക്ക് എന്ത് ഹ്യൂമൻ റൈറ്റ്സ്, അല്ലെ?
സിനിമ കാണുമ്പോൾ പെട്ടന്ന് എനിക്ക് മനസ്സിൽ തട്ടിയ വംശീയമായ, സ്ത്രീ വിരുദ്ധമായ, ട്രാൻസ്‌ഫോബിക്ക് ആയ, കീഴാള വിരുദ്ധമായ, തൊഴിലാളി വിരുദ്ധമായ സന്ദർഭങ്ങൾ മാത്രമാണ് ഈ പോസ്റ്റിൽ വിവരിച്ചത്. സിനിമയിൽ ഉടനീളം ഇത്തരം രംഗങ്ങളും, സംഭാഷണങ്ങളും ആയ സ്ഥിതിക്ക് ഞാൻ പലതും മിസ്സ് ചെയ്തിട്ട് ഉണ്ടാകാം.

അപ്പോൾ പ്രിയപ്പെട്ട കേരള പോലീസ് അറിയുന്നതിന്, എസ് ഐ ബിജു പൗലോസ് ഒരു ഹീറോ അല്ല. റേസിസ്റ്റ് ആയ, സ്ത്രീ വിരുദ്ധൻ ആയ, ട്രാൻസ്‌ഫോബിക്ക് ആയ, ഒരു വൃത്തികെട്ടവൻ ആണ്. ഒരു പോലീസുകാരൻ എന്താവണം എന്നതിനല്ല, എന്തൊക്കെ ആവരുത് എന്നതിന് ഉദാഹരണമാണ് ബിജു പൗലോസ്. അത് കൊണ്ട് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ ട്രോൾ വച്ച് കൊണ്ട് ബിജു പൗലോസ് ആവുന്ന പരിപാടി കേരള പോലീസ് ഫേസ്ബുക്ക് ഘടകം അടിയന്തരമായി നിർത്തി വെക്കണം. ശുദ്ധ വൃത്തികേടാണ് അത്.

 211 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 mins ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment31 mins ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment56 mins ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment1 hour ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment2 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment2 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment2 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment2 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment2 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment2 hours ago

ആ വേദന അനുഭവിച്ചവർക്ക് അറിയാം, വൈറലായി മീരാജാസ്മിൻ്റെ വീഡിയോ.

Entertainment2 hours ago

വയറു കാണിക്കില്ല എന്നൊക്കെ പോലെയുള്ള പ്രശ്നങ്ങൾ എനിക്കില്ല. അത്തരം വേഷങ്ങൾ അശ്ലീലമായി ഞാൻ കാണുന്നില്ല. പക്ഷേ ഒരു കാര്യമുണ്ട്. തുറന്നുപറഞ്ഞ് രജിഷ വിജയൻ

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 hour ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Entertainment7 days ago

‘ഡിയർ ഫ്രണ്ട്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Advertisement